ഹൈദരാബാദിനോട് ഒരു പ്രത്യേക ഇഷ്ടമാണ്, അതിനൊരു കാരണമുണ്ട്, പ്രണയത്തെ കുറിച്ച് അനുപമ പരമേശ്വരൻ
നടി അനുപമ പരമേശ്വരനും പ്രണയവും തമ്മിൽ വളരെ അടുത്ത ബന്ധമാണുളളത്. താരത്തിന്റെ ജീവിതം മാറ്റി മറിച്ചതും ഇതേ പ്രേമം തന്നെയാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കില്ല. ഈ ഒരൊറ്റ കഥാപാത്രമാണ് അനുപമയെ തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ടവളാക്കിയത്.
പ്രണയമെന്നാൽ രണ്ട് വ്യക്തികൾ മാത്രമുള്ള രസതന്ത്രമല്ല. അത് ജീവിതത്തിൽ എന്തിനോടുമാകാം. നമ്മളെ . നമ്മുടെ ജീവിതങ്ങളെ. നമ്മളിലേയ്ക്ക് ഒഴുകിയെത്തുന്ന എന്തിനേയും നമുക്ക് ഇഷ്ട്ടം കൊണ്ട് സ്വീകരിക്കാം.... പ്രണയത്തെ കുറിച്ചുളള അനുപമയുടെ വാക്കുകളാണിത്. ഇപ്പോഴിത തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് തൻരെ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. മഴയെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന അനുപമയ്ക്ക് ഹൈദരാബാദിനോടുള്ള പ്രത്യേക താൽപര്യത്തെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. ഹൈദരാബാദിനോടുള്ള പ്രണയത്തിന് പിന്നിൽ പ്രത്യേക കാര്യമുണ്ടെന്നാണ് നടി പറയുന്നത്.

ഹൈദരബാദിനോടുള്ള പ്രത്യേക പ്രണയത്തെ കുറിച്ചും അനുപമ അഭിമുഖത്തിൽ പറഞ്ഞു. മനസ്സിൽ വളരെ തൊട്ട് നിൽക്കുന്ന നഗരമാണ് ഹൈദരാബാദ്. അവിടത്തെ പാരമ്പര്യം തനിക്ക് ഇഷ്ടമാണ്. ഹൈദരബാദ് ജീവിതം വളരെ ആഘോഷ പൂർണ്ണമുള്ളതാണ്. നിറ പകിട്ടുളള വളകൾ, ഭക്ഷണം, കാഴ്ച കൾ ഇവയെല്ലാം പ്രത്യേക അനുഭവമാണ്. കൂടാതെ അവിടത്തെ കാലവസ്ഥയോട് ഇത്തിരി ഇഷ്ട കൂടുതലുണ്ടെന്നും അനുപമ പറഞ്ഞു.
Recommended Video

ഹൈദരാബാദിൽ നല്ല ചൂട് കാലാവസ്ഥയാണ്. എന്നാൽ ഒട്ടും വിയർക്കില്ല. മേക്കപ്പ് അതേ പോലെയിരിക്കും. ഏറ്റവും ഒടുവിൽ ചെയ്ത തെലുങ്ക് സിനിമയിൽ ഹെവി മേക്കപ്പ് ആയിരുന്നു. പക്ഷെ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ഒരു മാസത്തിൽ ഓന്നോ രണ്ടോ തവണയായി ആറ് മാസത്തെ ഷൂട്ടിങ്ങായിരുന്നു. അത്ര കാലം കൊണ്ടാണ് ഹൈദരാബാദ് മനസ്സിൽ കയറി കൂടിയത്. ഗോൽകൊണ്ടാ ഫോർട്ട്, ബിർലാ മന്ദിർ, ഹുസൈൻ സാഗർ ലേക്ക്, ടോംബുകൾ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ കണ്ടു. ഇത് കൂടാതെ ഹൈദരാബാദ് പ്രണത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അത് പിന്നെ പറയാമെന്നും അനുപമ പറഞ്ഞു

നേരെ വാ നേരെ പോ എന്ന രീതിയിൽ പെരുമാറുന്നവരെയാണ് എനിക്ക് ഇഷ്ടം. ഫ്രാങ്കായിരിക്കുക. സത്യസന്ധരാകുക. ഇതാണ് ജീവിതത്തി ഏറ്റവും വേണ്ട ഗുണങ്ങൾ. അല്ലാതെ നമ്മളോട് ചിരിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നവരെ തനിക്ക് ഇഷ്ടമല്ല. അതുപോലെ നന്നായി ജീവിക്കുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരേയും ജീവിക്കാൻ അനുവദിക്കുകയും വേണമെന്നുള്ള അഭിപ്രായവും തനിയ്ക്കുണ്ട്. ഏത് ആൾക്കൂട്ടവുമായും പെട്ടെന്ന് ഇണങ്ങി ചേരും. ഇത് പോസിറ്റീവായും നെഗറ്റീവായും വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications