For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയെ ഇന്നലെ കണ്ടത് പോലെ, 7 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പൃഥ്വിരാജ്, കാണൂ!

  |

  സുകുമാരന്റെയും മല്ലികയുടെയും മക്കളില്‍ ഇളയവനായ പൃഥ്വിരാജിന് തുടക്കത്തിലേ അഹങ്കാരിയെന്ന വിളിപ്പേര് ചാര്‍ത്തിക്കിട്ടിയിരുന്നു. മൂത്തമകനായ ഇന്ദ്രജിത്താവട്ടെ ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരനാണ്. ഇരുവരുടേയും സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരന്‍ നിരവധി തവണ വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സിനിമകളുമായി മല്ലികയും എത്താറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം കൂടിയാണിത്.

  പൃഥ്വിയുടെ അതേ സ്വഭാവമാണ് അലംകൃതയ്ക്ക്, വല്യച്ഛനേയും അല്ലിക്ക് വലിയ കാര്യമാണെന്ന് മല്ലിക സുകുമാരന്‍!

  പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. 2014 ഏപ്രില്‍ 24നായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് നിരവധി തവണ പൃഥ്വിരാജിന്റെ പേരില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു. കൂടെ അഭിനയിച്ചിരുന്ന നായികമാരുമായി ചേര്‍ത്തായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങളെയും അസ്ഥാനത്താക്കിയാണ് പൃഥ്വി സുപ്രിയയെ ജീവിത പങ്കാളിയാക്കിയത്. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്ത് വരികയായിരുന്നു സുപ്രിയ. വിവാഹ ശേഷം പൃഥ്വിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയായിരുന്നു ഈ താരപത്‌നി. അടുത്തിടെ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥികളിലൊരാള്‍ കൂടിയാണ് സുപ്രിയ. ഏഴ് വര്‍ഷം പിന്നിടുന്നതിനിടയില്‍ സുപ്രിയയെക്കുറിച്ച് പൃഥ്വി പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വേദനയെടുത്ത് കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ സങ്കടമായി, ആ കുറ്റബോധമാണ് പ്രണയമായി മാറിയതെന്ന് അജിത്ത്!

  സുപ്രിയയുമായുള്ള വിവാഹം

  സുപ്രിയയുമായുള്ള വിവാഹം

  ബിബിസി ഇന്ത്യയിലെ റിപ്പോര്‍ട്ടറായ സുപ്രിയ മേനോനും പൃഥ്വിരാജുംവിവാഹിതരായത് 2011 ഏപ്രില്‍ 25നായിരുന്നു. പാലക്കാട് വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചൊരു താരവിവാഹമായിരുന്നു ഇത്. സിനിമാതാരത്തെയാണ് പൃഥ്വി വിവാഹം കഴിക്കുന്നതെന്ന തരത്തില്‍ നേരത്തെ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രണയത്തെക്കുറിച്ച് നിരവധി തവണ ആരാധകര്‍ താരത്തിനോട് ചോദിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഈ ചോദ്യം നേരിടേണ്ടി വന്നിരുന്ന താരത്തിന്. സിനിമാപ്രചാരണവുമായി ബന്ധപ്പെട്ട് ക്യാംപസുകളില്‍ പോയപ്പോള്‍ പൊതുവേദിയില്‍ വെച്ച് പെണ്‍കുട്ടികള്‍ പൃഥ്വിയോട് പ്രണയാഭ്യര്‍ത്ഥനയും നടത്തിയിരുന്നു.

  പ്രണയ വിവാഹമായിരിക്കുമെന്നുറപ്പായിരുന്നു

  പ്രണയ വിവാഹമായിരിക്കുമെന്നുറപ്പായിരുന്നു

  പൃഥ്വിരാജ് പ്രണയിച്ചേ വിവാഹം കഴിക്കുള്ളൂവെന്നും അവന് ജീവിത പങ്കാളിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് താന്‍ കഷ്ടപ്പെടേണ്ടി വരില്ലെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അതാരായിരിക്കുമെന്ന് അവന്‍ തുറന്നുപറയുമെന്നും അവര്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും. അമ്മയുടെ പ്രതീക്ഷകളൊന്നും തെറ്റിയിരുന്നില്ല.

  സുപ്രിയയെ കണ്ടുമുട്ടിയത്

  സുപ്രിയയെ കണ്ടുമുട്ടിയത്

  ബിബിസി മലയാളത്തിലെ അഭിമുഖത്തിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കാളായിരുന്നു. രണ്ടുപേര്‍ക്കുമിടയിലെ ചില കാര്യങ്ങളിലെ സാമ്യത തന്നെയാണ് ഇരുവരേയും ആകര്‍ഷിച്ചത്. ഈ ബന്ധം പ്രണയമായപ്പോഴും പിന്നീടത് വിവാഹത്തിലേക്ക് എത്തിയപ്പോഴും ആ തോന്നല്‍ ശരിയായിരുന്നുവെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.

  സുപ്രിയയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു

  സുപ്രിയയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു

  പൃഥ്വിയുടെ വധുവായി സുപ്രിയ വന്നപ്പോള്‍ തന്നെ അംഗീകരിക്കുമോയെന്ന ആശങ്ക ആദ്യം തന്നെ അലട്ടിയിരുന്നുവെന്ന് താരമാതാവ് നേരത്തെ പറഞ്ഞിരുന്നു. അച്ഛനില്ലാതെ വളര്‍ത്തിയ ആണ്‍മക്കള്‍ വിവാഹ ശേഷം തന്നെ പഴയത് പോലെ സ്‌നേഹിക്കുമോയെന്ന ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നു. എന്നാല്‍ അത് അസ്ഥാനത്താണെന്ന് പൂര്‍ണ്ണിമയും പിന്നീട് സുപ്രിയയും തെളിയിച്ചുവെന്നും താരമാതാവ് വ്യക്തമാക്കിയിരുന്നു.

