twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരെ ഇംഗ്ലീഷില്‍ കുരുക്കിയ പൃഥ്വിരാജ് ടൊവിനോ തോമസിനേയും തിരുത്തി! ആ സംഭവം ഇങ്ങനെ! കാണൂ!

    |

    അഭിനേതാവായി മുന്നേറുന്നതിനിടയിലും സംവിധാനമെന്ന മോഹത്തേയും പൃഥ്വിരാജ് നെഞ്ചോട് ചേര്‍ത്തിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് താരം ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പോവുകയാണ് ലൂസിഫറിലൂടെ. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയൊരുക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഡബ്ബിംഗ് തുടങ്ങിയെന്ന വിശേഷം പങ്കുവെച്ച് താരങ്ങള്‍ തന്നെ എത്തിയിരുന്നു. സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന സിനിമയില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്.

    ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സഹോദരനായതുകൊണ്ടല്ല ആ കഥാപാത്രം ഇന്ദ്രനില്‍ ഭദ്രമാവുമെന്ന് മനസ്സിലായതിനാലാണ് സഹോദരനെ ലൂസിഫറിലേക്ക് ക്ഷണിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസരകമായ സംഭവങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പൃഥ്വിരാജിന്റെ ഇംഗ്ലീഷിന് മുന്നില്‍ പതറിപ്പോയ മഞ്ജു വാര്യരെക്കുറിച്ചുള്ള കഥയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇപ്പോഴിതാ ടൊവിനോ തോമസുമായുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

    Lucifer

    സാധാരണഗതിയില്‍ തന്റെ ഇംഗ്ലീഷഷിനെക്കുറിച്ച് പറഞ്ഞാണ് എല്ലാവരും കളിയാക്കാറുള്ളത്. അത്തരത്തിലുള്ള സംഭവങ്ങളൊക്കെ സോഷ്യല്‍ മീഡിയയും ആഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ ഇത്തവണ ടൊവിനോ ഒരു മലയാളം വാക്ക് തെറ്റായാണ് ഉച്ഛരിച്ചത്. നിന്റെ ഇംഗ്ലീഷ് ഉച്ഛാരണം താന്‍ തിരുത്തിയെന്ന് പറഞ്ഞാല്‍ അത് വാര്‍ത്ത ആയിരിക്കില്ല പക്ഷേ, മലയാളം വാക്ക് എങ്ങനെ പറയണമെന്ന് പറഞ്ഞാല്‍ അത് ചിലപ്പോള്‍ ട്രോളാകുമെന്ന് താന്‍ പറഞ്ഞിരുന്നതായി പൃഥ്വി പറയുന്നു. ടൊവിനോയ്ക്ക് മാത്രമല്ല താനടക്കമുള്ള ഒട്ടുമിക്ക അഭിനേതാക്കള്‍ക്കും ഡബ്ബിംഗിനിടയില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്.

    English summary
    Prithviraj about lucifer dubbing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X