twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫര്‍ മറ്റൊരു സിനിമയുടെ പേരായിരുന്നു, പക്ഷേ, വിശദീകരണവുമായി പൃഥ്വിരാജ്

    |

    നടനില്‍ നിന്നും സംവിധായകനിലേക്കുള്ള ചുവടുവെപ്പിലാണ് പൃഥ്വിരാജ്. ഇത്തരത്തിലൊരു മോഹം മനസ്സിലുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇത്രയടുത്ത് അത് യാഥാര്‍ഥ്യമാവുമെന്ന് പലരും കരുതിയിരുന്നില്ല. ഒപ്പമുള്ളവരെപ്പോലും അമ്പരപ്പിച്ചാണ് താരം ലൂസിഫറുമായിി നീങ്ങിയത്. പ്രമേയത്തിലായാലും മേക്കിങ്ങിലായാലും കാസ്റ്റിങ്ങിലായാലും പ്രത്യേകതകളേറെയുള്ള സിനിമയാണിത്. റിലീസിന് മുന്‍പ് സിനിമയെക്കുറിച്ച് എല്ലാവരും വാചാലരാവുന്നുണ്ടെങ്കിലും ഒരാള്‍ പോലും അമിതമായി സംസാരിക്കുന്നില്ലെന്നതാണ് പ്രധാന പ്രത്യേകത. റിലീസിന് മുന്നോടിയായുള്ള പ്രമോഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

    മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണം! സംവിധായകന് മറുപടിയുമായി മോഹന്‍ലാല്‍! കാണൂമമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണം! സംവിധായകന് മറുപടിയുമായി മോഹന്‍ലാല്‍! കാണൂ

    അണിയറയിലെ കൊലകൊല്ലി ഐറ്റത്തിനെക്കുറിച്ചും അതിന് പിന്നിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. ഒരു സംവിധായകനുണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളിലൊന്നാണ് ക്ഷമ. തന്നെ സംബന്ധിച്ച് അത്തരത്തിലൊരു കാര്യം കുറവാണെന്നും എന്നാല്‍ ഭാഗ്യവശാല്‍ ഈ സിനിമയില്‍ ഒരാള്‍ പോലും തന്റെ ക്ഷമയെ പരീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. താരങ്ങളും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെ പരിചയസമ്പന്നരായതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണിതെന്ന് മോഹന്‍ലാലും പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖ പരിപാടിയില്‍ മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. ഗോവിന്ദന്‍കുട്ടിയായിരുന്നു അവതാരകന്‍.

    വിവാഹവേദിയില്‍ താരമായി മമ്മൂട്ടിയും കുടുംബവും! വീഡിയോ വൈറലാവുന്നു! കാണൂ!വിവാഹവേദിയില്‍ താരമായി മമ്മൂട്ടിയും കുടുംബവും! വീഡിയോ വൈറലാവുന്നു! കാണൂ!

    പൃഥ്വിരാജിനെ ആദ്യമായി കണ്ടത്

    പൃഥ്വിരാജിനെ ആദ്യമായി കണ്ടത്

    വളരെ ചെറുപ്പത്തിലേ തന്നെ പൃഥ്വിയെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബവുമായി അടുത്ത ബന്ധത്തിലാണ്. അന്നേ അവിടെ പോവാറുണ്ട്. ഇവരെക്കാണാറുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ മോഹന്‍ലാല്‍ വീട്ടില്‍ വന്നതും അദ്ദേഹത്തിന്റെ കുസൃതികളെക്കുറിച്ചുമൊക്കെ നേരത്തെ മല്ലിക സുകുമാരന്‍ വാചാലയായിരുന്നു. ദശരഥത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഊട്ടിയില്‍ വെച്ചാണ് കുറച്ചധികം സമയം ലാലേട്ടനൊപ്പം ചെലവഴിച്ചതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

