For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി അനുപമ പരമേശ്വരനും ക്രിക്കറ്റ് താരവുമായിട്ടുള്ള ബന്ധം! തന്റെ കല്യാണം ഉറപ്പിച്ചിട്ടില്ലെന്ന് നടി

  |

  അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പരിചയപ്പെടുത്തിയ താരസുന്ദരിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മേരി എന്ന ചുരുണ്ട മുടിക്കാരി സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടി എടുത്തിരുന്നു. എന്നാല്‍ പ്രേമം തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം എല്ലാം മാറി മറിഞ്ഞെന്ന് പറയുകയാണ് അനുപമയിപ്പോള്‍.

  മലയാളത്തിന് പുറമേ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സജീവമായിരിക്കുന്ന അനുപമയെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. അങ്ങനെയാണ് ക്രിക്കറ്റ് താരം ബുമ്രയും അനുപമയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വരുന്നത്. അതുപോലെ യുവസംവിധായകനുമായി വിവാഹം തീരുമാനിച്ചെന്ന വാര്‍ത്തയെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞിരിക്കുകയാണ്.

  പ്രേമം റിലീസാകും മുന്‍പേ ആലുവപ്പുഴ പാട്ടിറങ്ങി. വലിയ ഹിറ്റായി. ആളുകളെനിക്ക് ഒരുപാട് സ്‌നേഹം തന്നു. സിനിമ റിലീസായി കഴിഞ്ഞപ്പോള്‍ ആകെ പത്ത് മിനുട്ടേയുള്ളു. അതിനായിരുന്നു ഇത്ര ജാട എന്നായി. എന്നെ ജാടക്കാരിയായും അഹങ്കാരിയായും മുദ്രകുത്തി. പ്രേമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുറേ ഇന്റര്‍വ്യൂ കൊടുത്തു. ആള്‍ക്കാരെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല. പത്ത് മിനുറ്റുള്ള റോള്‍ ചെയ്യുന്നയാള്‍ ഇത്രയും ഇന്റര്‍വ്യൂ കൊടുക്കേണ്ട കാര്യമില്ല. അല്‍ഫോണ്‍സേട്ടനോ ആ സിനിമയുമായി ബന്ധപ്പെട്ടവരോ അല്ല. ഇടയ്ക്ക് നിന്ന ചിലര്‍ നിര്‍ബന്ധിച്ചാണ് ഒരുപാട് ഇന്റര്‍വ്യൂവിന് എന്നെ കൊണ്ട് പോയത്.

  പോയിരിക്കണം അല്ലെങ്കില്‍ സിനിമയോട് കാണിക്കുന്ന നന്ദി കേടായിരിക്കുമെന്നൊക്കെയാണ് അവര്‍ പറഞ്ഞിരുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പേ സിനിമാക്കാരുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഞാനൊരു തൃശൂരുക്കാരി, പതിനെട്ട് വയസായ കുട്ടി. അത്രയേയുള്ളു. പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞ് ഒരു പ്രൊമോഷന്‍ ഇന്റര്‍വ്യൂവിന് മുന്‍പ് ഞാന്‍ വിഷമിച്ചിരുന്നത് എനിക്കോര്‍മ്മയുണ്ട്. പല ചാനല്‍ ഇന്റര്‍വ്യൂകളിലും അവതാരകര്‍ ചോദ്യങ്ങള്‍ക്കൊപ്പം എന്നെകൊണ്ട് പല കോപ്രായങ്ങളും ചെയ്യിപ്പിച്ചു. അതൊക്കെ കണ്ട് ആളുകള്‍ക്ക് ഞാന്‍ അഹങ്കാരിയാണെന്നൊക്കെ തോന്നി കാണും.

  കുറേ ട്രോള്‍ ചെയ്യപ്പെട്ടു. സ്‌നേഹം തന്നവരെക്കാള്‍ കൂടുതല്‍ ഹേറ്റേഴ്‌സായി. ഞാനിടുന്ന ഫോട്ടോകള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന എന്റെ ഫോട്ടോകള്‍ക്ക് താഴെയും വരുന്ന കമന്റുകളില്‍ മിക്കതും തെറിയായി. വ്യക്തിപരമായി ഞാന്‍ ആരാണെന്ന് പോലും അറിയാതെ എന്നെ എവിടെയെങ്കിലും കണ്ട കുറച്ച് നേരം വച്ച് വിലയിരുത്തി മോശം കമന്റിടുകയും തെറി പറയുകയുമൊക്കെ ചെയ്യുമ്പോള്‍ ഒരു പതിനെട്ടു വയസുകാരി പെണ്‍കുട്ടിയ്‌ക്കെന്നല്ല ആര്‍ക്കായാലും വിഷമം തോന്നും. നമ്മുടെ സ്ഥാനത്ത് അവര്‍ വരുമ്പോഴെ അവര്‍ക്കത് മനസിലാകൂ.

  ക്രിക്കറ്റ് താരം ബുമ്രയും ഞാനും സംസാരിക്കാറുണ്ടെന്നല്ലാതെ വേറെ പ്രത്യേകിച്ചൊന്നുമില്ല. പലരും എന്നോട് അതേ പറ്റി ചോദിച്ചിട്ടുണ്ട്. അതിലൊരു വിശദീകരണത്തിന്റെ ആവശ്യം തന്നെയില്ല. ഞങ്ങള്‍ക്ക് തമ്മില്‍ അറിയാം. സുഹൃത്തുക്കളാണ്. അതിനപ്പുറമൊന്നുമില്ല. ഒരാള്‍ നമ്മളെ ട്വിറ്ററില്‍ ഫോളോ ചെയ്യുകയോ നമ്മള്‍ തിരിച്ച് ഫോളോ ചെയ്യുകയോ ചെയ്താലുടന്‍ അടിസ്ഥാനമില്ലാതെ കഥകള്‍ സൃഷ്ടിക്കും. ഒരിടത്ത് വരുന്ന ഗോസിപ്പുകള്‍ പൊടിപ്പും തൊങ്ങളും ചേര്‍ത്ത് മറ്റൊരിടത്ത് പകര്‍ത്തും.

  കന്നഡയിലെയോ തെലുങ്കിലെയോ ഏതോ യുവസംവിധായകനുമായി എന്റെ കല്യാണം ഉറപ്പിച്ചു എന്നായിരുന്നു മറ്റൊരു ഗോസിപ്പ്. കല്യാണമുറപ്പിച്ചു എന്ന് കേട്ടല്ലോന്ന് പലരും വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. ഞാനതിന് പിന്നിലെ സംഭവമെന്താണെന്ന് തിരഞ്ഞപ്പോള്‍ ഏതോ ഒരുത്തന്‍ ഇന്‍സ്റ്റാഗ്രാമില്‍ എന്റെ ഫോട്ടോ അവന്റെ പ്രൊഫൈല്‍ പിക്ചറായിട്ട് ഇട്ടിരിക്കുകയാണ്. എന്നിട്ട് ഐഎംഡിബിയില്‍ പോയി എന്റെ ഡീറ്റെയില്‍സില്‍ ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേര്‍ത്തിരിക്കുകയാണ്.

  ഒരു വെറും ഫേക്ക് ഐഡിയാണത്. അവന്‍ തന്നെ അവനെ പ്രൊഡ്യൂസര്‍, ഡയറക്ടര്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു ഐഡി ഉണ്ടോ, അങ്ങനെ ഒരാള്‍ ജീവനോടെ ഉണ്ടോന്ന് പോലുമറിയാതെ പലരും കോപ്പി പോസ്റ്റ് ചെയ്യുകയായിരുന്നു. ഞാനതിനെതിരെ ഒരു പോസ്റ്റിട്ടിരുന്നു. നിങ്ങള്‍ ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്നെ പറ്റി പറഞ്ഞോളു. പക്ഷേ വെറുമൊരു ഫേക്ക് ഐഡിയമായി ബന്ധപ്പെടുത്തി എന്റെ കല്യാണമാണെന്ന് പറയുന്നത് വളരെ മോശമാണ്. സത്യസന്ധമായ വാര്‍ത്തകള്‍ പങ്കുവെക്കുന്നതാണ് മാധ്യമധര്‍മ്മമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനും ജേര്‍ണലിസം പഠിച്ച് കൊണ്ടിരുന്നയാളാണ്.

  English summary
  Premam Fame Anupama Parameswaran About Rumours With Cricketer Jasprit Bumrah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X