വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോട്; നടി അനുപമ പരമേശ്വരന്റെ മറുപടി വൈറലാകുന്നു...

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ മേരി എന്ന പേരിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ഇന്നും അറിയപ്പെടുന്നത്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയങ്കരിയായി അനുപമ മാറുകയായിരുന്നു. ഇന്ന് മലയളികളുടെ മാത്രമല്ല ടോളിവുഡ്, കോളിവുഡ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട നായികയാണ്.

anupama

സിനിമയിൽ സജീവമായതിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിലും അനുപമയുടെ പേര് ഇടം പിടിക്കുകയായിരുന്നു. ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര, ഒരു യുവ സംവിധായകൻ തുടങ്ങിയവരുടെ പേരിനോടൊപ്പം നടിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത്. ട്വിറ്ററിൽ പരസ്പരം ഫോളോ ചെയ്തതാണ് ബുമ്രയുമായുള്ള ഗോസിപ്പ് വാർത്തയ്ക്ക് അടിസ്ഥാനം. വാർത്ത പ്രചരിച്ചതോടെ വിശദീകരണവുമായി അനുപമ രംഗത്തെത്തുകയു ചെയ്തിരുന്നു. സുഹൃത്തുക്കളാണെന്നും മറ്റൊരു ബന്ധവുമില്ലെന്നാണ് അനുപമ അന്ന് പറഞ്ഞത്. അതോടെ ആ പ്രണയ ചർച്ച അന്ന് അവസാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് യുവ സംവിധായകന്റെ പേരിനോടൊപ്പവും നടിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇത് വ്യാജ ഐഡിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇപ്പോഴിത അനുപമ പരമേശ്വരന്റെ വിവാഹ വാർത്ത വീണ്ടും സിനിമാ കോളങ്ങളിൽ നിറയുകയാണ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉടൻ വിവാഹം ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്. സോഷ്യൽ മീഡിയയിലൂടേയും അല്ലാതേയും നിരവധി പേർ എന്റെ വിവാഹത്തെ കുറച്ച് ചോദിക്കുന്നുണ്ട്. തനിക്ക് 25 വയസ് മാത്രമാണ് പ്രായം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നടി അഭിമുഖത്തിൽ പറയുന്നു. വിവാഹത്തെ കുറിച്ച് നിലവിൽ തനിക്ക് ഒരു ചിന്തയുമില്ലെന്നും നടി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ സജീവമാണ് അനുപമ. നിരവധി ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. മണിയറയിലെ അശോകനാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അനുപമയുടെ മലയാള ചിത്രം. ചിത്രത്തിൽ അനുപമ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു നടി.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X