അതിന് വലിയാെരു കാരണമായത് ജ്യോതിക; സൂര്യയെ അടുത്തറിഞ്ഞപ്പോൾ; പൃഥിരാജിന്റെ വാക്കുകൾ
സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഈ താര ജോഡിയോട് ആരാധകർക്ക് ഒരു പ്രത്യേക മമതയുണ്ട്. പ്രത്യേകിച്ചും കേരളത്തിൽ സൂര്യ-ജ്യോതിക ആരാധകരേറെയാണ്. 2006 സെപ്റ്റംബർ മാസത്തിലാണ് സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്.
അതിന് മുമ്പ് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഉത്തരേന്ത്യൻ പശ്ചാത്തലമുള്ള ജ്യോതിക സൂര്യയുടെ ഭാര്യയായി. ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. കുട്ടികളായ ശേഷമാണ് ജ്യോതിക സിനിമാ രംഗത്ത് നിന്നും മാറിയത്.

ഇപ്പോൾ വീണ്ടും സിനിമകൾ ജ്യോതിക സജീവമായി. രണ്ട് പേരെയും തേടി നല്ല സിനിമകളെത്തുന്നു. സൂരൈറെ പോട്ര് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് സൂര്യ. ജയ് ഭീം എന്ന സിനിമയും നടന്റെ കരിയറിൽ പ്രശംസകൾ നേടിക്കൊടുത്തു. കരിയറിന്റെ പുതിയൊരു ഘട്ടത്തിലാണ് സൂര്യയുള്ളതെന്നാണ് ആരാധകർ പറയുന്നത്.

മുമ്പ് ചെയ്ത മാസ് മസാല സിനിമകൾക്ക് പകരം ഇതിൽ നിന്നും വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളും സൂര്യയെ തേടിയെത്തുന്നു. മമ്മൂട്ടിക്കൊപ്പം കാതൽ എന്ന സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് ജ്യോതിക. സൂര്യയെയും ജ്യോതികയെയും കുറിച്ച് നടൻ പൃഥിരാജ് അടുത്തിടെ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജ്യോതികയ്ക്കൊപ്പം മൊഴി എന്ന സിനിമയിൽ പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്.

'സുഹൃത്തെന്ന് പറയാനാഗ്രഹിക്കുന്നത് സൂര്യയെയാണ്. സൂര്യയെയാണ് പേഴ്സണൽ ലെവലിൽ എനിക്കേറ്റവും അടുത്തറിയാവുന്നത്. അതിന് ഒരു വലിയ കാരണം ഞാൻ ജ്യോതികയുമായി ഒരു സിനിമ ചെയ്തിരുന്നു'
'ആ സമയത്ത് ആ സമയത്ത് സിനിമ കാണാൻ എന്നെ വിളിച്ച് മായാജാലിൽ പോവും. സൂര്യയാണ് പുതിയ സിനിമ വരുമ്പോൾ വാ കാണാമെന്ന് പറഞ്ഞ് വിളിച്ചിരുന്നത്. വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടു തന്നിട്ടുണ്ട്. ജ്യോതികയും ഭയങ്കര കെയറിംഗാണ്'

'ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും സിംപിളായ മനുഷ്യൻ സൂര്യയാണ്. ഇവിടത്തെ നമ്മുടെ ലാലേട്ടന്റെ വേറൊരു വേർഷനാണ്. ഒരു സംശയവുമില്ലാതെ പറയാം ഇന്ത്യയിലെ ഫൈനസ്റ്റ് യംങ്ക് ആക്ടേർസിലൊരാളാണ് സൂര്യ,' പൃഥിരാജ് പറഞ്ഞതിങ്ങനെ.
സൂര്യയും ജ്യോതികയ്ക്കുമാെപ്പമുള്ള ചിത്രം അടുത്തിടെ പൃഥിരാജ് പങ്കുവെച്ചിരുന്നു. പിന്നാലെ പൃഥിക്ക് നേരെ ചില ട്രോളുകളും വന്നു. സൂര്യയുടെ അടുത്ത സിനിമയുടെ കഥ തനിക്കറിയാമെന്ന് പൃഥി പറഞ്ഞ് നടക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന ട്രോൾ.

ലോകേഷ് കനകരാജിന്റെ അടുത്ത സിനിമയുടെ കഥ തനിക്കറിയാമെന്ന് പൃഥിരാജ് പറഞ്ഞത് ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂര്യയ്ക്കൊപ്പമുള്ള ചിത്രം ട്രോളായത്. ഗോൾഡ‍്, കാപ്പ എന്നിവയാണ് പൃഥിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. രണ്ടും പ്രേക്ഷക പ്രീതി നേടിയില്ല.
വൻ ഹൈപ്പിൽ എത്തിയ ഗോൾഡ് പൂർണ പരാജയമായി. കാപ്പയാവട്ടെ ഒടിടിയിലെത്തിയതോടെ വ്യാപക ട്രോളുകൾ ഏറ്റുവാങ്ങി. നടന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ആടുജീവിതം, സലാർ എന്നിവയാണ് നടന്റെ വരാനിരിക്കുന്ന സിനിമകൾ.


Click it and Unblock the Notifications











