സുപ്രിയയ്ക്ക് മുന്നെ ജൂണ്‍ എന്ന പെണ്‍കുട്ടിയെ പ്രണയിച്ചു; ആദ്യ പ്രണയത്തെ കുറിച്ച് പൃഥ്വിരാജ്
മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വിരാജ് ഇതുവരെ വെൡപ്പെടുത്താത്ത ഒരു കാര്യം ഇപ്പോള്‍ പരസ്യപ്പെടുത്തി.
മറ്റൊന്നുമല്ല, സുപ്രിയയ്ക്ക് മുന്നേ താന്‍ പ്രണയിച്ച ആദ്യ പെണ്‍കുട്ടിയെ കുറിച്ച്. ക്ലബ്ബ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പറ്റില്‍ ആര്‍ ജെ മൈക്കുമായി സംസാരിക്കുകയായിരുന്നു താരം. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചത് എന്ന താരം വെളിപ്പെടുത്തി.

ആസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയയിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്തിനെയാണെന്ന് ചോദിച്ചപ്പോള്‍, അത് എന്റെ മകളെയാണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഭാര്യയെ പോലും അത്ര പേടിയ്ക്കുന്നില്ല. അലി എന്നെ വല്ലാതെ നിയന്ത്രിക്കും. നല്ല ഭാര്‍ത്താവാണോ അച്ഛനാണോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അത് സുപ്രിയയ്ക്കും അറിയാം എന്ന് പൃഥ്വിരാജ് പറഞ്ഞു


Click it and Unblock the Notifications