ഇതൊക്കെ ചെറുതെന്ന് ഷാജോൺ! പൃഥ്വിയുടെ ഇംഗ്ലീഷ് ഞെട്ടിച്ചു, ഖത്തറിലെ സംഭവം വെളിപ്പെടുത്തി നടൻ

ഇംഗ്ലീഷിന്റെ പേരിൽ നിരവധി ട്രോളുകൾ കേൾക്കേണ്ടി വന്ന താരമാണ് പൃ ഥ്വിരാജ്. രസകരമായ ട്രോളുകൾ ഇന്നും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇപ്പോഴിത പൃഥ്വിയെ ശശി തരൂരിനോട് ഉപമിച്ച് നടൻ പ്രസന്ന. ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് നടൻ പൃഥ്വിരാജ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ ഇംഗ്ലീഷിനെ കുറിച്ച് പറഞ്ഞത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ബ്രേദഴ്സ് ഡോയിലൂടെയാണ് കോളിവുഡ് താരമായ പ്രസന്ന മലയാളത്തിൽ ചുവട് വെച്ചത് പൃഥ്വിയുടെ വില്ലനായിട്ടായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

അത്ഭുതപ്പെടുത്തി പൃഥ്വിയുടെ  ഇംഗ്ലീഷ്

മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ശശി തരൂരാണ് പൃഥ്വി. താരത്തിന്റെ ഇംഗ്ലീഷ് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രസന്ന പറയുന്നു. ബ്രദേഴ്സ് ഡേയുടെ പ്രമോഷന്റെ ഭാഗമായി ഖത്തറിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ കരിയറിലെ ബെസ്റ്റ് എൻകാപ്സുലേഷൻ എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം സംസാരിക്കാൻ തുടങ്ങിയത്.പൃഥ്വിയുടെ പ്രസംഗം കേട്ട് സദസ്സിലിരുന്ന പലരും അത്ഭുതപ്പെട്ടിരുന്നു.

 ഇതൊക്കെ ചെറുത്

രാജുവിന്റെ പ്രസംഗം കേട്ട് അന്തംവിട്ട ഞാൻ സംവിധായകൻ ഷാജോണിന്റെ മുഖത്ത് നോക്കിയപ്പോൾ , ഇതൊക്കെ എന്ത്, ചെറുത് എന്ന മട്ടിൽ ഒരു ഞ്ജാനിയെ പേലെ കക്ഷി ഇരിക്കിുകയാണ്. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്- പ്രസന്ന പറഞ്ഞു.

 പ്രസന്നയുടെ മലയാളം

പ്രസന്നയുടെ മലയാളത്തെ കുറിച്ച് ഷാജോണും മറ്റു സഹതാരങ്ങളും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പ്രസന്ന നന്നായി മലയാളം സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മലയാളം കേട്ടാൽ പലക്കാട്ക്കാരനാണോ എന്ന് തോന്നിപ്പോകുമായിരുന്നത്രേ. പലരും ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ നല്ല കംഫർട്ടബിളാണെന്ന് സംവിധായകൻ ഷാജോൺ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ സംഭാഷണങ്ങൾ അതിന്റേതായ ഗൗരവത്തിലും അർഥം മനസ്സിലാക്കി പഠിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

  ആദ്യം ഭാര്യ


തെന്നിന്ത്യൻ സൂപ്പർ താരം സ്നേഹയാണ് പ്രസന്നയുടെ ഭാര്യ. കോളിവുഡ് താരമാണെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടിയുടെ അന്യഭാഷ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. കൂടാതെ മോളിവുഡിലും താരം തന്ഡറെ സാന്നിധ്യം അറിയിച്ചിരുന്നു.2000 ൽ പുറത്തു വന്ന ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ സിനിയുടെ സ്ഥിര മുഖമാവുകയായിരുന്നു. മമ്മൂട്ടി ചിത്രമായ തുറുപ്പ് ഗുലാൽ,ശിഖാർ, വന്ദേമാതരം, ദ് ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X