പൃഥ്വിരാജ് ഇങ്ങനെ ചിരിക്കുമോ!! കാരണം നസ്രിയ, കൂടെയിലെ ഈ കാഴ്ച കണ്ടു നോക്കൂ

പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ ചിത്രത്തിൽ എത്തുന്നത്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്റെ കൂടെ. ബംഗ്ലൂർ ഡെയ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ചിത്രം മറ്റൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

koode

ഒരു അഞ്ജലി മേനോൻ ചിത്രം മാത്രമല്ല കൂടെ. ചിത്രത്തെ കാത്തിരിക്കാൻ മറ്റൊരുപാട് കാരണങ്ങളുണ്ട്. ബാംഗ്ലൂർ ഡെയ്സിലെ ദിവ്യ പ്രസാദ്(നസ്രിയ) ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ചലനം ചെറുതെന്നുമല്ലായിരുന്നു. എന്നാൽ വിജയാഘോഷം കഴിയുന്നതിനു മുൻപ് തന്നെ നസ്രിയ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. വിവാഹ ശേഷം താരം തിരിച്ചു വരുന്ന ചിത്രം കൂടിയാണ് കൂടെ.

 വീണ്ടും പൃഥ്വിയും പാർവതിയും

വീണ്ടും പൃഥ്വിയും പാർവതിയും

കൂടെയിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് പാർവതിയാണ്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഇവരുടെ കോമ്പിനേഷന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കൂടാതെ മൈസ്റ്റോറിയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

 വൻ താരനിര

വൻ താരനിര

കൂടെയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജ് നസ്രിയ എന്നിവരെ കൂടാതെ പാർവതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ രഞ്ജിത്താണ് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മയായി എത്തുന്നത് മാല പാർവതിയാണ്. റോഷൻ, സിദ്ധാർഥ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 രസകരമായ ലൊക്കേഷൻ

രസകരമായ ലൊക്കേഷൻ

രസകരമായ ഷൂട്ടിങ് ലൊക്കേഷനായിരുന്നു കൂടെയുടേത്. ഊട്ടി കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. എല്ലാവരും വളര ആസ്വദിച്ചാണ് അഭിനയിച്ചിരിക്കുന്നതെന്ന് മേക്കിങ് വീഡിയോ കാണുമ്പോൾ മനസിലാകും. ചിത്രീകരണസമയത്ത് രസകരമായ മൂഹൂർത്തങ്ങൾ കോർത്തിണക്കിയ രസകരമായ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ സീരിയസായ പൃഥ്വിയെ മാത്രമേ ഓഫ് സ്ക്രീനിൽ എല്ലാവരും കണ്ടിട്ടുള്ളൂ. എന്നാൽ കൂടെയുടെ ലൊക്കേഷനിൽ ചിരിച്ചു കളിച്ചു നടക്കുന്ന മറ്റൊരു പൃഥ്വിയെയാണ് കാണാൻ കഴിയുന്നത്.

നസ്രിയയുടെ മാറ്റം

നസ്രിയയുടെ മാറ്റം

കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്നേഹിക്കുന്ന താരമാണ് നസ്രിയ. വിവാഹ ശേഷമുളള നസ്രിയയുടെ ഇടവേള പ്രേക്ഷകരെ സങ്കടപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം വരവിലു താരത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മേക്കിങ് വീഡിയോയിൽ ചിരിച്ച് കളിച്ചു നടക്കുന്ന നസ്രിയയെയാണ് കാണാൻ കഴിയുന്നത്. താരം വിവാഹത്തിനും മുൻപ് എങ്ങനെയായിരുന്നോ ആതു പോലെ തന്നെയാണ് ഇപ്പോഴും.

 മികച്ച സ്വീകരണം

മികച്ച സ്വീകരണം

കൂടെയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. നസ്രിയ സിദ്ധാർഥ് മേനോൻ, റോഷൻ എന്നിവർ ഒരുമിച്ചെത്തുന്ന ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയായിരുന്നു ഗാനത്തിന് ലഭിച്ചിരുന്നത്. നസ്രിയയെ കൂടാതെ റോഷൻ, സിദ്ധാർഥ് മേനോൻ എന്നിവരും ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഇറങ്ങിയിരിക്കുന്ന ഗാനമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X