മേക്കപ്പിട്ട് കഴിഞ്ഞ് ക്യാരക്ടറാവുമ്പോള്‍ കുറച്ച് ലിമിറ്റേഷന്‍ ഉണ്ട്! സംവിധാനത്തെ കുറിച്ച് നടി അനുപമ
നടി അനുപമ പരമേശ്വരന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലാണെന്ന് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഇതേ കുറിച്ചുള്ള ചോദ്യത്തിന് അനുപമ ഉത്തരം പറഞ്ഞിരുന്നത്. അതുപോലെ സിനിമാ സംവിധായിക ആവുക എന്ന താല്‍പര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധാനം ചെയ്യണം എന്ന മോഹത്തെ കുറിച്ചും അസിസ്റ്റന്റ് സംവിധായിക ആയതിനെ കുറിച്ചും പറഞ്ഞിരിക്കുന്നത്.
'ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച സിനിമയാണ് മണിയറയിലെ അശോകന്‍. നല്ല രസമുള്ള കഥാപാത്രമാണ്. എനിക്കതില്‍ ആകെ എട്ട് ദിവസത്തെ വര്‍ക്കേ ഉണ്ടായിരുന്നുള്ളു. അപ്പോഴഭിനയിച്ച് കൊണ്ടിരുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് മാറുകയും ചെയ്തു. മണിയറയിലെ അശോകനില്‍ ആദ്യത്തെ എട്ട് ദിവസം കൊണ്ട് എന്റെ വര്‍ക്ക് തീര്‍ത്ത് വീട്ടില്‍ വന്നപ്പോള്‍ എനിക്കാകെ വിഷമവും ബോറടിയും തോന്നി.

ജോമോന്റെ സുവിശേഷങ്ങളുടെ സമയത്ത് വീട്ടില്‍ വന്നപ്പോള്‍ എനിക്കാകെ വിഷമവും ബോറടിയും തോന്നി. ജോമോന്റെ സുവിശേഷങ്ങളുടെ സമത്ത് എനിക്ക് അസിസ്റ്റന്റ് ഡയറക്ടറായി വരുന്നില്ലേയെന്ന്. അത് ശരിയാണല്ലോ കൊള്ളാലോന്ന് എനിക്കും തോന്നി. പിറ്റേ ദിവസം തന്നെ ലൊക്കേഷനിലെത്തി. പിന്നെ അമ്പത്തിയെട്ട് ദിവസം അസിറ്റന്റ് ഡയറക്ടറായി അവിടെ നിന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലുമുണ്ടായിരുന്നു. നല്ല അനുഭവമായിരുന്നു.
പ്രേമത്തില്‍ അഭിനയിക്കുന്ന സമയത്ത് അല്‍ഫോണ്‍സേട്ടനോട് അടുത്ത സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വരട്ടേയെന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു. സംവിധാനം എനിക്കിഷ്ടമാണ്. മേക്കപ്പിട്ട് കഴിഞ്ഞ് ക്യാരക്ടറാകുമ്പോള്‍ നമുക്ക് കുറച്ച് ലിമിറ്റേഷന്‍സുണ്ട്. അഭിനയത്തേക്കാള്‍ എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ളത് സംവിധാനമോ സിനിമയോട്ടഗ്രാഫിയോ ടെക്‌നിക്കലായ കാര്യങ്ങളിലോ ആണ്.

വലിയൊരു കലയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നതെന്ന് തോന്നിയിട്ടുണ്ട്. ആ ആക്ടര്‍ എത്ര നന്നായി അഭിനയിച്ചാലും അത് നന്നായി പകര്‍ത്താനോ പ്രദര്‍ശിപ്പിക്കാനോ കഴിഞ്ഞില്ലെങ്കില്‍ എന്ത് കാര്യം. ഭാവിയില്‍ എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ല സംവിധായയകരെ അസിറ്റ് ചെയ്ത ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞങ്ങ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ശരിക്കും ആഗ്രഹമുണ്ടെന്നും അനുപമ പരമേശ്വരന്‍ പറയുന്നു.


Click it and Unblock the Notifications











