»   » വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമൊടുവില്‍ പ്രേമം നൂറ് ദിവസം തികച്ചു; എന്തൊക്കെ കേട്ടു?

വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമൊടുവില്‍ പ്രേമം നൂറ് ദിവസം തികച്ചു; എന്തൊക്കെ കേട്ടു?

Posted By:
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിക്കുമ്പോള്‍ നിവിന്‍ പോളി പറഞ്ഞിരുന്നു; ഒടുവില്‍ റിലീസായ തന്റെ പ്രേമത്തിന് ഇതുപോലെ നൂറാം ദിവസം ആഘോഷിക്കാന്‍ കഴിയുമോയെന്ന് തോന്നുന്നില്ല എന്ന്. അപ്പോഴേക്കും പ്രേമത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു.

വ്യാജ സീഡികളും സെന്‍സര്‍ കോപ്പികളും എല്ലാം ഒരു പുകമറയില്‍ കാണാതായപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കി. സിനിമ യുവ തലമുറയെ വഴിതെറ്റിക്കുന്നു എന്നായി. ഡിജിപിയും മറ്റ് സമൂഹത്തിലെ പ്രമുഖരും സിനിമയെ കുറ്റം പറഞ്ഞപ്പോള്‍, സിനിമയ്ക്കകത്തെ ജീത്തു ജോസഫിനെയെും ഫാസിലിനെയും പോലുള്ള പരിചയ സമ്പന്നരായ സംവിധായകര്‍ അല്‍ഫോണ്‍സ് പുത്രനും പ്രേമത്തിനും പിന്തുണയുമായി വന്നു.


എല്ലാം കഴിഞ്ഞു എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഓണാഘോഷം വന്നത്. ഓണത്തിന് കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രേമത്തിലെ ജോര്‍ജ്ജിനെ അനുകരിച്ചപ്പോള്‍ പിന്നെയും വന്നു വിമര്‍ശനം; അപ്പോഴേ പറഞ്ഞതല്ലേ പ്രേമം പിള്ളാരെ സ്വാധീനിക്കും സ്വാധീനിക്കും എന്ന്... പ്രശ്‌നങ്ങളങ്ങനെ നടന്നും കിടന്നും പോകുമ്പോഴും പ്രേമം പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരുന്നു. വിജയത്തിന്റെ നൂറ് ദിവസങ്ങള്‍ പ്രേമം പൂര്‍ത്തിയാക്കി. ഒരു തിരിഞ്ഞു നോട്ടമാവാം.

English summary
Premam successfully completed 100 days

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam