പൃഥ്വിരാജിന് വേണ്ടി മകള്‍ അലംകൃത ഒരുക്കി വെച്ച സമ്മാനം! അമ്മ സുപ്രിയയുടെ കഴിവാണെന്ന് ആരാധകരും

നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകന്‍ എന്നതിലുപരി പൃഥ്വിരാജ് സിനിമാ ലോകത്ത് തന്റേതായൊരു സ്ഥാനം നേടി എടുത്തിരുന്നു. പൃഥ്വിയെ ഓര്‍ത്ത് എല്ലാ കാലത്തും മലയാള സിനിമാ ലോകത്തിന് അഭിമാനിക്കാം. ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ കഠിനാധ്വാനവും ശ്രദ്ധേയമായിരുന്നു.

Recommended Video

പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam

ഇപ്പോഴിതാ പൃഥ്വിരാജിന് മകള്‍ ആലി എന്ന് വിളിക്കുന്ന അലംകൃത ഒരുക്കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഫാദേഴ്‌സ് ഡേ യില്‍ അച്ഛന് വേണ്ടി താരപുത്രി ഒരുക്കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. അച്ഛന്റെ മകള് തന്നെയാണിത്. അതിനാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇത് കണ്ട് ആരാധകര്‍ പറയുന്നതും.

പൃഥ്വിയ്ക്ക് സമ്മാനവുമായി മകള്‍

പലപ്പോഴും പൃഥ്വിരാജിന്റെ ഇംഗ്ലീഷിലുള്ള പ്രാവീണ്യത്തെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റുമായി പൃഥ്വി പങ്കുവെക്കുന്ന പോസ്റ്റുകളിലെ ചില വാക്കുകളാണ് നേരത്തെ ചര്‍ച്ചയായിട്ടുള്ളത്. സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകാത്ത കഠിച്ചാല്‍ പൊട്ടാത്ത വാക്ക് പ്രയോഗിക്കുന്നതിന്റെ പേരില്‍ പൃഥ്വി ട്രോളന്മാരുടെ ഇരയാവാറുമുണ്ട്. അച്ഛനെ പോലെ തന്നെ മകളും ഇംഗ്ലീഷില്‍ നല്ലത് പോലെ സംസാരിക്കുമെന്നാണ് പുതിയ പോസ്റ്റിലൂടെ പൃഥ്വിരാജ് പറയുന്നത്.

പൃഥ്വിയ്ക്ക് സമ്മാനവുമായി മകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സങ്കടങ്ങളിൽ കഴിഞ്ഞിരുന്ന എന്നോട് ഫാദേഴ്‌സ് ഡേ യില്‍ ഒരു സമ്മാനം തരാനുണ്ടെന്ന് പറഞ്ഞ് അവള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് കിട്ടി. അവളുടെ ഇംഗ്ലീഷ് എന്നെക്കാളും വളരെ മികച്ചതാണ്. അതും അഞ്ചാം വയസില്‍ എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഒപ്പം അലംകൃത സമ്മാനമായി കൊടുത്ത ഒരു എഴുത്തിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

പൃഥ്വിയ്ക്ക് സമ്മാനവുമായി മകള്‍

'ഹാപ്പി ഫാദേഴ്‌സ് ഡേ. പ്രിയപ്പെട്ട ഡാഡ. ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്ക് അറിയാം. നല്ല ദിവസമായിരിക്കട്ടേ. ദി എന്‍ഡ്' എന്നുമായിരുന്നു അലംകൃത ഫാദേഴ്‌സ് ഡേ യില്‍ പൃഥ്വിരാജിനായി സ്വന്തം കൈയക്ഷരത്തില്‍ എഴുതി കൊടുത്തത്.

 പൃഥ്വിയ്ക്ക് സമ്മാനവുമായി മകള്‍

വളരെ കുറഞ്ഞ സമയം കൊണ്ട് പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ വന്ന് നിറഞ്ഞു. മനോഹരം എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. ഇംഗ്ലീഷ് എന്ന ഭാഷ കൊണ്ട് മാത്രമല്ല പിതാവിനോട് മകള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളെയാണ് ചിലര്‍ അഭിനന്ദിച്ചിരിക്കുന്നത്. അവളുടെ അമ്മ വളരെയധികം കഴിവുള്ള ആളാണ്. ഇംഗ്ലീഷില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് കൊണ്ടാണ് ബിബിസി അവരെ തിരഞ്ഞെടുത്തത്. അത് കൊണ്ട് മകള്‍ക്കും ഇത് ലഭിക്കുമെന്നാണ് ഒരാളുടെ കമന്റ്.

പൃഥ്വിയ്ക്ക് സമ്മാനവുമായി മകള്‍

അതിനൊപ്പം മകളുടെ ഉള്ളില്‍ ഒരു സംവിധായിക ഉണ്ടെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. കുറിപ്പിന്റെ അവസാനം എഴുതിയ ദി എന്‍ഡ് എന്നത് പല സിനിമകളുടെയും അവസാനം കാണിക്കുന്നതാണെന്ന്. ഇത് അലംകൃതയ്ക്ക് സിനിമയോടുള്ള ഇഷ്ടം കൊണ്ടാവാമെന്നും ചിലര്‍ പറയുന്നു. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ പൃഥ്വി എന്നാണ് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത്. എന്തായാലും ഫാദേഴ്‌സ് ഡേ യില്‍ ഏറ്റവും മനോഹരമായ എഴുത്തുകളില്‍ ഒന്ന് അലംകൃതയുടേതാണെന്ന് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X