    പൃഥ്വിരാജൊരു ലൂസിഫറാണ്

    പൃഥ്വിരാജൊരു ലൂസിഫറാണ്

    തനിക്ക് ആരാണ് പൃഥ്വിരാജെന്ന ചോദ്യത്തിന് ലൂസിഫറാണെന്നും അത് നല്ലൊരു കാര്യമല്ലേയെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുചോദ്യം. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാനായി തയ്യാറായി നില്‍ക്കുന്ന ഒരാള്‍. താന്‍ വിചാരിക്കുന്ന പ്രൊജക്ട്, അത് പൂര്‍ണഅണതയിലേക്കെത്തിക്കുന്നതിനായി അഹോരാത്രം പ്രയത്‌നിക്കുന്ന ഒരാള്‍. ഇതായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം,

    മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല

    മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല

    മുന്‍പൊരിക്കല്‍ സ്റ്റുഡന്‍സ് ഓണ്‍ലിയില്‍ പങ്കെടുക്കുന്നതിനിടയില്‍ പൃഥ്വിരാജിനോട് സിനിമയില്‍ നിന്നും നേടാന്‍ കഴിയാതെ പോയ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോ അഭിനയിച്ചില്ലെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. രാജുവിനെ കുറച്ചുനേരം തുടര്‍ച്ചയായി കാണുന്നത് ലൂസിഫറിന്റെ കഥ പറയാന്‍ വന്നപ്പോഴാണ്. നേരത്തെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. നടനെന്ന നിലയിലോ സുഹൃത്തെന്ന നിലയിലോ അദ്ദേഹത്തിനെ പരിചയമില്ല, സംവിധായകനെന്ന നിലയിലാണ് ആദ്യമായി പരിചയപ്പെട്ടത്.

     സിനിമയ്ക്ക് സന്ദേശം വേണം

    സിനിമയ്ക്ക് സന്ദേശം വേണം

    സിനിമയ്‌ക്കൊരു സന്ദേശം വേണം എന്നാഗ്രഹിക്കുന്നയാളാണ് താന്‍. അത്തരത്തിലു മെസ്സേജ് ഈ സിനിമയിലുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലും ഇത് റിലീസ് ചെയ്യുന്ന സമയം ഇതായത് കൊണ്ടും എല്ലാവരും പൊളിറ്റിക്കല്‍ ചിത്രമായാണ് കാണുന്നത്. എന്നാല്‍ ഇതൊരു പൊളിറ്റിക്കല്‍ സിനിമയല്ല. നല്ലൊരു കാര്യത്തിനായാണ് തങ്ങള്‍ ഫോക്കസ് ചെയ്തിട്ടുള്ളത്. ഒരു പ്രേക്ഷകനെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ചിലപ്പോള്‍ ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലവുമായി സാമ്യം തോന്നിയേക്കാമെന്നും പൃഥ്വിരാജ് പറയുന്നു.

    ആദ്യമായി സംസാരിക്കുന്നത്

    ആദ്യമായി സംസാരിക്കുന്നത്

    ലൂസിഫറെന്ന സിനിമയെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത് 2016ലാണ്. അന്ന് തീരുമാനിച്ച കഥയാണ്. എല്ലാവിധ പ്രേക്ഷകരും എന്‍ജോയ് ചെയ്യുന്ന തരത്തിലുള്ള എന്റര്‍ടൈനറാണ് തന്റെ മനസ്സില്‍. ഇനി മാര്‍ച്ച് 28ന് നാട്ടുകാര്‍ പറയുമെന്നും പൃഥ്വിരാജ് പറയുന്നു. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും കൂടുതല്‍ വിശേഷങ്ങളൊന്നും പറയാറായിട്ടില്ലെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

