Just In
- 9 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 9 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 10 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 10 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുപ്രിയയുടെ വരവോടെ അത് മാറി! വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയയാണ്. നയന്‍ പിന്നാലെയായി അടുത്ത സിനിമയുമായെത്തിയിരിക്കുകയാണ് ഇരുവരും. ഡ്രൈവിംഗ് ലൈസന്‍സില്‍ ദീപ്തി സതിയായിരുന്നു പൃഥ്വിരാജിന്റെ ഭാര്യയായെത്തിയത്. ചിത്രത്തിലെ ചില സന്ദര്‍ഭങ്ങള്‍ തന്റെ ജീവിതത്തിലും ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.
ദേഷ്യം വരുമ്പോള്‍ ഒന്നും പറയാതെ ഭാര്യ കൈയ്യില്‍ പിടിച്ചമര്‍ത്തുന്ന രംഗങ്ങളൊക്കെ കണ്ടപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നുവെന്നും പൃഥ്വിരാജ് പറയുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സുപ്രിയ വന്നതിന് ശേഷമാണ് ജീവിതത്തിന് അടുക്കും ചിട്ടയും വന്നത്. സാമ്പത്തിക കാര്യങ്ങളിലായാലും മറ്റ് വിഷയങ്ങളിലുമൊക്കെ നേരത്തെ ഇടപെട്ടിരുന്നത് അമ്മയായിരുന്നു. വിവാഹ ശേഷം അത് സുപ്രിയയിലേക്ക് മാറി. നിന്നനില്‍പ്പില്‍ ലണ്ടനിലേക്ക് പോവുന്നതിനെക്കുറിച്ചൊക്കെയായിരുന്നു മുന്‍പ് ചിന്തിക്കാറുള്ളത്. അത് കേള്‍ക്കുമ്പോള്‍ മണ്ടത്തരം പറയാതെടാ മോനെയന്ന് അമ്മ പറയും. സുപ്രിയയാവട്ടെ, ലണ്ടനില്‍ അല്ലേ, ആ പോവാല്ലോ എന്നാണ് പറയാറുള്ളത്.
താരങ്ങള്‍ക്കെല്ലാം നല്ല ഗ്രൗണ്ട് സപ്പോര്‍ട്ടുള്ള ജീവിത പങ്കാളി തന്നെ വേണം. ലാലേട്ടന് എല്ലാ കാര്യത്തിലും സുചുചേച്ചി തന്നെ വേണം. മമ്മൂക്കയുടെ കാര്യവും അങ്ങനെയാണ്. തന്റെ കാര്യത്തിലും അത് ശരിയാണ്. എന്നാല്‍ നേരതെ തിരിച്ചുള്ളൊരു കുടുംബമുണ്ട്. ഫഹദ് ഫാസിലിന്റേത്. അവിടെ ഫഹദാണ് ഗ്രൗണ്ട് സപ്പോര്‍ട്ട്. നച്ചുവാണ് ലെവലില്ലാതെ എന്തൊക്കെയോയായി നടക്കാറുള്ളത്. ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിയുടെ ഭാര്യയായെത്തിയത് ദീപ്തി സതിയായിരുന്നു. റഫറന്‍സായി താന്‍ സുപ്രിയ ചേച്ചിയെത്തന്നെയാണ് എടുത്തതെന്ന് താരം പറഞ്ഞിരുന്നു.