ആദ്യം കണ്ടപ്പോള്‍ ഇവന്റെ മോന്ത ഭിത്തിയില്‍ ഒരക്കാനാണ് തോന്നിയത്; പിന്നെ പ്രണയമായെന്ന് ജിസമയും വിമലും പറയുന്നു

ടെലിവിഷനില്‍ അവതാരകരായിട്ടെത്തി പിന്നീട് യൂട്യൂബിലും തരംഗമായി മാറിയ താരങ്ങളാണ് വിമലും ജിസ്മയും. താരങ്ങളുടെ വീഡിയോസിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാല്‍ രണ്ടാളും കപ്പിള്‍സാണോ അതോ സഹോദരങ്ങളാണോ എന്ന കാര്യം ആരാധകര്‍ക്കും പിടുത്തമില്ല. ഒടുവിലിതാ ഞങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹത്തെ കുറിച്ചുള്ള പ്ലാൻ എന്താണെന്നുമൊക്കെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറയുന്നു. വിശദമായി വായിക്കാം..

2020 ലാണ് വിമലും ജിസ്മയും തമ്മില്‍ കണ്ടുമുട്ടിയത്

'യൂട്യൂബില്‍ സ്ഥിരമായി ഒന്നിച്ച് കണ്ട് തുടങ്ങിയതോടെ ഞങ്ങള്‍ കപ്പിള്‍സാണോ, അതോ ലവേഴ്‌സ് ആണോ, അതോ സഹോദരി സഹോദരന്‍ ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. സുഹൃത്തുക്കളാണെന്ന് വിശ്വസിക്കുന്നവരുമുണ്ടെന്ന്' വിമല്‍ പറയുന്നു. ഇതിന് പിന്നാലെ അവതാരകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് കൊണ്ടാണ് പ്രണയത്തെ കുറിച്ച് സംസാരിച്ചത്. '2020 ലാണ് വിമലും ജിസ്മയും തമ്മില്‍ കണ്ടുമുട്ടിയത്. സൂര്യ മ്യൂസിക്കില്‍ അവതാരകയാവാന്‍ എത്തിയതാണ് ജിസ്മ.

ഇവന്റെ മോന്ത പിടിച്ച് ഭിത്തിയില്‍ ഉരയ്ക്കാനാണ് തോന്നിയത്

ഒറ്റയ്‌ക്കൊരു ഷോ ഹോസ്റ്റ് ചെയ്യാം എന്ന ആഗ്രഹവുമായിട്ടാണ് പോവുന്നത്. നോക്കുമ്പോള്‍ അവിടെ ഒരു ജിമ്മന്‍ ഇരിക്കുന്നു. പിന്നീടാണ് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ഷോ അവതരിപ്പിക്കാന്‍ പോവുന്നതെന്ന് അറിഞ്ഞത്. ആ സമയത്ത് ഇവന്റെ മോന്ത പിടിച്ച് ഭിത്തിയില്‍ ഉരയ്ക്കാനാണ് തോന്നിയതെന്ന് തമാശരൂപേണ ജിസ്മ പറയുന്നു. എന്നാല്‍ താന്‍ അതിലും വലിയ ദുഷ്ടനായിരുന്നു എന്നാണ് വിമലിന്റെ അഭിപ്രായം. ഒറ്റയ്ക്ക് ഷോ കാണിച്ച് ഷോ ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ നടന്നില്ല. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് വന്നതാണ് നന്നായത്.

അന്നേരം ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നില്ല

ആ കോംപോ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. കൊവിഡ് കാലത്തും ഷോ ചെയ്യാന്‍ ഊര്‍ജ്ജം കിട്ടിയത് കൂടെ ജിസ്മ ഉള്ളത് കൊണ്ടാമെന്നും വിമല്‍ സൂചിപ്പിച്ചു. എന്നാല്‍ അന്നേരം ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നില്ല. താനൊരു ബ്രേക്കപ്പ് കഴിഞ്ഞും ജിസ്മയും അതുപോലൊരു അവസ്ഥയിലൂടെയുമാണ് പോയിരുന്നതെന്നും വിമല്‍ പറയുന്നു. ഞങ്ങള്‍ തമ്മില്‍ തെറ്റി പിരിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞങ്ങള്‍ ലവേഴ്‌സാണെന്ന് തുറന്ന് പറയാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ എന്താണ് പ്രൈവസിയായിട്ടുള്ളത്. അങ്ങനെ ഒന്നുമില്ല. ഞങ്ങളെ കാണുന്ന പ്രേക്ഷകര്‍ക്കെല്ലാം അറിയാമെന്നും താരങ്ങള്‍ പറയുന്നു.

അതിനു ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നാണ് പ്ലാൻ

ഇതില്‍ ഒളിപ്പിച്ച് വെക്കാന്‍ എന്താണുള്ളത്. വീട്ടുകാര്‍ക്കും പ്രശ്‌നമൊന്നുമില്ല. അവര്‍ക്ക് പ്രശ്‌നമില്ലെന്ന് മനസിലായപ്പോഴാണ് വീട്ടില്‍ അവതരിപ്പിച്ചത്. ഞങ്ങള്‍ക്ക് പതിനെട്ടോ ഇരുപതോ ഒന്നുമല്ല പ്രായം. എനിക്ക് മുപ്പത്തിരണ്ട് വയസ്സായി. അതുകൊണ്ട് ആരും ഒന്നും പറയാന്‍ പോകുന്നില്ലല്ലോ എന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും രണ്ട് പേരുടെയും വലിയ ആഗ്രഹം സിനിമയാണ്. എഴുതാറുണ്ട്, സംവിധാനം ചെയ്യാറുണ്ട്. അങ്ങനൊരു ടീമുണ്ട്. അത് പതിയെ വിപുലമാക്കണം എന്നൊക്കെയാണ് ഞങ്ങളുടെ ആഗ്രഹം. വിവാഹത്തെ കുറിച്ച് പ്ലാന്‍ ചെയ്തത് എന്താണെന്നും താരങ്ങള്‍ പറഞ്ഞു. 'വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ റിട്ടയേഴ്ഡായി സമാധാനമായി വീട്ടിലിരിക്കാന്‍ പറ്റുന്ന ഒരു അവസ്ഥ എത്തട്ടെ. അതിനു ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നാണ് പ്ലാനെന്നും' വിമല്‍ പറഞ്ഞു.

More from Filmibeat

Read more about: vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X