ലൂസിഫറിൽ പൃഥ്വിരാജ് വില്ലൻ? വേട്ടക്കാരനെ വേട്ടയാടുന്നവൻ, സയേദ് മസൂദ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ഈ അടുത്ത കാലത്തൊന്നും സിനിമ പ്രേമികളെ ഇത്രത്തോളം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഒരു ചിത്രമുണ്ടാവുകയില്ല. പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകളാണ് പൃഥ്വിരാജ് എന്ന നവാഗത സംവിധായകൻ കരുതിവെച്ചിരിക്കുന്നത്. മാർച്ച് 28 നാണ് താരത്തിന്റെ കന്നി സംരംഭമായ ലൂസിഫർ പുറത്തു വരുന്നത്. ചിത്രം തിയേറ്ററിൽ എത്താനുളള ദിവസങ്ങൾ മാത്രം ശേഷിക്കവെ ഓരേ സർപ്രൈസുകൾ വീതം പുറത്തു വിടുകയാണ്.
ഒരു മൾട്ടിസ്റ്റാർ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ യുവനിരയും പഴയ താരങ്ങും ഒരുപോലെ എത്തുന്നുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയതാരങ്ങളോടൊപ്പം ന്യൂജെൻ താരങ്ങളും കൂടി എത്തിയതോടെ സംഭവം കളറായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും പ്രധാന ചർച്ച വിഷയം ലൂസിഫറിലെ 27 ാം മത്തെ കഥാപാത്രമാണ്. ഈ പുതിയ കഥാപാത്രം എങ്ങനെ വന്നുവെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

ലൂസിഫറിലെ ട്വിസ്റ്റ്
പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകൾ ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് സംവിധായകൻ പൃഥ്വിയും മറ്റ് താരങ്ങളും പറഞ്ഞിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരേ സർപ്രൈസുകൾ വീതം പുറത്തു വരുകയായിരുന്നു. ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത നിരവധി പ്രമോഷൻ വിദ്യകൾ ലൂസിഫറിൽ ഉപയോഗിച്ചിരുന്നു. അതിലെ ഒന്നാണ് 27 ക്യാരക്ടർ പോസ്റ്ററുകൾ. ഇത് സിനിമയിലും പ്രേക്ഷകരുടെ ഇടയിലും ശ്രദ്ധനേടിയിരുന്നു.

അടുത്ത ട്വിസ്റ്റ്
ലൂസിഫറിൽ ആരും വിചാരിക്കാത്ത് ടിസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തുടക്കം മുതൽ 26 കഥാപാത്രങ്ങളുടെ വിശേഷങ്ങൾ മാത്രമാണ് പങ്കുവെയ്ക്കപ്പെട്ടിരുന്നത്. ഏറ്റവും ഒടുവിലത്തെ കഥാപത്രമായിട്ടായിരുന്നു (26 മത്തെ കഥാപാത്രം) ലാലേട്ടൻ എത്തിയത്. എന്നാൽ ഇനി ഒരു കഥാപാത്രം എന്നതിനെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. ലൂസിഫറിൽ ഒരു സർപ്രൈസ് കഥാപാത്രം ഉണ്ടെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നു. 26 മത്തെ കഥാപാത്രമായ ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നപ്പോൾ ആ സർപ്രൈസ് കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർ തിരക്കിയിരുന്നു.

പ്രതീക്ഷിച്ചത് സംഭവിച്ചു
സയേദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സ്കാൾ ക്യാപ്പ് ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ച് കറുത്ത വസ്ത്രത്തിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ക്യാരക്ടർ ലുക്ക് പോസ്റ്ററിൽ. ബാക്കിയുളള കഥാപാത്രങ്ങളെ കുറിച്ചുള്ള ചെറിയ സൂചനകൾ പോസ്റ്ററിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ പൃഥ്വിയുടെ സയേദ് ഇപ്പോഴും ഇരട്ടിന്റെ മറവിൽ തന്നെയാണ്. സയേദ് മസൂദ് ആരാണെന്നും സ്റ്റീഫൻ നെടുമ്പള്ളിയും സയേദും തമ്മിലുളള ബന്ധമെന്താണെന്നുമുളള ചർച്ച തകൃതിയായി സമൂഹമാധ്യമങ്ങളിൽ നടക്കുകയാണ്.

ചെറിയ സൂചന നൽകി ലാലേട്ടൻ
പൃഥ്വിയായിരിക്കും 27ാം മത്തെ സർപ്രൈസ് കഥാപാത്രമെന്നുള്ള ചെറിയ സൂചനകൾ ലഭിച്ചിരുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പൃഥ്വിയെ ചുറ്റിപ്പറ്റിയുളള സൂചന ലാലേട്ടൻ നൽകിയിരുന്നു. മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിച്ചു സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് അത് ഉടനെ തന്ന ഉണ്ടാകുമെന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.. . ഇതാണ് പൃഥ്വിയും ചിത്രത്തില്‍ ഉണ്ടെന്ന ചര്‍ച്ചകള്‍ വരാന്‍ കാരണം. എന്തായാലും ആരാധകർ അതീവ സന്തോഷത്തിലാണ്. ലൂസിഫറിന്റെ നടൻ സത്യത്തിൽ ആരാണ് എന്നുളള കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്.

വില്ലനായി പൃഥ്വി
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നതെന്നുള്ള തരത്തിലുളള കമന്റുകളും ഉയരുന്നുണ്ട്. താരത്തിന്റെ ഗെറ്റപ്പി അതിനെ ചെറുതായി ശരി വയ്ക്കുന്ന തരത്തിലാണ്. പൃഥ്വിയുടെ റോബിൻ ഹുഡ് ഗെറ്റപ്പിനേയും സയേദ് ഓർമിപ്പിക്കുന്നുണ്ട്. വേട്ടക്കാരനെ വേട്ടയാടാൻ എത്തിയവൻ. എന്നുള്ള തരത്തിലുള്ള കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്തായാലും ലൂസിഫർ ചുമ്മാതെ വന്ന് പോകില്ലെന്ന് ഉറപ്പാണ്. പൃഥ്വി കൂടിയുണ്ടെങ്കിൽ ചിത്രം കലക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.


Click it and Unblock the Notifications