നടന്മാരെല്ലാം മെലിയുകയാണ്! പൃഥ്വിരാജും ഫഹദുമടക്കമുള്ള താരങ്ങളുടെ വമ്പന്‍ മേക്കോവര്‍, ഇത് മിന്നിക്കും

സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റിലീസിനെത്തിച്ച് കൊണ്ട് പുതിയ വര്‍ഷത്തില്‍ മലയാള സിനിമ വിജയഗാഥ തുടരുകയാണ്. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാം പാതിര എന്ന സിനിമയാണ് ഇപ്പോള്‍ ഏറ്റവും തരംഗമാവുന്നത്. താരങ്ങളുടെ കഠിനാദ്ധ്വാനമാണ് ഓരോ സിനിമയുടെയും വിജയത്തിന് പിന്നിലെന്ന കാര്യത്തില്‍ സംശയമില്ല.

സിനിമയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തി ഞെട്ടിക്കുന്ന കാര്യത്തില്‍ മലയാളത്തിലെ താരങ്ങളെല്ലാവരും തന്നെ ശ്രദ്ധേയരാണ്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ എടുത്ത പ്രയത്‌നം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ യുവ താരങ്ങളെല്ലാവരും മെലിയാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. പുതിയ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കിടെ പുറത്ത് വന്ന ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്.

താരങ്ങള്‍ മേക്കോവറിലാണ്

മേക്കോവര്‍ നടത്തി യുവതാരം ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തിയിട്ട് ദിവസങ്ങളായതേയുള്ളു. 20 കിലോയോളം ശരീരഭാരം കുറച്ചാണ് പുതിയ ലുക്കില്‍ ഫഹദ് എത്തിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഈ മാറ്റം. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് അഭിനയിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്ന ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഫഹദിനെയാണ് കാണാന്‍ പറ്റുക. ഫഹദിന്റെ കരിയറിലെ വിസ്മയ ചിത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

താരങ്ങള്‍ മേക്കോവറിലാണ്

ഫഹദ് മാത്രമല്ല നടന്‍ പൃഥ്വിരാജും ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് വേണ്ടി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയാണ് പൃഥ്വിയുടെ മുന്നൊരുക്കങ്ങള്‍. തീരെ മെലിഞ്ഞൊരു ലുക്കാണ് സിനിമയ്ക്ക് വേണ്ടി വരിക. മാര്‍ച്ചില്‍ ഷൂട്ടിങ് ആരംഭിച്ച് സെപ്റ്റംബര്‍ വരെ ഈ സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്നാണ് അറിയുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിതെന്നാണ് പൃഥ്വി തന്നെ പറഞ്ഞിരുന്നു.

താരങ്ങള്‍ മേക്കോവറിലാണ്

ശരീരഭാരം കുറച്ച് ആരെയും അതിശയിപ്പിക്കുന്ന മേക്കോവര്‍ നടത്തിയിരിക്കുന്ന മറ്റൊരു താരം നടന്‍ ജയറാമാണ്. കുലേചനയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമയ്ക്ക് വേണ്ടി ഇരുപത് കിലോയോളം ശരീരഭാരം കുറച്ച് തല മൊട്ടയടിച്ച ജയറാമിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംസ്‌കൃതത്തിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അഞ്ജലി നായരാണ് ജയറാമിന്റെ നായികയായിട്ടെത്തുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്നു.

 താരങ്ങള്‍ മേക്കോവറിലാണ്

നടന്‍ ജയസൂര്യയും മേക്കോവറിനുള്ള തയ്യാറെടുപ്പിലാണ്. അപ്പസ്‌തോലന്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് താരം. കെ എസ് ബാവ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൊറോക്കോ, സിറിയ, ഇറ്റലി എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്. ബിഗ് ബജറ്റ് ആവശ്യമായി വരുന്ന സിനിമ അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് നിര്‍മ്മിക്കുന്നത്. അഡ്വഞ്ചര്‍ ഡ്രാമ ഗണത്തിലാണ് സിനിമയൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X