  പൊതുചടങ്ങുകളില്‍ പൃഥ്വിക്കൊപ്പം

  പൊതുചടങ്ങുകളില്‍ പൃഥ്വിക്കൊപ്പം

  സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതു ചടങ്ങുകളിലും സുഹൃത്തുക്കളുടെ വിവാഹത്തിലുമെല്ലാം പൃഥ്വിരാജ് പങ്കെടുക്കുമ്പോള്‍ സുപ്രിയയുടെ കൂടെയുണ്ടാവാറുണ്ട്. ഭാവനയുടെ വിവാഹത്തിനെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സ്വന്തം ചിത്രമായ നയന്‍ പൂജാവേളയിലും സജീവ സാന്നിധ്യമായി സുപ്രിയയുണ്ടായിരുന്നു.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥി

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥി

  ഒരു വര്‍ഷത്തോളം നീണ്ട് നിന്ന പ്രയത്‌നത്തിനൊടുവിലാണ് പൃഥ്വിരാജ് സ്വന്തം നിര്‍മ്മാണ കമ്പനിയുമായി രംഗത്തെത്തിയത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രൂപീകരിച്ചതെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന സയന്റിഫിക് ചിത്രവുമായാണ് ഇവര്‍ എത്തുന്നത്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

  ഹിമാലയത്തിലേക്ക്

  ഹിമാലയത്തിലേക്ക്

  യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് പൃഥ്വിയും സുപ്രിയയും. നേരത്തെ നിശ്ചയിച്ച പ്രകാരം ഇവര്‍ ഹിമാലയത്തിലേക്ക് പോയിരിക്കുകയാണ്. ഒൗദ്യോഗികാവശ്യവുമായാണ് ഇത്തവണത്തെ യാത്ര. നയന്‍ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഇരുവരും ഹിമാലയത്തിലേക്ക് പോയത്. കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും ഇനി ഹിമാലയത്തിലേക്ക് പോവുകയാണെന്നുമറിയിച്ചത് പൃഥ്വി തന്നെയായിരുന്നു.

  അലംകൃതയുടെ കുസൃതി

  അലംകൃതയുടെ കുസൃതി

  താരങ്ങളുടെ മക്കളില്‍ ഏറെ ശ്രദ്ധ നേടിയ പുത്രിയാണ് അലംകൃത. 2014 ലാണ് ഈ താരപുത്രി ജനിച്ചത്. അലംകൃതയയുടെ കുസൃതിയെക്കുറിച്ച് പൃഥ്വിരാജും മല്ലിക സുകുമാരനും വാചാലരായിരുന്നു. പൃഥ്വിയെപ്പോലെ തന്നെ ബോള്‍ഡാണ് അവളെന്നായിരുന്നു കഴിഞ്ഞ ദിവസം അച്ഛമ്മ വ്യക്തമാക്കിയത്. ചാനല്‍ പരിപാടിക്കിടയിലായിരുന്നു അവര്‍ കൊച്ചുമകളെക്കുറിച്ച് സംസാരിച്ചത്.

  ആരാവണമെന്ന് ചോദിച്ചപ്പോള്‍

  ആരാവണമെന്ന് ചോദിച്ചപ്പോള്‍

  മകള്‍ ഭാവിയില്‍ ആരാവണമെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് നല്‍കിയത് കിടിലന്‍ മറുപടിയായിരുന്നു. അവള്‍ ആരായിത്തീരരുതെന്ന് മാത്രമേ തനിക്കുള്ളൂ. ആരാവണമെന്ന് അവളാണ് തീരുമാനിക്കേണ്ടത്. പ്ലേ സ്‌കൂളില്‍ പോയിത്തുടങ്ങിയതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലെ താരം

  ജനനം കൊണ്ട് തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അലംകൃതയുടെ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അടുത്തിടെ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ചിത്രത്തെച്ചൊല്ലി രസകരമായൊരു തര്‍ക്കം നടന്നിരുന്നു. അമ്മയുടെ മകളാണ് അല്ലിയെന്ന് സുപ്രിയയും ഡാഡയുടെ മകളാണെന്ന് പൃഥ്വിയും പറഞ്ഞപ്പോള്‍ മധ്യസ്ഥതയ്ക്കായി നസ്രിയയും പൃഥ്വിയുടെ മറ്റൊരു സുഹൃത്തും എത്തിയിരുന്നു.

  ആശംസ അറിയിച്ചവര്‍ക്ക് നന്ദി

  ആശംസ അറിയിച്ചവര്‍ക്ക് നന്ദി

  വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദി. സുപ്രിയയെ ഇന്നലെ കണ്ടുമുട്ടിയത് പോലെയാണ് തോന്നുന്നത്. ദാമ്പത്യ ജീവിതം ഏഴ് വര്‍ഷം പിന്നിട്ടതായി തോന്നുന്നില്ല. സഹധര്‍മ്മിണിക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്ത് പൃഥ്വി കുറിച്ചത് ഇങ്ങനെയായിരുന്നു.

  പൃഥ്വിയുടെ പോസ്റ്റ് കാണൂ

  പൃഥ്വിരാജിന്‍രെ പോസ്റ്റ്‌

  English summary
  Prithviraj's latest facebook post getting viral in social media, Here is the reason.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X