»   » ജോര്‍ജ്ജിന്റെ നായികമാര്‍ തിരക്കിലാണ്... ജോര്‍ജ്ജിന് പുതിയ നായികമാര്‍!!

ജോര്‍ജ്ജിന്റെ നായികമാര്‍ തിരക്കിലാണ്... ജോര്‍ജ്ജിന് പുതിയ നായികമാര്‍!!

Written By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ അറങ്ങേറിയ മൂന്ന് നായികമാരും ഇപ്പോള്‍ മലയാളത്തിലും പുറത്തുമായി തിരക്കിലാണ്. അനുപമ പരമേശ്വരന്‍ പഠനം പോലും നിര്‍ത്തിയാണ് ഇപ്പോള്‍ അഭിനയിത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. പാട്ടുകാരിയാകാന്‍ ആഗ്രഹിച്ച മഡോണയ്ക്ക് പാടാന്‍ നേരമില്ല. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാന്‍ കാത്തിരിയ്ക്കുകയാണ് സായി പല്ലവി. നോക്കാം...

ജോര്‍ജ്ജിന്റെ നായികമാര്‍ തിരക്കിലാണ്... ജോര്‍ജ്ജിന് പുതിയ നായികമാര്‍!!

പ്രേമത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും പഠനം പൂര്‍ത്തിയാക്കേണ്ടതുകാരണം സായി പല്ലവി ഓഫറുകള്‍ പലതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി മാത്രമാണ് സായി ആകെ കമ്മിറ്റ് ചെയ്ത പടം. ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രം മാര്‍ച്ച് മൂന്നാം വാരത്തോടെ റിലീസ് ചെയ്യും. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി സായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ട്.

ജോര്‍ജ്ജിന്റെ നായികമാര്‍ തിരക്കിലാണ്... ജോര്‍ജ്ജിന് പുതിയ നായികമാര്‍!!

ഗായിക ആകണം എന്നാഗ്രഹിച്ച മഡോണ സെബാസ്റ്റിന്‍ യാദൃശ്ചികമായാണ് നായികയായത്. മലയാളത്തെക്കാള്‍ തമിഴകത്ത് നിന്നാണ് പ്രേമത്തിന് ശേഷം മഡോണയ്ക്ക് ആരാധകര്‍ വന്നത്. തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച കാതലും കടന്ത് പോകും എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മലയാളത്തില്‍ ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഭിനയിച്ച കിങ് ലയറാണ് മഡോണയുടെ അടുത്ത ചിത്രം. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട് 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് കിങ് ലയര്‍. ഇതിന് പുറമെ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും മഡോണയാണ് തന്റെ വേഷം ചെയ്യുന്നത്.

ജോര്‍ജ്ജിന്റെ നായികമാര്‍ തിരക്കിലാണ്... ജോര്‍ജ്ജിന് പുതിയ നായികമാര്‍!!

കടന്നല്‍ കൂട് മുടിയുമായി മലയാള സിനിമയിലെത്തിയ അനുപമ പരമേശ്വരന്‍ അവസരങ്ങള്‍ അധികവും വരുന്നത് തെലുങ്ക് ഇന്റസ്ട്രിയില്‍ നിന്നാണ്്. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ മൂന്ന് ചിത്രങ്ങള്‍ അനുപമ തെലുങ്കില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇതിന് പുറമെ ഇപ്പോള്‍ ധനുഷ് നായകനാകുന്ന കൊടി എന്ന തമിഴ് ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പം നായിക നിരയിലെത്തുന്നത് അനുപമയാണ്. മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിയ്ക്കാത്തത് കൊണ്ടാണ് ഇവിടെ അഭിനയിക്കാത്തതെന്നും നടി പറയുന്നു.

ജോര്‍ജ്ജിന്റെ നായികമാര്‍ തിരക്കിലാണ്... ജോര്‍ജ്ജിന് പുതിയ നായികമാര്‍!!

അതേ സമയം പ്രേമത്തിലൂടെ ഒറ്റയടിയ്ക്ക് മൂന്ന് നായികമാരെ മലയാള സിനിമയിലെത്തിയ ജോര്‍ജ്ജ് ഇപ്പോഴും പുതിയ നായികമാരെയാണ് പരിഗണിയ്ക്കുന്നത്. ഒടുവില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ നായിക പുതുമുഖമായിരുന്നു, അനു ഇമ്മാനുവല്‍. ഇനി റിലീസ് ചെയ്യാനിരിയ്ക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലും മോണിക്ക എന്ന പുതുമുഖ നടിയാണ് നായികയാകുന്നത്.

English summary
Premam heroines are busy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam