അലംകൃത നേരത്തെ ഉറങ്ങിയെന്ന് സുപ്രിയ! ഇന്ദ്രജിത്തിന്‍റെ വീട്ടില്‍ പൃഥ്വിരാജ്! ചിത്രങ്ങള്‍ വൈറല്‍!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലുള്ളവരെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ഇമേജ് നേടിയവരാണ് അലംകൃതയും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. കട്ടത്താടിയില്‍ കൂടുതല്‍ സുന്ദരനായ താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

മാര്‍ച്ചിലാണ് ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമ കൂടിയാണിത്. താടിക്കാരന്‍ വീട്ടില്‍ നിന്നും പോവുന്നതിന് മുന്‍പ് ചേട്ടനും കുടുംബത്തിനും അരികിലേക്കെത്തിയെന്നും ഒരുമിച്ചുള്ള നിമിഷങ്ങള്‍ തങ്ങള്‍ ശരിക്കും ആഘോഷിച്ചുവെന്നും സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും പൃഥ്വിരാജുമൊക്കെ ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. ഇതിനകം തന്നെ ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

ഇന്ദ്രജിത്തിനൊപ്പം പൃഥ്വിരാജ്

ഇന്ദ്രജിത്തിനൊപ്പം പൃഥ്വിരാജ്

അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് തങ്ങളെന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും പറഞ്ഞിരുന്നു. ഇന്ദ്രന്‍ തന്നെപ്പോലെയാണെന്നും പൃഥ്വിക്ക് സുകുവേട്ടന്റെ സ്വഭാവമാണെന്നുമായിരുന്നു മല്ലിക പറഞ്ഞത്. തിരക്കിട്ട ഷെഡ്യൂളുകളുമായി മുന്നേറുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട് ഇവര്‍. അത്തരത്തിലൊരു ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആടുജീവിതത്തിനായി പോവുന്നതിനിടയില്‍ ചേട്ടനെ കാണാനെത്തുകയായിരുന്നു പൃഥ്വിരാജ്.

സുപ്രിയയും പൂര്‍ണിമയും

സുപ്രിയയും പൂര്‍ണിമയും

ഭര്‍ത്താക്കന്‍മാരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങള്‍ സുപ്രിയയും പൂര്‍ണിമയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിലേക്ക് ആദ്യമെത്തിയ മരുമകള്‍ പൂര്‍ണിമയായിരുന്നു. സുപ്രിയ എങ്ങനെയായിരിക്കുമെന്നോര്‍ത്ത് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ പെട്ടെന്ന് തന്നെ അവളും തങ്ങളുമായി ചേര്‍ന്നുവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. പൂര്‍ണിമയുടെ പോസ്റ്റിന് കീഴിലെല്ലാം കമന്റുകളുമായി സുപ്രിയയും എത്താറുണ്ട്.

 അലംകൃത മിസ്സിംഗ്

അലംകൃത മിസ്സിംഗ്

പ്രാര്‍ത്ഥനയും നക്ഷത്രയും അലംകൃതയും ഒരുമിച്ചുള്ള ചിത്രം സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്തിരുന്നു. പുറംതിരിഞ്ഞിരിക്കുന്ന ഇവര്‍ക്ക് പിന്നിലായി നില്‍ക്കുന്ന വിശിഷ്ടാതിഥിയും ചിത്രത്തിലുണ്ടായിരുന്നു. കുടുംബസമേതമുള്ള ചിത്രം പോസ്റ്റ് ചെയ്തത് പൂര്‍ണിമയായിരുന്നു. അലംകൃതയെവിടെയന്നായിരുന്നു എല്ലാവരും തിരക്കിയത്. എന്റെ കുട്ടി നേരത്തെ ഉറങ്ങിയെന്ന് സുപ്രിയ പറഞ്ഞപ്പോള്‍ എന്റെ രസഗുളയെന്നായിരുന്നു പൂര്‍ണിമ ആലിയെക്കുറിച്ച് പറഞ്ഞത്. അലംകൃതയെ ആലിയെന്നാണ് പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ആരാധകര്‍ക്ക് അലംകൃത അല്ലിയാണ്.

അവാര്‍ഡ് വേദിയിലും

അവാര്‍ഡ് വേദിയിലും

ലൂസിഫറിലൂടെ സംവിധാനത്തില്‍ തുടക്കം കുറിച്ച് പൃഥ്വിരാജിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ലൂസിഫറിലൂടെ നിരവധി പുരസ്‌കാരങ്ങളാണ് പൃഥ്വിരാജിനെ തേടിയെത്തിയത്. മികച്ച സംവിധായകനുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് സ്വന്തമാക്കിയത് പൃഥ്വിരാജായിരുന്നു. അവാര്‍ഡിനെത്തിയ ചിത്രവും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവരെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X