For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരി ഉടുക്കാനാണ് ഏറ്റവും ഇഷ്ടം, താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവാറില്ല; സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് അനുപമ

  |

  മലയാളത്തില്‍ നിന്നും തെലുങ്ക് സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ഈ വര്‍ഷം മണിയറയിലെ അശോകന്‍ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ അനുപമ എത്തിയിരുന്നു. നല്ല കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഏത് ഇന്‍ഡസ്ട്രിയിലും സിനിമ ചെയ്യാന്‍ മടിയില്ലെന്ന് മുന്‍പ് പലപ്പോഴും നടി വ്യക്തമാക്കിയിരുന്നു.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  ലോക്ഡൗണ്‍ കാലത്ത് വ്യായമത്തിന് പ്രധാന്യം കൊടുത്ത് തുടങ്ങിയ അനുപമ ഈ കാലയളവില്‍ സൗന്ദര്യം കൂടി ശ്രദ്ധിക്കാന്‍ തുടങ്ങിയതിനെ കുറിച്ച് പറയുകയാണിപ്പോള്‍. മറ്റെന്തിനെക്കാളും തന്റെ ചുരുണ്ട മുടി സംരക്ഷിക്കാനാണ് ഏറ്റവും കൂടുതല്‍ സമയം വേണ്ടി വരുന്നതെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അനുപമ പറയുന്നത്.

  തന്റെ ഇഷ്ടവസ്ത്രം സാരി ആണെന്നാണ് അനുപമ പറയുന്നത്. ഫങ്ഷനുകളിലെല്ലാം സാരിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവന്റുകള്‍ക്ക് അനുസരിച്ച് സാരി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ഇഷ്ടം കേരള സാരിയാണ്. സെറ്റ് മുണ്ടുടുക്കാന്‍ ഒരുപാട് ഇഷ്ടമാണ്. അമ്മയുടെ പഴയ സെറ്റ് സാരികളാണ് കൂടുതലും. ബ്ലൗസുകളില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കും. കോട്ടന്‍ സാരികളും പ്രിയപ്പെട്ടവയാണ്. സാരിയോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ പിന്നെ ജീന്‍സാണ്. ജീന്‍സ് വളരെ കംഫര്‍ട്ടിബിള്‍ ആയി തോന്നിയിട്ടുണ്ട്. ഷോപ്പിങ്ങിന് പോകാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ആളാണ്. അതുകൊണ്ട് തന്നെ അത്യാവശ്യത്തിന് മാത്രമേ പോവാറുള്ളു. എപ്പോഴും കംഫര്‍ട്ടിബിള്‍ വസത്രം ധരിക്കാനാണ് ശ്രമിക്കാറുള്ളത്.

  പൊതുവേ ബ്യൂട്ടി പാര്‍ലറില്‍ പോവാറില്ല. വാക്‌സിങ്, ത്രെഡിങ് എല്ലാം സ്വന്തമായിട്ടാണ് ചെയ്യുന്നത്. ചുരുക്കം അവസരങ്ങളില്‍ മാത്രം പാര്‍ലറുകളില്‍ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങള്‍ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാന്‍ അനുവദിക്കും. എക്‌സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവ്. ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ജിമ്മുകളില്‍ പോകാറില്ല. റൂമില്‍ തന്നെ നോര്‍മലായി വര്‍ക്കൗട്ട് ചെയ്യുന്നതാണ് പതിവ്. ബാഡ്മിന്റന്‍ കളിക്കാന്‍ പോകാറുണ്ട്. എപ്പോഴും ഞാന്‍ ഫിസിക്കലി ആക്ടീവ് ആയിരിക്കും.

  തന്റെ ചുരുണ്ട മുടി സംരക്ഷിക്കുന്നതാണ് ഏറ്റവും കഷ്ടപാടുള്ള പണിയെന്നാണ് അനുപമ പറയുന്നത്. ഇതിന് വേണ്ടി തന്നെ പ്രത്യേകമായൊരു സമയം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ഡിംസബറിന് ശേഷം മുടിയില്‍ ചീപ്പ് ഉപയോഗിച്ചിട്ടില്ല. ചുരുണ്ട മുടി അങ്ങനെ തന്നെ നിലനിര്‍ത്താനാണത്. മുടി കഴുകുമ്പോള്‍ മാത്രം ബ്രഷ് ചെയ്യും. പൊതുപരിപാടികളിലും മറ്റും പോകുമ്പോള്‍ കേര്‍ളി ഹെയര്‍ തന്നെയാണ് സ്‌റ്റൈല്‍ ചെയ്യുന്നത്. ലോക്ഡൗണ്‍ കാലത്താണ് മുടി കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

  ബോഡി ഷെയിമിങ് അറിഞ്ഞോ അറിയാതെയോ ഒരുപാട് ആളുകള്‍ ഇന്നും ചെയ്യുന്ന കാര്യമാണ്. വളരെയധികം മോശമായിട്ടുള്ള കാര്യമാണിത്. ക്രിട്ടിസിസം എന്നതിനുപരി ഇതിനെ ഒരു സാമൂഹിക പ്രധാന്യമുള്ള പ്രശ്‌നമായി കാണാനാണ് എനിക്കിഷ്ടം. തടി കുറച്ച് കൂടുമ്പോഴും മെലിയുമ്പോഴും ഇത്തരത്തിലുള്ള കമന്റുകള്‍ കേള്‍ക്കാറുണ്ട്. ഇതിനോട് പ്രതികരിക്കാതെ ഇരിക്കുകയാണ് പൊതുവേ ചെയ്യാറുള്ളത്.

  English summary
  Premam Fame Anupama Parameswaran About Her Beauty Secrets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X