സായ് പല്ലവിയോട് കൈവിട്ടു പോകല്ലേ എന്ന് ആരാധകർ, സൂപ്പർ കൂൾ ലേഡിയുടെ കയ്യിൽ ഇതൊക്കെയുണ്ടോ...

മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരു പേലെ ആരാധകരുള്ള താരമാണ് സായ് പല്ലവി. അൽഫോൺ പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു. ഇന്ന് സൗത്തിന്ത്യയിലെ മുൻനിര താരങ്ങളിൽ പ്രധാനിയാണ് സായ് .

നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സായ് പല്ലവി. സ്വാഭാവികമായ അഭിനയ ശൈലി പോലെ ദ്രുതഗതിയിലുള്ള താരത്തിന്റെ നൃത്ത ചൂവടുകളും താരത്തെ പ്രേക്ഷകരുടെ ഹൃദയത്തോട് ചേർത്തിരുന്നു. മുൻനിര നായികമാരിൽ നിന്ന് നേരെ വിപരീതമാണ് സായ് പല്ലവി, സിനിമയുടെ തിരഞ്ഞെടുപ്പ് മുതൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ കാര്യത്തിൽ വരെ അത് പ്രകടമാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സായ് പല്ലവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും ഇടയ്ക്ക് പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്.

 കാട്ടുവള്ളിയിൽ തൂങ്ങിയാടുന്ന  സായ്

അൽപം സാഹസികമായ ചിത്രമാണ് സായ് പല്ലവി പങ്കുവെച്ചിരിക്കുന്നത്. കട്ടുവള്ളിയിൽ തൂങ്ങിയാടുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിക്കുകയായിരുന്നു താനെന്ന രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് . ഇത് കൂടാതെ സഹോദരിക്കൊപ്പം അവധി ആഘോഷിക്കുന്ന രസകരമായ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. എല്ലാ പ്രവശ്യത്തേയും പോലെ വളരെ സിമ്പിൾ ലുക്കിലാണ് ഇത്തവണയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 രസകരമായ കമന്റുകൾ

നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് സായ് പല്ലവിയുടെ ചിത്രത്തിന് ലഭിക്കുന്നത്. ഡോക്ടർ കൈവിട്ട് പോകല്ലേ, സൂക്ഷിച്ച് ചെയ്യണേ തുടങ്ങിയ കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യയിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് സായ് പല്ലവി. വ്യക്തമായ നിലപാടുള്ള ഒരു വ്യക്തിത്വമാണ് താരത്തിന്റേത്. ഇത് തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ച വിഷയമാണ്. ഗോസിപ്പ് കോളങ്ങളിൽ അധികം ഇചം പിടിക്കാത്ത താരമാണ് സായ് പല്ലവി.

  പ്രത്യേകതയുളള  പോസ്റ്റുകൾ

മറ്റ് താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ സായ് പല്ലവി അത്രയധിക സജീവമല്ല. വല്ലപ്പോഴുമാണ് താരം പ്രത്യക്ഷപ്പെടുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനെക്കാൾ ചുറ്റിലുമുള്ള കാഴ്ചകളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരുടെ പങ്കുവെയ്ക്കുന്നത്. നടി, അഭിനേത്രി എന്നതിൽ ഉപരി ഒരു പ്രകൃതി സ്നേഹി കൂടിയാണ് നടി. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ .അധികവും പ്രകൃതിയുമായി ബന്ധപ്പെട്ട് ചിത്രങ്ങളാണ്. സൂര്യോദയവും മഴക്കാല ചിത്രങ്ങളും യാത്രകളുടെ ചിത്രങ്ങളുമാണ് അധികവും കാണാൻ സാധിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

  ലവ് സ്റ്റോറി

തുടക്കം മുതൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലാണ് സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. സിനിമ ചെയ്യാൻ വേണ്ടി അഭിനയിക്കാൻ നടി തയ്യാറല്ല. ചെയ്ത സിനിമകൾക്കെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സായ് പല്ലവി ചിത്രമാണ് വിരാടപർവ്വം. റാണയാണ് ചിത്രത്തിലെ നായകൻ.
ഒരു പൊളിറ്റിക്കൽ ത്രില്ലർ ലവ് സ്റ്റോറിയാണ് വിരാടപർവ്വം. ചിത്രത്തിൽ ഒരു എക്സട്ര ഓഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. താബു, പ്രിയാമണിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

സായ് പല്ലവി ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X