»   » നിവിന്‍ പോളിയുടെ പ്രേമം ത്രില്ലറായിരുന്നെങ്കില്‍ പൊളിക്കുമായിരുന്നു! ട്രെയിലറുമായി സോഷ്യല്‍ മീഡിയ!

നിവിന്‍ പോളിയുടെ പ്രേമം ത്രില്ലറായിരുന്നെങ്കില്‍ പൊളിക്കുമായിരുന്നു! ട്രെയിലറുമായി സോഷ്യല്‍ മീഡിയ!

By: Teresa John
Subscribe to Filmibeat Malayalam

2015 ലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു പ്രേമം. പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് ചിത്രത്തില്‍ അഭിനയിച്ച താരങ്ങളും സംവിധായകനുമടക്കം എല്ലാവരും പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു. മലയാളത്തില്‍ നിന്നു മാത്രമല്ല പ്രേമത്തിന് അന്യ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

മമ്മുട്ടിയ്ക്ക് ഡാന്‍സ് വീക്ക്‌നെസ് ആയത് കൊണ്ട് ഫഹദിനെ അഭിനന്ദിച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല!!

കോമഡിയ്ക്കും പ്രണയത്തിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച പ്രേമം ഒരു ത്രില്ലര്‍ സിനിമയായിരുന്നെങ്കില്‍ എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? അങ്ങനെ ചിന്തിച്ചവരുണ്ട്. ഫേസ്ബുക്കിലെ സിനിമാ പാരഡിസോ ക്ലബ്ബിലാണ് പ്രേമത്തിന് ത്രില്ലര്‍ രീതിയില്‍ ട്രെയിലര്‍ ഉണ്ടാക്കിയിരിക്കുന്നത്.

പ്രേമം


2015 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമയാണ് പ്രേമം. ആ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു പ്രേമം.

കോമഡിയും പ്രണയവും

കടുത്ത പ്രണയവും തമാശകളും കോര്‍ത്തിണക്കിയായിരുന്നു പ്രേമം നിര്‍മ്മിച്ചിരുന്നത്. ഇതായിരുന്നു സിനിമയെ ജനപ്രിയമാക്കിയിരുന്ന കാര്യവും. എന്നാല്‍ അതൊരു ത്രില്ലര്‍ സിനിമയായിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാവുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ?

ട്രെയിലര്‍ പുറത്ത്

പ്രേമം ഒരു ത്രില്ലര്‍ സിനിമയായിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാവുമെന്ന് പറഞ്ഞ് കൊണ്ട് ചിത്രത്തിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി പുതിയൊരു ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരിക്കുകയാണ്.

സിനിമാ പാരഡിസോ ക്ലബ്

ഫേസ്ബുക്കിലെ സിനിമാ പാരഡിസോ ക്ലബ്ബിലാണ് പ്രേമത്തിന് ത്രില്ലര്‍ രീതിയില്‍ ട്രെയിലര്‍ ഉണ്ടാക്കിയിരിക്കുന്നത്. നിര്‍മ്മല്‍ നസീര്‍ എന്നയാളാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

പശ്ചാതല സംഗീതം

ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് വേണ്ടി ട്രെയിലറിന് പറ്റിയ പശ്ചാതല സംഗീതമാണ് കൊടുത്തിരിക്കുന്നത്.

അന്യ ഭാഷകളിലും ഹിറ്റ്

മലയാളത്തില്‍ നിര്‍മ്മിച്ച സിനിമയായിരുന്നെങ്കിലും പ്രേമം തമിഴിലും തെലുങ്കിലും ഹിറ്റായിരുന്നു. പ്രേമത്തിന് ശേഷമാണ് നിവിന്‍ പോളിയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

തെലുങ്കിലും

നാഗചൈതന്യയും ശ്രുതി ഹാസനും കൂടി ഒന്നിച്ചഭിനയിച്ച് തെലുങ്കിലും പ്രേമം നിര്‍മ്മിച്ചിരുന്നു. തെലുങ്കില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

English summary
Premam Thriller Trailer by Social Media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam