ഐശ്വര്യ റായ് ബച്ചനെ ആരാധിക്കുന്നു, ഏറ്റവും വലിയ ആ സ്വപ്നത്തെ കുറിച്ച് സായ് പല്ലവി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അന്യാഭാഷക്കാരിയായ സായ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ആദ്യം മോളിവുഡിന്റേയും പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടേയും ഹൃദയം കീഴടക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ല സായ് പല്ലവി. സിനിമ വിശേഷങ്ങൾ മാത്രമാണ് നടി കൂടുതലായും പങ്കുവെയ്ക്കുക. വളരെ വിരളമായിട്ടാണ് സമൂഹ മാധ്യമങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നതെങ്കിലും സായ് പല്ലവിയുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിത ഒരു സിനിമാ സ്വപ്നം പങ്കുവെയ്ക്കുകയാണ് നടി. സൂം ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Sai Pallavi

മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബൻസാലി, ഐശ്വരാറായ് എന്നിവർക്കൊപ്പം വർക്ക് ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. അവർക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. കൂടാതെ സിനിമയിൽ എത്തി അഞ്ചുവർഷമായെങ്കിലും താനിപ്പോഴും ഒരു ന്യൂ കമർ ആയിട്ടാണ് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നുമായിരുന്നു സായ് പല്ലവി പറയുന്നു.

തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സായ് പല്ലവിയുടെ പുതിയ ചിത്രമായ പാവ കഥൈകളിൽ. ആനോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ 18 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദർശനത്തിന് എത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഊർ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛൻ മകൾ കഥപറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

വിരാടപർവ്വമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സായ്പല്ലവി ചിത്രം. റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. താബു, പ്രിയാണി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗര്‍, വാറങ്കല്‍ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഒരു എക്‌സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X