twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയും സായി പല്ലവിയും തരംഗമാക്കിയ ദിവസം! പ്രേമം മിന്നിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം!

    |

    Recommended Video

    പ്രേമം പിറന്നിട്ട് ഇന്നേക്ക് നാല് വര്‍ഷം | filmibeat Malayalam

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നിവിന്‍ പോളി തട്ടത്തിന്‍ മറയത്തിലൂടെ വീണ്ടും ശ്രദ്ധേയനായി. നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെല്ലാം തകര്‍ത്ത് അഭിനയിച്ചതോടെ നിവിന്‍ പോളി തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തനായി. എന്നാല്‍ 2015 ല്‍ റിലീസിനെത്തിയ പ്രേമം നിവിന്‍ പോളിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു. കേരള ബോക്‌സോഫീസിലെ അതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും പ്രേമം തകര്‍ത്തിയിരുന്നു.

    കോമഡി റോമാന്റിക് ചിത്രമായി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം റിലീസിനെത്തിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയില്‍ യാതൊരു പരിചയവുമില്ലാത്ത പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പ്രേമമെത്തിയത്. സിനിമ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നിവിന്‍ അടക്കമുള്ള താരങ്ങള്‍. നാല് വര്‍ഷം മുന്‍പ് പ്രേമം വന്ന വഴി ഇങ്ങനെയാണ്..

    കൂട്ടുകാരെല്ലാം ഒന്നിച്ചപ്പോള്‍

    കൂട്ടുകാരെല്ലാം ഒന്നിച്ചപ്പോള്‍

    സിനിമയുമായി യാതൊരു പരിചയവുമില്ലാതെയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാളത്തിലേക്ക് എത്തിയത്. നിവിന്‍ പോളി അടക്കമുള്ള താരങ്ങളെ വിനീത് ശ്രീനിവാസനാണ് പരിചയപ്പെടുത്തിയതെങ്കിലും അല്‍ഫോണ്‍സ് പുത്രന്‍ തുറന്നിട്ട വഴി ഉയരങ്ങളിലേക്ക് ഉള്ളതായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായിട്ടൊരു സിനിമ സംവിധാനം ചെയ്തപ്പോള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കൂട്ടുകാരായിരുന്ന നിവിന്‍ പോളി, സിജു വിത്സണ്‍ എന്നിവരെ ഒന്നും മറന്നില്ല. പ്രധാന്യമുള്ള വേഷങ്ങള്‍ നല്‍കി ഓരോരുത്തരെയും അല്‍ഫോണ്‍സ് സ്‌ക്രീനിന് മുന്നിലെത്തിച്ചു. അവിടെ ഒരു ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു.

     പ്രേമം എന്ന വിസ്മയം

    പ്രേമം എന്ന വിസ്മയം

    2015 മേയ് 29 നായിരുന്നു പ്രേമത്തിന്റെ റിലീസ്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പ്രദര്‍ശനം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി പ്രേമം മാറി. മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്ന് പ്രേമമായിരുന്നു. ഒരുപാട് ദിവസങ്ങള്‍ പ്രദര്‍ശനം നടത്തിയ പ്രേമം അറുപത് കോടിയോളം ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയിരുന്നു. അന്ന് മലയാളത്തില്‍ നിന്നും അതിവേഗം പത്ത് കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു പ്രേമം. ഏഴ് ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം.
    സംവിധാനത്തിനൊപ്പം പ്രേമത്തിന്റെ രചന നിര്‍വഹിച്ചതും അല്‍ഫോണ്‍സ് പുത്രനായിരുന്നു. അന്‍വര്‍ റഷീദായിരുന്നു നിര്‍മാണം.