    മഞ്ജു വാര്യരോട് കഥ പറഞ്ഞപ്പോള്‍

    മഞ്ജു വാര്യരോട് കഥ പറഞ്ഞപ്പോള്‍

    വളരെ മോശം നേറേഷനായിരുന്നു തന്റേത്. രാവിലെ 11 ന് തുടങ്ങി വൈകുന്നേരം 8 മണിവരെയാണ് മോഹന്‍ലാലിനോട് കഥ പറഞ്ഞത്. ഇത് പറഞ്ഞ ഫലിപ്പിക്കാനായി കുറച്ച് പാടാണ്. അതിന് ശേഷമാണ് താന്‍ മഞ്ജുവിനെ കാണാന്‍ പോയത്. വളരെ ക്ഷീണിച്ച് വല്ലാതെ മോശമായാണ് താന്‍ സിനിമ വിവരിച്ചത്. എന്തോ ഭാഗ്യം കൊണ്ട് അഭിനയിക്കാമെന്ന് മഞ്ജു സമ്മതിക്കുകയായിരുന്നു. ആ കഥാപാത്രത്തെ അദ്ദേഹം തന്നെ അവതരിപ്പിക്കണമെന്നും പകരം വെക്കാനാരെന്ന് പ്രേക്ഷകരും ചോദിച്ചുപോവുന്ന തരത്തിലാണ് സിനിമയുടെ കാസ്റ്റിങ്.

    അത്ര വലിയ എഫേര്‍ട്ടല്ല

    അത്ര വലിയ എഫേര്‍ട്ടല്ല

    മാസ്സ് മസാല സിനിമകളുടെ കടുത്ത ആരാധകനാണ് മുരളി ഗോപി. അമിതാഭ് ബച്ചനാണ് അദ്ദേഹത്തിന്റെ ഇഷ്ടതാരം. വലിയ സിനിമയെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. മുരളിയുടെ തിരക്കഥ സിനിമയാക്കുമ്പോള്‍ ലാലേട്ടനെപ്പോലൊരു താരവും ആന്റണിയെപ്പോലൊരു നിര്‍മ്മാതാവും വേണം. കര്‍ണ്ണഭാരത്തിനിടയിലെ അനുഭവത്തെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. കര്‍ണ്ണഭാരം താന്‍ കണ്ടിരുന്നുവെന്നും അത്ര വലിയ എഫേര്‍ട്ടല്ല താനെടുത്തതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

    ഇത് റെക്കോര്‍ഡ് ചെയ്ത് വെച്ചോളൂ

    ഇത് റെക്കോര്‍ഡ് ചെയ്ത് വെച്ചോളൂ

    മോഹന്‍ലാല്‍ നല്ലൊരു ഫിലിം മേക്കറാണ്. ഇന്ന് താന്‍ പറഞ്ഞത് നിങ്ങള്‍ കുറിച്ച് വെച്ചോളൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ വിലയിരുത്തല്‍. സിനിമ മോശമായാല്‍ സംവിധായകനേയും താരങ്ങളേയുമൊക്കെ കുറ്റപ്പെടുത്താറുണ്ട്, ലൂസിഫറില്‍ എല്ലാവരും ഉറ്റുനോക്കുന്നത് പൃഥ്വിരാജിനെയാണ്. ആ ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി ചെയ്തുവെന്ന് മോഹന്‍ലാല്‍ പറയുന്നു. താനിത് വരെ അഭിനയിച്ച സിനിമകളില്‍ മികച്ചതാണ് ലൂസിഫറെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ടൈറ്റില്‍ തിരഞ്ഞെടുത്തത്

    ടൈറ്റില്‍ തിരഞ്ഞെടുത്തത്

    ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്‌ക്കെന്തിനാണ് ഗ്ലോബലി മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു ടൈറ്റില്‍? എന്റെ സിനിമയിലെ നായകന്‍ മോഹന്‍ലാലാണെന്നും അത് തന്നെ മാര്‍ക്കറ്റ് ചെയ്യാനുള്ളപ്പോള്‍ മറ്റൊന്നും വേണ്ടായിരുന്നു. മുരളി ഗോപിയുടെ തന്നെ മറ്റൊരു തിരക്കഥയ്ക്ക് നല്‍കിയ ടൈറ്റിലാണ് ലൂസിഫര്‍. അത് നല്ലൊരു പ്രമേയമാണ്. അത് സിനിമയായിക്കാണാന്‍ ആഗ്രഹമുണ്ട്. മുരളിയാണ് ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ ടൈറ്റില്‍ ഇങ്ങോട്ടേക്ക് എടുക്കുകയായിരുന്നു. എന്തുകൊണ്ടും ഈ സിനിമയ്ക്ക് ലൂസിഫറെന്ന ടൈറ്റില്‍ അനുയോജ്യമാണെന്നും പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്.

    English summary
    Prithviraj aboout Lucifer title
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X