ഇത്ര വലിയൊരു ‘സോറി നോട്ട്’ ആർക്കും അയച്ചിട്ടില്ല! രജനി ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് പൃഥ്വി

അഭിനയം മാത്രമല്ല സംവിധാനവും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തെളിയിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ് . ഒരു തുടക്കക്കാരന്റെ പിഴവുകളില്ലാതെ അതി മനോഹരമായിട്ടായിരുന്നു ലൂസിഫറിന്റെ ഓരോ ഭാഗവുംപൃഥ്വി ഒരുക്കിയത്. തെന്നിന്ത്യൻ തലത്തിൽ തന്നെ ലൂസിഫറും താരത്തിന്റെ സംവിധാന മികവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കാൻ താരത്തിനായി.

ഇപ്പോഴിത തനിയ്ക്ക് നഷ്ടപ്പെട്ട ഒരു വലിയ അവസരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. രജനി ചിത്രം സംവിധാനം ചെയ്യാനുള്ള അവസരമാണ് നഷ്ടമായതെന്നും താരം പറഞ്ഞു. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന സൂപ്പർ ഫാസ്റ്റ് മീറ്റിലാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.

  രജനി ചിത്രം


ലൂസിഫർ‌ കണ്ടതിനു ശേഷമാണ് ആദ്ദേഹം തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാൻ എന്നെ സമീപിക്കുന്നത്. നിർഭാഗ്യവശാൽ ആടുജീവിതം എന്ന സിനിമ കാരണം എനിയ്ക്ക് അത് സാധിച്ചില്ല. അദ്ദേഹത്തിന്റെ മകൾ ഐശ്വര്യയോട് ഈക്കാര്യം പറയുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണാവസരവും ഭാഗ്യവുമാണ് ഈ അവസരം. പക്ഷെ മറ്റൊരു ചിത്രത്തിന് സമയം മാറ്റി വച്ചതു കൊണ്ട് എനിക്ക് അത് സാധിക്കുകയില്ലെന്ന് താൻ പറഞ്ഞു. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സോറി നോട്ട് അയച്ചത് ഐശ്വര്യയ്ക്കാണ് ഇനിയെങ്കിലും ഇങ്ങനെയൊരു അവസരം ലഭിക്കട്ടെയെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

 രജനി സാർ ഫോൺ വിളിച്ചു

രജനികാന്തുമായി ആദ്യമായി ഫോണിൽ സംസാരിച്ചതിനെ കുറിച്ചും പൃഥ്വി വെളിപ്പെടുത്തി. വർഷങ്ങൾക്ത് മുൻപത്തെ സംഭവമാണ് താരം വെളിപ്പെടുത്തിയത്. കോഴിക്കോട് കാക്കി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയമാണ്.. രാവിലെ ജിമ്മിൽ പോകാനായി ഒരുങ്ങുമ്പോൾ ചെന്നൈയിലെ ഒരു ലാൻഡ് ലൈൻ നമ്പറിൽ നിന്ന് തനിയ്ക്ക് ഒരു കോൾ വന്നു. തലേ ദിവസം രാത്രിയും ഇതേ നമ്പറിൽ നിന്ന് കോളുകൾ വന്നിരുന്നു. ഫോൺ സൈലന്റ് ആയിരുന്നതിനാൽ താൻ ഇത് അറിഞ്ഞിരുന്നില്ല.

 രജനി സാറിന്  സംസാരിക്കണം

നേരത്തെ വന്ന നമ്പറിൽ നിന്നു തന്നെ വീണ്ടും കോൾ വന്നു. ഞാൻ ഫോൺ എടുത്തു. അപ്പുറത്ത് നിന്നൊരാൾ രജനി സാറിന് പേശണം എന്നു പറഞ്ഞു. അപ്പോഴും തനിയ്ക്ക് വിശ്വാസം വന്നിരുന്നില്ല പത്ത് സെക്കൻഡ് കഴിഞ്ഞ് വീ ണ്ടും രജനി സാറിന്റെ ഫോൺ വന്നു. . അദ്ദേഹം തലേന്ന് മൊഴി എന്ന സിനിമ കണ്ടിട്ട് വന്ന് എന്നെ വിളിച്ചതായിരുന്നു.കണ്ണാ എന്നൊക്കെയാണ് അദ്ദേഹം വിളിച്ചിരുന്നത്. അരമുക്കാൽ മണിക്കൂറോളം അദ്ദേഹം എന്നോട് സംസാരിച്ചു. അദ്ദേഹത്തിന് എന്നെ വിളിച്ചിട്ട് ഒന്നും കിട്ടാനില്ലായിരുന്നു.

 ആട് ജീവിതം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള തയ്യറെടുപ്പിലാണ് താരം. നജീബ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. പ്രവാസി വ്യാവസായി കെജി എബ്രഹാമിന്റെ പ്രൊഡക്ഷൻ കമ്പനിയായ കെജിഎ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കുവൈത്ത്, ദുബായ്, ഓമാർ, ജോർദാൻ എന്നിവിടങ്ങഴിലാണ് ചിത്രീകരണം നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X