     പുതുമുഖങ്ങളെല്ലാം മിന്നിച്ചു

    പുതുമുഖങ്ങളെല്ലാം മിന്നിച്ചു

    സംവിധാനത്തിലേക്ക് അരങ്ങേറ്റം നടത്തിയ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ സിനിമയില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. നായികമാരായിട്ടെത്തിയ അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍, എന്നിവരുടെയെല്ലാം ആദ്യ ചിത്രമായിരുന്നു പ്രേമം. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട മൂന്ന് പേരും ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ നടിമാരാണ്. അനുപമ തെലുങ്ക് സിനിമകളിലാണ് സജീവമായിരിക്കുന്നത്. സായി പല്ലവി തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം അഭിനയിക്കുന്നു. മഡോണയുടെ രാശി മലയാളം തന്നെയാണെന്ന് നടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

     നിവിന്റെ ഗെറ്റപ്പുകള്‍

    നിവിന്റെ ഗെറ്റപ്പുകള്‍

    നിവിന്‍ പോളി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രേമത്തില്‍ അഭിനയിച്ചത്. മൂന്നിലധികം വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ നിവിന് ആരാധകരുടെ വലിയ പിന്തുണയായിരുന്നു ലഭിച്ചത്. കട്ടത്താടി ലുക്കില്‍ കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച നിവിന്റെ ലുക്ക് തരംഗമായിരുന്നു. അക്കൊല്ലം കോളേജുകളില്‍ ഓണത്തിനടക്കം നിവിന്‍ പോളിയുടെ കറുത്ത ഷര്‍ട്ട് ട്രെന്‍ഡിംഗ് ആയിരുന്നു.

     മറ്റ് താരങ്ങളും

    മറ്റ് താരങ്ങളും

    പ്രേമത്തിലൂടെ കരിയര്‍ മാറി മറിഞ്ഞ വേറെയും താരങ്ങളുണ്ട്. ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, സിജു വിത്സണ്‍, ഷറഫുദീന്‍, ജൂഡ് ആന്റണി എന്നിവരുടെ കരിയര്‍ മാറി മറിഞ്ഞത് പ്രേമത്തിലൂടെയായിരുന്നു. ഷറഫുദീന്‍ അവതരിപ്പിച്ച ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പ്രേമത്തിന് മുന്‍പ് ചെറിയ വേഷങ്ങളിലൂടെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പ്രേമം ഹിറ്റായതോടെ മുഖ്യധാര സിനിമകളിലേക്ക് ഇവരെല്ലൊമെത്തി.

    സൂപ്പര്‍ താരപദവി

    സൂപ്പര്‍ താരപദവി

    പ്രേമം ഹിറ്റായപ്പോള്‍ നിവിന്‍ പോളിയെ പോലെ തന്നെ ഏറ്റവുമധികം താരമൂല്യം കൂടിയ നടി സായി പല്ലവിയായിരുന്നു. മലയാളത്തില്‍ ആദ്യ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കും തമിഴ് സിനിമകളിലേക്കും സായി എത്തുകയായിരുന്നു. അവിടെയും ഹിറ്റ് സമ്മാനിച്ചതോടെ സായി പല്ലവി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണ് സായി പല്ലവി. കിട്ടുന്ന ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ട് പോവാതെ തനിക്ക് ചേരുന്ന കഥാപാത്രമാണെങ്കില്‍ മാത്രം തിരഞ്ഞെടുക്കുകയും ആ സിനിമയില്‍ അഭിനയിക്കാന്‍ കര്‍ശന നിബന്ധനങ്ങള്‍ വെക്കുന്നതുമാണ് സായി പല്ലവിയുടെ രീതി.

    നിവിന് പറയാനുള്ളത്..

    പ്രേമം പിറന്നിട്ട് നാല് വര്‍ഷമായ കാര്യം പറഞ്ഞ് നടന്‍ നിവിന്‍ പോളിയും എത്തിയിരിക്കുകയാണ്. പ്രേമത്തിലെ ഹിറ്റായ 'മലരെ നിന്നെ കാണാതിരുന്നാല്‍' എന്ന പാട്ടിന്റെ വരികള്‍ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് നിവിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

    English summary
    Premam celebrating 4 Years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X