ത്രില്ലടിപ്പിച്ച് ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും! പ്രേതം 2 പ്രേക്ഷക പ്രതികരണമിങ്ങനെ

By Prashant V R

ജയസൂര്യ നായകനായി എത്തുന്ന സിനിമകള്‍ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. നടന്റെതായി മുന്‍പ് പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടി പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയായിരുന്നു. മേരിക്കുട്ടിക്ക് ശേഷം പ്രേതം 2 എന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ജയസൂര്യ. നൂറിലധികം സ്‌ക്രീനുകളിലായിട്ടാണ് ജയസൂര്യയുടെ പ്രേതം 2 റിലീസ് ചെയ്തിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്.

pretham 2

കഥയിലും കഥാപാത്രങ്ങളിലും മാറ്റം വരുത്തിയാണ് ചിത്രം ഇത്തവണ എത്തിയിരിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ മുന്നേറുന്ന ജയസൂര്യയുടെ ഈ ചിത്രവും വിജയമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രേതം 2വിനെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്.

  • Dec 21, 2018 1:44 PM

    പ്രേതം 2 ഒരു പക്ക കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആദ്യ ഭാഗം പോലെ പ്രേതത്തിന്റെ രണ്ടാം ഭാഗത്തിലും നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കള്‍ക്കൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ചിത്രം ഇഷ്ടമാവുമെന്നും സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

  • Dec 21, 2018 1:30 PM

    മോശമില്ലാത്ത ഒരു ആദ്യ പകുതിയാണ് ചിത്രത്തിനെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. ഹൊറര്‍ ഗണത്തില്‍പ്പെടുന്ന സിനിമ ഇന്റര്‍വെല്‍ വരെ പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കൂടാതെ പശ്ചാത്തല സംഗീതവും ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളും ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മികച്ചുനില്‍ക്കുന്നുണ്ട്. ആദ്യ പകുതി മികച്ചുനില്‍ക്കുന്നുവെന്നും പ്രേതം 2വിന്റെ രണ്ടാം പകുതിക്കായി കാത്തിരിക്കുന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നത്.

  • Dec 21, 2018 1:15 PM

    ഫീല്‍ഗുഡ് സിനിമകളുമായി മലയാളത്തില്‍ മുന്നേറിയ രഞ്ജിത്ത് ശങ്കറില്‍ വന്നൊരു മാറ്റമായിരുന്നു പ്രേതം എന്ന ചിത്രം. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള ഹൊറര്‍ എന്റര്‍ടെയ്‌നര്‍ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ജയസൂര്യയ്‌ക്കൊപ്പം അജു വര്‍ഗീസ്, ഷറഫുദ്ദീന്‍,ഗോവിന്ദ് പത്മസൂര്യ, പേളി മാണി തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തില്‍ തിളങ്ങിയിരുന്നത്. ആദ്യ ഭാഗത്തില്‍നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളോടു കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ജയസൂര്യ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രമായിട്ടാണ് ഇത്തവണയും എത്തുന്നത്.

  • Dec 21, 2018 12:58 PM

    ഹൊറര്‍ എന്റര്‍ടെയ്നറായ പ്രേതം 2വില്‍ ദുര്‍ഗ കൃഷ്ണന്‍,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വരിക്കാശ്ശേരി മന ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  • Dec 21, 2018 12:52 PM

    ഫീല്‍ഗുഡ് സിനിമകളുമായി മലയാളത്തില്‍ മുന്നേറിയ രഞ്ജിത്ത് ശങ്കറില്‍ വന്നൊരു മാറ്റമായിരുന്നു പ്രേതം എന്ന ചിത്രം. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള ഹൊറര്‍ എന്റര്‍ടെയ്‌നര്‍ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ജയസൂര്യയ്‌ക്കൊപ്പം അജു വര്‍ഗീസ്,ഷറഫുദ്ദീന്‍,ഗോവിന്ദ് പത്മസൂര്യ,പേളി മാണി തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തില്‍ തിളങ്ങിയിരുന്നത്. ആദ്യ ഭാഗത്തില്‍നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളോടു കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ജയസൂര്യ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രമായിട്ടാണ് ഇത്തവണയും എത്തുന്നത്.

  • Dec 21, 2018 12:48 PM

    ഫീല്‍ഗുഡ് സിനിമകളുമായി മലയാളത്തില്‍ മുന്നേറിയ രഞ്ജിത്ത് ശങ്കറില്‍ വന്നൊരു മാറ്റമായിരുന്നു പ്രേതം എന്ന ചിത്രം. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള ഹൊറര്‍ എന്റര്‍ടെയ്‌നര്‍ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ജയസൂര്യയ്‌ക്കൊപ്പം അജു വര്‍ഗീസ്, ഷറഫുദ്ദീന്‍,ഗോവിന്ദ് പത്മസൂര്യ, പേളി മാണി തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തില്‍ തിളങ്ങിയിരുന്നത്. ആദ്യ ഭാഗത്തില്‍നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളോടു കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ജയസൂര്യ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രമായിട്ടാണ് ഇത്തവണയും എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X