വിവാഹത്തിന് 10 വര്‍ഷം മുന്‍പേ വിനീതിനെ കണ്ടു; നടനാണെന്ന് അറിയില്ലായിരുന്നെന്ന് താരപത്‌നി പ്രസില്ല
നടന്‍, നര്‍ത്തകന്‍ എന്നീ മേഖലളില്‍ കഴിവ് തെളിയിച്ച താരമാണ് വിനീത്. മലയാളത്തില്‍ അപൂര്‍വ്വമായിട്ടാണ് ക്ലാസിക്കല്‍ നൃത്തം പഠിച്ച നടന്മാരുള്ളു. ആ കാര്യത്തില്‍ വിനീതിനെ മറികടക്കാന്‍ ആരുമില്ലെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ താരത്തിന്റെ കുടുംബവിശേഷങ്ങള്‍ അതിലും വ്യത്യസ്തമാണ്.
ഭാര്യ പ്രസില്ലയുടെ കൂടെ മുന്‍പൊരിക്കല്‍ വിനീത് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അന്ന് കുടുംബ കാര്യങ്ങൾ ഇരുവരും വെളിപ്പെടുത്തി. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്. നടന്‍ സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരങ്ങൾ. സിദ്ദിഖിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഇരുവരും ആദ്യമായി കണ്ടത് മുതല്‍ വിവാഹം വരെയുള്ള കാര്യങ്ങള്‍ പറഞ്ഞു. വിശദമായി വായിക്കാം..

വിനീതിനെ ആദ്യം സിനിമയില്‍ കണ്ടപ്പോള്‍ ഇയാളെ വിവാഹം കഴിക്കുമോ എന്ന് ചിന്തിച്ചിരുന്നോ എന്നാണ് സിദ്ദിഖ് ചോദിച്ചത്. 'എന്നാല്‍ ഭാര്യ തന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നാണ്' വിനീത് പറയുന്നത്. അവള്‍ ജനിച്ച് വളര്‍ന്നതെല്ലാം ബഹ്‌റെയിനിലാണ്. നാട്ടില്‍ അമ്മ തലശ്ശേരിയും അച്ഛന്‍ പാലക്കാടുമാണ്.
വിവാഹത്തിന് പത്ത് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. 1992 ല്‍ ബഹ്‌റെയിനില്‍ ഒരു പരിപാടിയ്ക്ക് വന്നപ്പോഴാണത്. അതിന് മുന്‍പ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്രയധികം ശ്രദ്ധിച്ചിട്ടൊന്നുമില്ല.

വീനിതിലെ നടനെയാണോ ഡാന്‍സറയൊണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിന് രണ്ട് പേരെയും ഇഷ്ടമാണെന്നാണ് ഭാര്യയുടെ ഉത്തരം. എന്നാലും ഡാന്‍സര്‍ക്ക് ആയിരിക്കും പ്രധാന്യം കൂടുതല്‍ കൊടുക്കുക. ഇതേ ചോദ്യം വിനീതിനോട് ചോദിച്ചാല്‍ രണ്ടും ഒന്നാണെന്ന് പറയും.
'അഭിനയം എന്റെ പ്രൊഫഷനാണ്. അങ്ങനൊരു മേഖലയില്‍ അറിയപ്പെടുകയും ആളുകളുടെ അംഗീകാരം കിട്ടുകയും ചെയ്യുന്നത് വലിയൊരു ഭാഗ്യമാണ്. പിന്നെ നൃത്തം എന്റെ പാഷനാണ്. ചെറുപ്പംതൊട്ടേ പരിശീലിച്ചിട്ടുണ്ട്. രണ്ടും തുല്യമാണെന്ന്' വിനീത് പറയുന്നു.

സിനിമയിലെ ഡാന്‍സിനെ കുറിച്ച്
പഠിച്ച ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റി ഡാന്‍സുമൊക്കെ വേറിട്ടതാണ്. ഞാനത് ആസ്വദിക്കാറുണ്ട്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചൊരാള്‍ക്ക് അതൊക്കെ ചെയ്യാന്‍ കുറച്ച് പ്രായസമുണ്ട്. എങ്കിലും കൊറിയോഗ്രാഫറുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കുമെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.

താരപത്‌നിയോടുള്ള അടുത്ത ചോദ്യം ജീവിതത്തില്‍ ഒരു കലാകാരന്‍ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നോ എന്നതാണ്?
എന്നെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ വേണമെന്ന് വിചാരിച്ചു. പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യന്‍ ആയിരിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ഇതൊക്കെയാണ്.
വിനീതുമായിട്ടുള്ള ആലോചന വന്നപ്പോള്‍ എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്. അതും എന്നെ ആകര്‍ഷിച്ചു. പിന്നെ അദ്ദേഗം എന്നെ വന്ന് പെണ്ണ് കാണുകയും എന്റെ അമ്മയെയും സഹോദരന്മാരെയും കണ്ടിട്ട് പോവുകയും ചെയ്തു.
അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒത്തിരി സന്തോഷമായെന്ന് കരുതുകയാണ്. വലിയൊരു നടന്‍, നര്‍ത്തകന്‍ എന്നതിലുപരി നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നോട് ആദ്യമായി സംസാരിച്ചതൊക്കെ കൂടുതല്‍ അട്രാക്ഷനായി തോന്നി. ഇതൊക്കെയാണ് വിനീതിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് ഭാര്യ പ്രസില്ല പറഞ്ഞു.


Click it and Unblock the Notifications











