»   » 2018 ലെ താരമാവാന്‍ പൃഥ്വിരാജ്, അഞ്ച് സിനിമകള്‍, മോഹന്‍ലാലിനെ നായകനാക്കി സംവിധാനത്തിലേക്കും!

2018 ലെ താരമാവാന്‍ പൃഥ്വിരാജ്, അഞ്ച് സിനിമകള്‍, മോഹന്‍ലാലിനെ നായകനാക്കി സംവിധാനത്തിലേക്കും!

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. നിലപാടുകളായാലും ഏറ്റെടുക്കുന്ന സിനിമകളായാലും ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. അടുത്തിടെ റിലീസ് ചെയ്ത വിമാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പോയവര്‍ഷത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി എത്തിയിരുന്നു. 2018 ലെ ആദ്യ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

പതിനേഴാമത്തെ വയസ്സിലാണ് അപ്പു അതെഴുതിയത്, പ്രണവിന്‍റെ പാട്ടിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍!

അഭിനയം മാത്രമല്ല സംവിധായകനായും പൃഥ്വി 2018 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിനെക്കുറിച്ച് നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരുന്നു. 2018 ല്‍ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

പൃഥ്വിയുടെ ചിത്രങ്ങള്‍

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളുമായാണ് പൃഥ്വി ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഭിനേതാവായി മാത്രമല്ല സംവിധായകനായും താരം എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ.

പാര്‍വ്വതിക്കൊപ്പം മൈ സ്റ്റോറിയില്‍

നവാഗതയായ റോഷനി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയാണ് 2018 ലെ ആദ്യ റിലീസായി കണക്കാക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക. ജയ് എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

റഹ്മാനൊപ്പം രണം

അമേരിക്കയില്‍ വെച്ചാണ് രണം ചിത്രീകരിച്ചത്. ആദ്യകാല സൂപ്പര്‍ താരമായ റഹ്മാന്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നവഗതനായ നിര്‍മ്മല്‍ സഹദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഞ്‌ലി മേനോന്റെ സിനിമ

അഞ്ജലി മേനോന്റെ പുതിയ സിനിമയിലെ നായകനും പൃഥ്വിയാണ്. പാര്‍വ്വതിയും നസ്രിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ സിനിമയിലൂടെ നസ്രിയ തിരിച്ചെത്തുകയാണ്.

ബ്ലസിയുടെ ആടുജീവിതം

ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലസി ഒരുക്കുന്ന സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനത്തിലേക്ക്

അഭിനേതാവായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

English summary
Upcoming release of Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam