ലാലേട്ടന്‍ തന്ന വിശ്വാസമാണ് അത്! താന്‍ സംവിധായകനാവാന്‍ കാരണം മുരളി ഗോപിയാണെന്ന് പൃഥ്വിരാജ്

ഏറ്റവും മികച്ച നടനുള്ള വനിതാ ഫിലിം അവാര്‍ഡ് സ്വന്തമാക്കിയത് നടന്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലൂടെയായിരുന്നു പുരസ്‌കാരം പൃഥ്വിയെ തേടി എത്തിയത്. നടന്‍ ജയറാം ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ നടി നവ്യ നായരായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

പൃഥ്വിരാജ് അവാര്‍ഡ് വാങ്ങാനായി വേദിയിലേക്ക് എത്തിയതിന് ശേഷം രസകരമായ സംഭവങ്ങളാണ് നടന്നത്. ഒപ്പം താനൊരു സംവിധായകനായതിന് പിന്നില്‍ മുരളി ഗോപിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലൂസിഫര്‍ എന്ന സിനിമയുടെ ചര്‍ച്ച ഉണ്ടായത് ഒരു സിനിമയില്‍ താനും മുരളി ഗോപിയും ഒന്നിച്ച് അഭിനയിച്ച് കൊണ്ടിരിക്കവേയാണെന്നാണ് പൃഥ്വി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

പൃഥ്വിയുടെ വാക്കുകളിലേക്ക്

മികച്ച സംവിധായകനുള്ള അവാര്‍ കിട്ടിയ വേദിയില്‍ എനിക്ക് പറായനുള്ളത്... 2019 ല്‍ മലയാള സിനിമയില്‍ ഒരുപാട് മികച്ച സിനിമകളും നല്ല സംവിധായകരും കുറേ നവാഗത സംവിധായകരും വന്ന വര്‍ഷമാണ്. അവരില്‍ ഏറ്റവും നല്ലത് ഞാനാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ 2019 ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി കിട്ടിയതും ഒരുപാട് ആളുകള്‍ തിയറ്ററില്‍ പോയി കണ്ട സിനിമയുടെ സംവിധായകന്‍ ഞാനാണെന്നും വിശ്വസിക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു സംവിധായകനായതിന് പിന്നില്‍ മുരളി ഗോപിയാണ്.

പൃഥ്വിയുടെ വാക്കുകളിലേക്ക്

ഒന്നിച്ച് അഭിനയിക്കുന്ന സമയത്താണ് വലിയൊരു സിനിമയുടെ കഥ മുരൡഎന്നോട് പറയുന്നതും രാജു ഇത് സംവിധാനം ചെയ്യുമോ എന്ന് ചോദിക്കുന്നതും. അന്ന് ഇത് ചെയ്യാമെന്ന് ഞാന് പറഞ്ഞു. പക്ഷെ നിര്‍മാതാവിനോടും നായകനോടുമൊക്കെ ഇക്കാര്യം പറഞ്ഞാല്‍ ഇതെന്ത് വട്ട് ചിന്ത ആണെന്ന് വിചാരിക്കുമോ എന്ന് കരുതിയിരുന്നു. അഭിനയിച്ചോണ്ടിരുന്ന ഇവന്‍ സംവിധാനം ചെയ്താല്‍ ശരിയാവുമോ എന്ന് കരുതിയാലോ എന്ന ആശങ്ക ഞാന്‍ മുരളിയോട് പറഞ്ഞിരുന്നു.

പൃഥ്വിയുടെ വാക്കുകളിലേക്ക്

അന്ന് രാത്രി ഞാന്‍ അറിയാതെ ഈ സിനിമയുടെ നിര്‍മാതാവായ ആന്റണി ചേട്ടനെ വിളിച്ച് രാജു ഈ സിനിമ സംവിധാനം ചെയ്യും എന്താണ് അഭിപ്രായമെന്ന് ചോദിച്ചു. ഫോണില്‍ കൂടി അതിന് ഉത്തരം പറയാതെ അടുത്ത ദിവസം അദ്ദേഹം നേരിട്ട് വന്നു. അവിടുന്ന് ലാലേട്ടനെ നേരിട്ട് വിളിച്ച് സംസാരിച്ചു. സാര്‍ ഈ സിനിമ പൃഥ്വിരാജ് ഡയറക്ട് ചെയ്യുമെന്ന് പറഞ്ഞു. ലാലേട്ടന്റെ റിയാക്ഷന്‍ എന്താണെന്ന് വിചാരിച്ചത്.

 പൃഥ്വിയുടെ വാക്കുകളിലേക്ക്

ലാലേട്ടന്‍ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് ആ കുട്ടി അത് ചെയ്യുവാണെങ്കില്‍ നമുക്ക് ഉടനെ ചെയ്യാമെന്നാണ് പറഞ്ഞത്. അങ്ങനെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംവിധായകനായ ആളാണ് ഞാന്‍. ലാലേട്ടന്‍ എനിക്ക് തന്ന ഒരു വിശ്വാസമുണ്ട്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ ഒന്ന് ഇന്നത്തെ കാലത്ത് മോഹന്‍ലാല്‍ എന്ന നടന്റെ സമയമാണ്. ആ സമയം ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് എനിക്ക് തന്നു.

പൃഥ്വിയുടെ വാക്കുകളിലേക്ക്

എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ലാലേട്ടനെ ഡയറക്ട് ചെയ്തതില്‍ പിന്നെ ഭയങ്കര ഡിഫറന്റാണല്ലോ അഭിനയിക്കുന്ന സെറ്റുകളിലെന്ന്. ദാറ്റ് ബികോസ് ഓഫ് ഹിം. കാരണം ലൂസിഫര്‍ ഡയറക്ട് ചെയ്തപ്പോഴാണ് ഒരു നടന്‍ സംവിധായകനോട് എങ്ങനെയായിരിക്കണമെന്ന് എനിക്ക് മനസിലായത്. ലാലേട്ടന്‍ എനിക്ക് തന്ന ട്രസ്റ്റും ലിബേര്‍ട്ടിയുമാണ് ഞാന്‍ ഇനി എന്നെ വെച്ച് സിനിമ എടുക്കുന്ന സംവിധായകര്‍ക്ക് നല്‍കുക. ഒരു സൂപ്പര്‍സ്റ്റാര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും എമ്പുരാനിലൂടെ ലാലേട്ടന് ഞാന്‍ തിരികെ തരിക എന്നും പൃഥ്വി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X