For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദുൽഖറിന് കിട്ടാത്ത ഭാഗ്യം അന്ന് എനിക്ക് മമ്മൂക്ക തന്നു, ലാലേട്ടൻ പൊക്കിയപ്പോൾ ഞാൻ അമ്പരന്നു'; ശരത്ത് പ്രകാശ്

  |

  മമ്മൂക്കയുടെ റിപ്പീറ്റ് വാല്യുവുള്ള കുടുംബ ചിത്രങ്ങളിൽ ഒന്നാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്.

  മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സുധിയേയും അനുവിനെയും പ്രേക്ഷകർക്ക് മറക്കാനാവില്ല. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായി എത്തി സിനിമാപ്രേമികളുടെ ഹൃ​ദയം കവർന്നത്.

  Also Read: 'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  അടുത്തിടെ വർഷങ്ങൾക്ക് ശേഷം മമ്മൂക്കയെ കണ്ട സന്തോഷം ശരത്ത് തന്റെ സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴിത 27 വർഷങ്ങൾക്ക് ശേഷം ബാലതാരമായി മലയാള സിനിമകളുടെ ഭാ​ഗമായപ്പോഴുള്ള അനുഭവം സുധിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ശരത്ത് പ്രകാശ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. ആഡ് ഫിലിം തിരക്കഥാകൃത്തായി പ്രവർത്തിക്കുന്ന ശരത്തിന്റെ വിശേഷങ്ങൾ തുടർന്ന് വായിക്കാം....

  'ഒരു വർക്കിന്റെ ഭാ​ഗമായി മമ്മൂക്കയെ കാണാൻ ചെന്നതായിരുന്നു. അതിന് മുമ്പും രണ്ട് തവണ കണ്ടിരുന്നു. പക്ഷെ അന്ന് ജനക്കൂട്ടമായിരുന്നതിനാൽ‌ പ്രോപ്പറായി മമ്മൂക്കയോട് സംസാരിക്കാൻ പറ്റിയില്ല. അത് സാധിച്ചത് അടുത്തിടെയാണ്.'

  'വർക്കിന്റെ കാര്യം സംസാരിച്ച ശേഷമാണ് നമ്പർ സ്നേഹതീ​രം ബാം​ഗ്ലൂർ‌ നോർത്തിൽ അഭിനയിച്ച കുട്ടിയാണ് ഞാനെന്ന് അദ്ദേഹത്തോട് പറഞ്ഞത്. പറഞ്ഞപ്പോൾ‌ മമ്മൂക്കയ്ക്കും അത്ഭുതമായി. ഞാൻ ഒരു ആഡ് കമ്പനിയിൽ സ്ക്രിപ്റ്റ് റൈറ്ററാണ്. ആരാണെന്ന് വെളിപ്പെടുത്തിയപ്പോൾ ആദ്യം മമ്മൂക്ക ചോദിച്ചത് മുടി എവിടെ എന്നാണ്.'

  'മുടി പോയി അപ്പോൾ ഞാൻ മുഴുവൻ വെട്ടിയെന്നാണ് മറുപടി നൽകിയത്. പിന്നെ സിനിമയിലെ പാട്ടുകളെ കുറിച്ചും അതിലെ ചില ഓർമകളും ഞങ്ങൾ രണ്ടുപേരും പരസ്പരം പറഞ്ഞു. അദ്ദേഹത്തെ കണ്ടപ്പോൾ ഞാനൊന്ന് സൂക്ഷിച്ച് നോക്കി. അന്ന് കണ്ടപോലെ തന്നെയുണ്ട് മമ്മൂക്ക ഇപ്പോഴും സ്കിന്നിൽ പോലും വ്യത്യാസമില്ല.'

  'മിറാക്കിൾ എന്നല്ലാതെ മറ്റൊന്നും അ​ദ്ദേഹത്തെ കുറിച്ച് പറയാനാവില്ല. നമ്പർ സ്നേഹതീ​രം ബാം​ഗ്ലൂർ‌ നോർത്തിൽ അഭിനയിച്ചിട്ട് ഇപ്പോഴും ഓർമ നിൽക്കുന്നത് അതിലെ മേലെ വാനം എന്ന പാട്ടിന്റെ ഷൂട്ടാണ്. അതിൽ അദ്ദേഹത്തോടൊപ്പം കിടന്ന് ഉറങ്ങുന്ന സീനുണ്ട്. അത് ചെയ്യും മുമ്പ് അ​ദ്ദേഹം എന്നോട് ചോദിച്ചത് വീട്ടിൽ എങ്ങനെയാണ് അച്ഛനൊപ്പം ഉറങ്ങുന്നത് എന്നാണ്.'

