അച്ഛന്റെ തോളിൽ ഇരുന്ന് കാഴ്ച കണ്ട് അല്ലി! താരപുത്രിയുടെ ഞായർ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് പൃഥ്വിയും ഭാര്യ സുപ്രിയയും . രസകരമായ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ ഭൂരിഭാഗം പോസ്റ്റുകളു പ്രേക്ഷകർ ഏറ്റെടുക്കാോറുമുണ്ട്. പൃഥ്വിയും സുപ്രിയയും വിശേഷം പങ്കുവെയ്ക്കുമ്പോൾ ആരാധകർ പ്രിയപ്പെട്ട അല്ലി മോളെ കുറിച്ചും അന്വേഷിക്കാറുണ്ട്. കുഞ്ഞിന്റെ മുഖം ഇവർ അധികം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ലെങ്കിലും താരപുത്രിയ്ക്കും കൈനിറയെ ആരാധകരാണ്.

അല്ലിയുടെ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഫാദേഴ്സ് ഡേയിൽ കുഞ്ഞ് അല്ലി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത വീണ്ടും മകളുട ചിത്ര പങ്കുവെച്ച് പൃഥ്വിരാജ്. താരം ഇൻസ്റ്റഗ്രാം പേജിലുടെയാണ് അല്ലിയുടെ സൺഡേ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

 അച്ഛന്റെ തോളിൽ

പൃഥ്വിരാജിന്റെ തോളിൽ ഇരുന്ന് ദൂരെയുളള കാഴ്ച കാണുകയാണ് അലംകൃത. ഈ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ഒരു മണിക്കൂർ തുടർച്ചായായ ഒൺലൈൻ ക്ലാസിന് ഞായറാഴ്ച അവധി കിട്ടിയതിന്റെ സന്തോഷത്തിലാണ് അലംകൃത. അച്ഛന്റേയും മകളുടേയും മനോഹമായ ചിത്രം പകർത്തിയിരിക്കുന്നത് സുപ്രിയയാണ്. താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മികച്ച കമന്റുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.

 കോവിഡിനെ കുറിച്ചുള്ള  അല്ലിയുടെ കുറിപ്പ്

ദിവസങ്ങൾക്ക് മുൻപ് കൊവിഡിനെ കറിച്ചുള്ള അല്ലിയുടെ കുറിപ്പ് പൃഥ്വിരാജും സുപ്രിയയും പങ്കുവെച്ചിരുന്നു. അഞ്ച് വയസുള്ള മകളുടെ നോട്ട് ബുക്കിൽ കണ്ട് കാഴ്ചയായിരുന്നു താരങ്ങൾ പങ്കുവെച്ചത്. അഞ്ച് വയസ്സുകാരിയായ അല്ലിയുടെ നോട്ട് ബുക്കിൽ പ്രതിസന്ധികൾ നീങ്ങി സാധരണ ജീവിതത്തിലേയ്ക്ക് പോകുന്നതിന്റെ പ്രതീക്ഷകളായിരുന്നു . വീടിനുള്ളിൽ അടച്ച് പൂട്ടി ഇരിക്കുക ൺന്നത് കുട്ടികളെ സംബന്ധിച്ചടത്തോളം ഏറെ പ്രായാസകരമായ സംഗതിയാണ്. സ്കൂളിൽ നന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും അവർ പഠിക്കുന്നത് ഏറെ പാഠങ്ങളാണ്. അതിനൊന്നും ഇപ്പോൾ സാധ്യമല്ല ഇവിടെ അല്ലി കൊവിഡ് ആരംഭത്തെ കുറിച്ചും മോചനത്തെ കുറിച്ചും സാധരണ രീതിയിലേയ്കക് മടങ്ങി വരുന്നതിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. കുഞ്ഞിന്റെ നോട്ട് ബുക്കിന്റെ പേജ് പങ്കുവെചച് കൊണ്ട്സുപ്രിയ കുറിച്ചു. ഈ ചിത്രം പൃഥ്വിയും പങ്കുവെച്ചിട്ടുണ്ട്.

 ഫാദേഴ്സ് ഡേ സമ്മാനം

ഈ കഴിഞ്ഞ ഫാദേഴ്സ് ഡേയിൽ ഏറ്റവു കൂടുൽ ശ്രദ്ധിക്കപ്പെട്ടത പൃഥ്വിയ്ക്ക് അല്ലി നൽകിയ സമ്മാനമാണ്. സ്വന്തം കൈപ്പടയിൽ എഴുതിയ ആശംസ കുറിപ്പായിരുന്നു അല്ലി നൽകിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവളെന്നെ മോശാവസ്ഥയിലാണ് കണ്ടിരുന്നത്. എനിക്കൊരു സമ്മാനം നൽകാൻ ഫാദേഴ്സ് ഡേവരെ കാത്തിരിക്കുകയാണ് എന്ന് കുറിച്ച് കൊണ്ടാണ് അല്ലിയുടെ ആശംസ പൃഥ്വി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കുഞ്ഞിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 അല്ലിയുടെ  മുഖം  മറച്ച്

ഇപ്പോഴും അല്ലിയുടെ മുഖം പ്രേക്ഷകർക്ക് അവ്യക്തമാണ്. കുഞ്ഞിന്റെ മുഖം കാണിക്കാത്ത ചിത്രങ്ങളാണ് പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കുന്നത്. 5 വയസ് പിന്നിട്ടിരിക്കുകയാണ് താരപുത്രി. അച്ഛൻ പൃഥ്വിരാജിന്റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്ന കാരണത്താലാണ് മകള്‍ അലംകൃത മേനോന്റെ മുഖം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയി പങ്കുവെയ്ക്കാത്തത്. അത് പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു.

More from Filmibeat

Read more about: prithiviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X