For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് നിസ്സഹായനാവുന്നത് അല്ലിക്ക് മുന്നില്‍! സുപ്രിയയോട് വഴക്കിടാം! അല്ലിയോട് അത് പറ്റില്ലല്ലോ?

  |

  19ാമത്തെ വയസ്സിലാണ് പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. 17 വര്‍ഷമായി ഈ താരം മലയാളത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്. സിനിമയിലും ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്. അഹങ്കാരി, ധിക്കാരി, ജാഡ ഇത്യാദി വിശേഷങ്ങണങ്ങള്‍ തുടക്കത്തിലെ പൃഥ്വിരാജിന് ലഭിച്ചിരുന്നു. സുകുമാരന്റെ അതേ സ്വഭാവമാണ് രാജുവിനെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

  ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ താന്‍ തിളങ്ങുമെന്ന് അന്നേ പൃഥ്വി പറഞ്ഞിരുന്നു. മികച്ച സിനിമകള്‍ സമ്മാനിക്കാനായി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ചും സംവിധായകനായി അരങ്ങേറുന്നതിനെക്കുറിച്ചുമൊക്കെ അന്ന് താരപുത്രന്‍ പറഞ്ഞിരുന്നു. നായികമാരുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകള്‍ പൃഥ്വിരാജിന്റെ പേരിലും വന്നിരുന്നു. അഭിനേത്രിയെയായിരിക്കും താരം ജീവിതസഖിയാക്കുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. മനസ്സിനിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തിയതിന് ശേഷം തന്നോട് പറയണമെന്നും വിവാഹം നടത്താമെന്നുമായിരുന്നു മല്ലിക സുകുമാരന്‍ നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയായാണ് സുപ്രിയ മേനോനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയത്.

  പൃഥ്വിയുടേയും സുപ്രിയയുടേയും മകളായ അലംകൃതയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. അടുത്തിടെയായിരുന്നു അല്ലിയുടെ അഞ്ചാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രവുമായി സുപ്രിയയും പൃഥ്വിയും എത്തിയിരുന്നു. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പൃഥ്വി ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

  Prithviraj Sukumaran arrives in Kochi, Aadujeevitham team returns from Jordan | Filmibeat Malayalam

  ജീവിതത്തില്‍ ഒട്ടും ക്ഷമയില്ലാത്തയാളാണ് താന്‍. തന്റെ നല്ല ഗുണങ്ങളില്‍ ഒരിക്കലും ക്ഷമ പെടാറില്ല. സിനിമയിലെത്തിയതിന് ശേഷം അങ്ങനെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സ്വഭാവത്തില്‍ വന്നിട്ടില്ല. പ്രായം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങളേ വന്നിട്ടുള്ളൂ. എന്നാല്‍ അച്ഛനായതിന് ശേഷം സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ക്ഷമയെന്ന ശീലം വന്നത്് അതിന് ശേഷമാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിലൊന്നാണ് ക്ഷമ.

  താനെപ്പോഴും പറയുന്ന കാര്യമാണ് അഞ്ജലി മേനോന്റെ പേഷ്യന്‍സ്. അഞ്ജലിയുടെ ഏറ്റവും വലിയ ശക്തി അതാണ്. അഭിനേതാക്കളുടെ കൂടെ ചെലവഴിക്കുന്നതും ആഗ്രഹിക്കുന്ന മൊമന്റ് അഭിനേതാക്കളില്‍ നിന്നും ലഭിക്കുന്നതിനായി എത്ര സമയം വേണമെങ്കിലും അഞ്ജലി കാത്തിരിക്കും. ഒരു ഷോട്ടിന് ഒരു ഫുള്‍ ഡേ ചെലവഴിക്കും. വ്യക്തിയെന്ന നിലയിലായാലും ഫിലിം മേക്കറെന്ന നിലയിലായാലും തനിക്ക് അതില്ലെന്ന് പൃഥ്വി പറയുന്നു. ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഗുണങ്ങളിലൊന്നാണ് ക്ഷമ.

  ജീവിതത്തില്‍ ആര്‍ക്ക് മുന്നിലാണ് പൃഥ്വി നിസ്സഹായനാവുന്നതെന്ന ചോദ്യവും പൃഥ്വിയോട് ചോദിച്ചിരുന്നു. ഭാര്യയുടെ മുന്നിലാണോ അതോ മകളുടെ മുന്നിലാണോ എന്ന് ചോദിച്ചപ്പോള്‍ സംശയമെന്ത് അത് അലംകൃതയുടെ മുന്നിലാണെന്നായിരുന്നു താരത്തിന്റെ മറുപടി. ഭാര്യയോട അറ്റ്‌ലീസ്റ്റ് വഴക്കെങ്കിലും ഉണ്ടാക്കാം എന്നാല്‍ മകളോട് അത് പറ്റില്ലല്ലോയെന്നായിരുന്നു താരത്തിന്റെ മറുപടി.

  സിനിമയില്‍ വന്നതിന് ശേഷം ശീലം മാറ്റാത്തതുമായി ബന്ധപ്പെട്ട് പണി കിട്ടിയിട്ടുണ്ട്. തിരുത്തിയതായുള്ള മാറ്റങ്ങളൊന്നുമില്ല. ഇന്ദ്രജിത്തുമായി വഴക്കുണ്ടാക്കാറുണ്ടോയെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അന്ന് മിക്കപ്പോഴും അടിയായിരുന്നു. നന്നായി തല്ല് കൂടുമായിരുന്നു ചെറുപ്പത്തില്‍. ഇപ്പോള്‍ കാണുന്നത് തന്നെ വല്ലപ്പോഴുമാണ്. താനും ചേട്ടനും ഷൂട്ടിലായിരിക്കും. തങ്ങളേക്കാളും തിരക്കാണ് അമ്മയ്ക്ക്. വല്ലപ്പോഴുമാണ് എല്ലാവരേയും കാണുന്നത്.

  ചൈല്‍ഡ്ഹുഡ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇപ്പോള്‍. അലംകൃതയ്ക്ക് നല്ലൊരു ബ്രദറും അച്ഛനുമായിരിക്കട്ടെയെന്ന് ആശംസിച്ചപ്പോള്‍ അത് അവളല്ലേ പറയേണ്ടതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അത്യാവശ്യത്തിനുള്ള വികൃതിയൊക്കെ മകള്‍ക്കുണ്ടെന്നും അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.

  English summary
  Prithviraj About Character Changes After Alamkritha's Entry.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X