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക ‍

  'ഞാൻ പറഞ്ഞു അച്ഛന്റെ വയറിൽ കാല് വെച്ചാണ് ഉറങ്ങുന്നതെന്നാണ്. അതുപോലെ ചെയ്തോളാൻ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് ആ സീൻ എടുത്തത്. അതിനിടയിൽ അ​ദ്ദേഹം പറ‌യുകയും ചെയ്തു എന്റെ മക്കൾക്ക് ഈ ഭാ​ഗ്യം കിട്ടാറില്ലെന്ന്.'

  'എന്റെ മുടി കണ്ടിട്ട് ഇനി മഷ്റൂം കട്ട് ചെയ്യാനും പറഞ്ഞു. അന്ന് അദ്ദേഹം പറയുമ്പോഴാണ് ആ ഹെയർസ്റ്റൈലിനെ കുറിച്ച് അറിയുന്നത്. പത്രത്തിൽ പരസ്യം കണ്ട് അച്ഛനാണ് എന്റെ ഫോട്ടോ അയച്ച് കൊടുത്തത്. പൊന്നമ്പിളി പൊട്ടുംതൊട്ട് എന്ന പാട്ടിലെ സീനുകൾ എടുക്കുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ കവിളിൽ അടിക്കുന്ന സീനുണ്ട്.'

  'ആ സീനിൽ അന്നത്തെ പ്രായത്തിൽ കുറച്ച് നല്ല സ്പീഡിലാണ് ഞാൻ അടിച്ചത്. അദ്ദേഹം അത് പറയു​കയും ചെയ്തു. ദുൽ‌ഖറുമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ആഡ് ഫിലിംസിന് വേണ്ടി. അന്ന് ദുൽഖറിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്.'

  'നമ്പർ വൺ സ്നേഹതീരത്തിന്റെ ഷൂട്ടിന് പിക്കിനിക്കിന് പോകുന്നപോലെയാണ് പോയത്. പ്രിൻസ് സിനിമയിൽ ലാലേട്ടനൊപ്പം അഭിനയിക്കാൻ പറ്റിയതും സന്തോഷം പകരുന്നതാണ്. അദ്ദേഹത്തിന്റെ ചേട്ടന്റെ മകനായിട്ടാണ് അഭിനയിച്ചത്.'

  'ലാലേട്ടനൊപ്പം കുറച്ച് കോമ്പിനേഷൻ സീനുമുണ്ടായിരുന്നു. ക്ലൈമാക്സിനോട് അടുക്കുമ്പോൾ അദ്ദേഹം മുഴുനീള ‍ഡയലോ​ഗ് കട്ടില്ലാതെ പറയുന്ന രം​ഗം കണ്ട് എനിക്ക് ഒന്നും മനസിലായില്ല. ഈ ഡയലോ​ഗൊക്കെ അദ്ദേ​ഹം എപ്പോൾ പഠിച്ചുവെന്ന് വരെ ഞാൻ ആലോചിച്ചു.'

  'എനിക്ക് സോഫയിൽ ഇരിക്കുക എന്നതായിരുന്നു നിർ​ദേശം. ഷൂട്ടിന് ഇടയിൽ പെർഫോമൻസിനിടെ അ​ദ്ദേഹം പെട്ടന്ന് എന്നെ കൈ പിടിച്ച് പൊക്കി ഡയലോ​ഗ് പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു. അദ്ദേഹം ആ സീൻ പൂർത്തിയാക്കിയ ശേഷം സെറ്റ് മുഴുവൻ ക്ലാപ് ചെയ്തു. ലാലേട്ടന്റെ പെർഫോം കണ്ടിട്ട്' ശരത്ത് പ്രകാശ് പറഞ്ഞു.

  Read more about: mammootty
  English summary
  Prince Movie Child artist Sarat Prakash Open Up About His Meeting With Mammootty-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X