സുപ്രിയയുടെ ആ സ്വഭാവമാണ് പൃഥ്വിരാജിന് ഏറെയിഷ്ടം! ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അന്ന്!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു സുപ്രിയയും പൃഥ്വിയും. അഭിമുഖത്തിനിടയിലായിരുന്നു സുപ്രിയ പൃഥ്വിയുമായി പരിചയപ്പെട്ടത്. പുസത്കങ്ങളും യാത്രയും സിനിമയുമായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. സൗഹൃദം പ്രണയത്തിലേക്ക് മാറിയതിന് പിന്നാലെയായാണ് ഇരുവരും ഒരുമിച്ചത്. അടുത്തിടെയായിരുന്നു ഇവരുടെ 8ാം വിവാഹവാര്‍ഷികം കടന്നുപോയത്. പതിവില്‍ നിന്നും വ്യത്യസ്തമായി പൃഥ്വിരാജ് അരികിലില്ലാത്തതിന്റെ വിഷമം പറഞ്ഞായിരുന്നു സുപ്രിയ എത്തിയത്. ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്നു താരം.
അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത തന്നെ എല്ലാ അവസ്ഥയിലും കണ്ടയാളാണ് സുപ്രിയ മേനോനെന്ന് പൃഥ്വിരാജ് മുന്‍പൊരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ പോലും കാണാത്ത തരത്തിലുള്ള അവസ്ഥയില്‍ വരെ ഭാര്യ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് വാചാലയായി സുപ്രിയയും എത്തിയിരുന്നു. തുടക്കത്തിലൊക്കെ ജോലിക്ക് പോയിരുന്നുവെന്നും രണ്ടുപേരും രണ്ട് സ്ഥലങ്ങളിലായത് ബുദ്ധിമുട്ടായി മാറിയപ്പോഴായിരുന്നു താന്‍ ബ്രേക്കെടുക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്.

ഒരുമിച്ച് പങ്കെടുത്ത അഭിമുഖം
പൊതുപരിപാടികളിലും മറ്റുമൊക്കെയായി പൃഥ്വിരാജിനൊപ്പം സുപ്രിയയും ഉണ്ടാവാറുണ്ട്. ആരാധകര്‍ക്ക് സുപ്രിയയും മറുപടി നല്‍കാറുണ്ട്. പൃഥ്വിരാജിനൊപ്പമുണ്ടാവാറുണ്ടെങ്കിലും സംസാരിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ശൈലി കൂടിയാണ് സുപ്രിയയുടേത്. ഇത് കൃത്യമായി മനസ്സിലാക്കിയ സുഹൃത്തുക്കള്‍ ഇടയ്ക്ക് പണി കൊടുക്കാറുമുണ്ട്. മുന്‍പ് റേഡിയോ സുനോയ്ക്ക് നല്‍കിയ ഇവരുടെ അഭിമുഖ വീഡിയോ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
Recommended Video

സന്തോഷം തോന്നിയ നിമിഷം
ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ച് ഇവരോട് ചോദിച്ചിരുന്നു. സുപ്രിയ ആയിരുന്നു ആ ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയത്. അമ്മയായപ്പോളെന്നായിരുന്നു താരപത്‌നി നല്‍കിയ മറുപടി. അത് ശരിവെക്കുകയായിരുന്നു പൃഥ്വിരാജ്. തീര്‍ച്ചയായും ഒരച്ഛനായപ്പോള്‍ താന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നായിരുന്നു താരം പറഞ്ഞത്. അലംകൃതയുടെ വരവിന് മുന്നോടിയായി താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ച് മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു.

ഇഷ്ടപ്പെടുന്ന സ്വഭാവം
പൃഥ്വിരാജല്ലാതെ ഇഷ്ടമുള്ള നടനെക്കുറിച്ച് ചോദിച്ചപ്പോള്‍ വില്‍സ്മിത്തിന്റെ പേരായിരുന്നു സുപ്രിയ പറഞ്ഞത്. ഇത് തനിക്കും അറിയാമെന്ന് പൃഥ്വി പറഞ്ഞിരുന്നു. സുപ്രിയയില്‍ ഏറ്റവും ഇഷ്ടമുള്ള സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സെല്‍ഫ് റെസ്‌പെക്‌റ്റെന്നായിരുന്നു താരം പറഞ്ഞത്. പൃഥ്വിയുടെ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചതെന്ന മറുപടിയായിരുന്നു സുപ്രിയ തിരിച്ച് നല്‍കിയത്.

ദേഷ്യപ്പെട്ടാല്‍
ദേഷ്യപ്പെട്ടാല്‍ ആരാണ് ആദ്യം കോപ്രമൈസ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ താനാണെന്നായിരുന്നു സുപ്രിയയുടെ മറുപടി. അതെപ്പോ എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. വീട്ടിലെ ടിവിയുടെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ രാജുവെന്നായിരുന്നു സുപ്രിയ പറഞ്ഞത്. ക്രിക്കറ്റ് മാച്ചുണ്ടെങ്കില്‍ മറ്റാര്‍ക്കും റിമോട്ട് കിട്ടില്ല. സുപ്രിയയ്ക്ക് നല്‍കിയ ആദ്യ സമ്മാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാഗാണെന്നായിരുന്നു താരം പറഞ്ഞത്. അതോര്‍ത്തിരിക്കുന്നതില്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു സുപ്രിയ.

നാട്ടിലെത്തിയതിന്റെ സന്തോഷം
ബ്ലസി സംവിധാനം ചെയ്തുവരുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും ലോക് ഡൗണില്‍ അവിടെ കുരുങ്ങുകയായിരുന്നു. ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവെച്ചുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി നാട്ടിലേക്കെത്തിയ താരം 7 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് വീട്ടിലേക്ക് പോയത്. തന്റെ റാണിയേയും രാജകുമാരിയേയും കാണാനുള്ള കാത്തിരിപ്പിലാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം


Click it and Unblock the Notifications











