twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ പുറത്താക്കിയതിനെക്കുറിച്ചും യോഗത്തില്‍ നിന്ന് മാറിനിന്നതിനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞത്? കാണൂ!

    |

    Recommended Video

    രാജിവെച്ചവരെ അഭിനന്ദിച്ച്‌ പ്രിഥ്വിരാജ് | filmibeat Malayalam

    മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും രമ്യ നമ്പീശനുമുള്‍പ്പെടെയുള്ള താരങ്ങള്‍ അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പ്രത്യേക യോഗത്തിന് ശേഷമായിരുന്നു ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുകയാണെന്ന് അറിയിച്ചത്. ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് കുറച്ചുപേര്‍ അന്ന് രംഗത്തെത്തിയിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീരുമാനമായിരുന്നില്ല ഇത്.

    യുവതാരങ്ങളുടെ സമ്മര്‍ദ്ദപ്രകാരമാണ് സീനിയര്‍ താരങ്ങള്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് അന്ന് ചിലര്‍ ആരോപിച്ചത്. പ്രത്യേക യോഗത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജും എത്തിയിരുന്നു. യോഗത്തിന് ശേഷം തീരുമാനത്തെക്കുറിച്ച് അറിയിക്കുമെന്നായിരുന്നു പൃഥ്വിരാജ് വ്യക്തമാക്കിയത്. ഇതോടെയാണ് പൃഥ്വിയാണ് ദിലീപിനെ പുറത്താക്കാന്‍ നിര്‍ദേശിച്ചതെന്ന വാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദിലീപിനെ തിരികെ സംഘടനയിലേക്ക് എടുക്കുമ്പോഴും ഈ വിവാദം തുടരുകയാണ്. ഈ വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചതെങ്ങനെയെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    അവര്‍ക്കൊപ്പമാണ്

    അവര്‍ക്കൊപ്പമാണ്

    ആക്രമണത്തിന് ഇരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി തുടക്കം മുതല്‍ത്തന്നെ പൃഥ്വിരാജ് രംഗത്തുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം താരത്തിനോടൊപ്പം നടി അഭിനയിച്ചിരുന്നു. ലൊക്കേഷില്‍ അതീവ സുരക്ഷയൊരുക്കിയാണ് നടിയെ വരവേറ്റത്. അമ്മയില്‍ നിന്നും രാജിവെച്ച നായികമാരെയും അടുത്തറിയാം. അവരുടെ തീരുമാനത്തെയും ധൈര്യത്തെയും താന്‍ അഭിനന്ദിക്കുന്നു. വിമര്‍ശിക്കുന്നവര്‍ ഉണ്ടെങ്കിലും കാഴ്ചപ്പാടുകളുടെ വ്യത്യസ്തതയ്ക്കനുസരിച്ചാണ് തെറ്റും ശരിയും നിര്‍ണ്ണയിക്കപ്പെടുന്നത്.

    മിണ്ടാതിരിക്കുന്ന പ്രകൃതക്കാരനല്ല

    മിണ്ടാതിരിക്കുന്ന പ്രകൃതക്കാരനല്ല

    ഏറ്റെടുക്കുന്ന സിനിമകളില്‍ മാത്രമല്ല ഏത് വിഷയത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. അതിനാല്‍ത്തന്നെ താരത്തിന്റെ നിലപാടിനെക്കുറിച്ചറിയാനായാണ് സിനിമാലോകം ഉറ്റുനോക്കിയിരുന്നത്. സ്വന്തം നിലപാട് വ്യക്തമാക്കുന്നതില്‍ സുകുമാരന്റെ അതേ സ്വഭാവമാണ് പൃഥ്വിക്കെന്നും, ഇത് പലപ്പോഴും തെറ്റായി വ്യാഖാനിക്കപ്പെടാറുണ്ടെന്നും നേരത്തെ മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഏത് വേദിയിലായാലും താന്‍ തുറന്നുപറയുമെന്ന് പൃഥ്വിയും പറയുന്നു.

    യോഗത്തില്‍ പങ്കെടുക്കാതിരുന്നത്

    യോഗത്തില്‍ പങ്കെടുക്കാതിരുന്നത്

    പുതിയ സിനിമയുമായി ബന്ധപ്പെട്ട ചിത്രീകരണ തിരക്കുകളിലായതിനാലാണ് താന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. അഞ്‌ലി മേനോന്‍ ചിത്രമായ കൂടെ, ജെനൂസ് മുഹമ്മദ് ചിത്രമായ നയന്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമയും പൃഥ്വി സംവിധാനം ചെയ്യുന്നുണ്ട്.

     അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍

    അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍

    മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ സുപ്രധാന നേട്ടം കൈവരിക്കുന്നതിന് അമ്മയെന്ന സംഘടന സഹായകമാവും. അമ്മയുടെ അംഗമാണെങ്കിലും അതിലെ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും തനിക്ക് കൃത്യമായി പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് താരം പറയുന്നു. അമ്മയുടെ യോഗത്തില്‍ നിന്നും വിട്ടുനിന്ന താരത്തിന്റെ നടപടിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

    ദിലീപിനൊപ്പം അഭിനയിക്കാന്‍

    ദിലീപിനൊപ്പം അഭിനയിക്കാന്‍

    സിനിമയിലെത്തി നാളിതുവരെയായിട്ടും തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഭാവിയില്‍ അങ്ങനെയൊരു അവസരം ലഭിക്കുകയാണെങ്കില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും താരം പറയുന്നു. ദിലീപും പൃഥ്വിയും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് താരം ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

     ഖേദകരമായ സംഭവം

    ഖേദകരമായ സംഭവം

    കൊച്ചിയിലേക്കുള്ള യാത്രമധ്യേ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. നടിക്ക് ശക്തമായ പിന്തുണ നല്‍കി താരം രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളിലോ രംഗങ്ങളിലോ അഭിനയിക്കില്ലെന്ന് താരം തീരുമാനിച്ചത്. അത്തരത്തിലുള്ള ഡയലോഗുകള്‍ പറയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

    ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍?

    ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍?

    പൃഥ്വിരാജാണ് ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടതെന്നും ആ സമ്മര്‍ദ്ദത്തില്‍ മറ്റ് താരങ്ങള്‍ വീഴുകയായിരുന്നുവെന്ന തരത്തിലുള്ള വാദങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സമ്മര്‍ദ്ദം കാരണല്ല അദ്ദേഹത്തെ പുറത്താക്കിയത്. അത്തരത്തിലുള്ള ഒരു ക്രഡിറ്റും തനിക്കാവശ്യമില്ല, എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും പൃഥ്വിരാജ് പറയുന്നു.

    English summary
    Prithvirj talking about dileep's comeback in Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X