ദോഹയിൽ പൃഥ്വിയ്ക്ക് ഇനി സുഖമായി ഉറങ്ങാം!! പൃഥ്വിയ്ക്കും സുപ്രിയയ്ക്കും വൻ സർപ്രൈസ്, കാണൂ
തിയേറ്ററുകളിൽ ആഘോമാകുകയാണ് ലൂസിഫർ . റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത് ഇത് വരെ നേടിയ സകല റിക്കോഡും മറി കടന്ന് ലൂസിഫർ മുന്നേറി കൊണ്ടിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ലാലേട്ടന്റെ മാസ് ചിത്രമെത്തുന്നത്. പഴയ തങ്ങളുടെ ലാലേട്ടനെ തിരികെ കിട്ടി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിന്റെ എല്ലാ ക്രെഡിറ്റും പൃഥ്വിയ്ക്ക് നൽകുകയാണ് പ്രേക്ഷകർ.
ഏറെ നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ലൂസിഫർ. അധ്വാനത്തിന്റെ ഫലം ലഭിക്കുക തന്നെ ചെയ്തു. തിരക്കും ആളും ബഹളവും ഒഴിഞ്ഞ് അവധി ആഘോഷിക്കുകയാണ് താരങ്ങൾ. ലാലേട്ടനും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ എത്തിയപ്പോൾ പൃഥ്വിയും കുടുംബവും ഖത്തറിൽ അവധി ആഘോഷിക്കുകയാണ്.

പൃഥ്വി ദോഹയിൽ
ലൂസിഫർ കേരളത്തിനകത്തും പുറത്തും കത്തിക്കയറുമ്പോൾ പൃഥ്വി ഫാമിലിക്കൊപ്പം കൂളാണ്. കുടുംബത്തോടൊപ്പം താരം ദോഹയിൽ എത്തിയിരിക്കുകയാണ്. ദോഹയിൽ നിന്നുളള വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. അതിമനോഹരമായ റൂമിന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ഭാര്യ സുപ്രിയയ്ക്കും മകൾക്കും ഒപ്പമുള്ള റെയർ ചിത്രങ്ങളുടെ വൻ ഫോട്ടോ ഗ്യാലറിയാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ബാല്യകാല ഫോട്ടോ മുതൽ കളുടെ ഇപ്പോഴത്തെ ചിത്രങ്ങൾ വരെ റൂമിൽ ഒരുക്കിയിരിക്കുന്ന ഫോട്ടോ ഗ്യാലറിയിലുണ്ട്.

ഞങ്ങളെ കഷ്ടത്തിലാക്കിയിട്ട് നിങ്ങൾ പെയ്ക്കോ
പൃഥ്വി തന്നെയാണ് ദോഹയിൽ നിന്നുളള വീഡിയോ പങ്കുവെച്ചിട്ടുള്ളത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നാട്ടുകാർ മുഴുവൻ ടിക്കറ്റ് കിട്ടാൻ വേണ്ടി കിടന്നു അലയുമ്പോൾ നിങ്ങൾ ഇവിടെ കിടന്നു അടിച്ചു പൊളിക്കുക ആണില്ലേ... എന്നുള്ള രസകരമായ കമന്റാണ് ലഭിക്കുന്നത്. ലൂസിഫർ ഹൗസ്ഫുളളായി തിയേറ്ററുകളിൽ ഓടുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിനും മുൻപ് തന്നെ തിയേറ്ററുകളിൽ ഒരാഴ്ചത്തേയ്ക്കുള്ള ബുക്കിങ്ങ് ഫുള്ളായിരുന്നു. കേരഴളത്തിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ടിക്കറ്റിനായി പ്രേക്ഷകർ പരക്കം പായുകയാണ്.

ഇനി സുഖമായി ഉറങ്ങണം
സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചയായ വിഷയമായിരുന്നു സുപ്രിയയുടെ ആ ഇൻസ്റ്റഗ്രാം പോസ്റ്റ്. എല്ലാ ദിവസവും ഡയറക്ടർ സാറിനെ കാണാൻ സെറ്റിൽ എത്തുമായിരുന്നു എന്നായിരുന്നു സുപ്രിയയുടെ പോസ്റ്റ്. സെറ്റിൽ നിന്നുള്ള ചിത്രങ്ങളുൾപ്പെടെയായിരുന്നു സുപ്രിയ പോസ്റ്റ് ചെയ്തത്. ഇനി ഒരു മാസം സുഖമായി ഉറങ്ങണമെന്നായിരുന്നു സുപ്രിയുടെ പോസ്റ്റിന് പൃഥ്വിയുടെ കമൻര്. ഇത് ആരാധകർ ഏറ്റെടുത്തിടട്ടുണ്ട്.

ലൂസിഫർ ടീമിന്റെ അവധി ആഘോഷം
തിയേറ്ററുകളിൽ ലൂസിഫർ വൻ ആഘോഷമായിരിക്കുകയാണ്. ലൂസിഫർ ടീം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. വിജയാഘോഷത്തിൽ പങ്കെടുത്ത ശേഷം ലാലേട്ടനും കുടുംബവും അമേരിക്കയിലേയ്ക്ക് പോയിരിക്കുകയാണ്. ഏപ്രിൽ 19 ന് താരം തിരികെ കേരളത്തിലെത്തും. ശേഷം തന്റെ പുതിയ ചിത്രമായ
ഇട്ടമണി ഫ്രം ചൈനയിൽ ജോയിൻ ചെയ്യും.


Click it and Unblock the Notifications