സുപ്രിയക്കും പൃഥ്വിരാജിനുമൊപ്പം ദുല്‍ഖറും അമാലും! പിറന്നാളുകാരനോട് പറഞ്ഞത് ഇങ്ങനെ! ചിത്രം വൈറല്‍

താരങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. പൃഥ്വിരാജ് സംവിധായകനായി മാറിയപ്പോള്‍ യുവതാരനിരയിലെ പലരോടും സംവിധാന മോഹത്തെക്കുറിച്ച് ചോദിക്കുന്നത് പതിവായിരുന്നു. ലൂസിഫറിലൂടെയായിരുന്നു പൃഥ്വി തന്റെ മോഹം സാക്ഷാത്ക്കരിച്ചത്. അതിന് ശേഷമായി സംവിധാനത്തെക്കുറിച്ച് കുറേ ചോദ്യങ്ങള്‍ കേട്ടുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. എന്നാണ് സംവിധായകനാവുന്നതെന്നായിരുന്നു പലരും ചോദിച്ചത്. പൃഥ്വിരാജിന് ആശംസയുമായി അന്ന് ദുല്‍ഖറും എത്തിയിരുന്നു. ദുല്‍ഖറിന്റെ പിറന്നാളാണ് ജൂലൈ 28ന്.

പിറന്നാളുകാരന് ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരും പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച തരത്തിലുള്ള ചിത്രമാണ് പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്തതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇത് എപ്പോഴത്തെ ഫോട്ടോയാണെന്ന് ചോദിച്ചായിരുന്നു ചിലരെത്തിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ദുല്‍ഖറിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

Recommended Video

Happy Birthday Dulquer Salmaan | FilmiBeat Malayalam
കുടുംബസമേതം

കുടുംബസമേതം

പൃഥ്വിരാജിനും സുപ്രിയയ്ക്കും അരികിലേക്ക് ഇടയ്ക്കിടയ്ക്ക് അതിഥികള്‍ എത്താറുണ്ട്. ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂളിന് ശേഷമായാണ് പൃഥ്വി തിരികെ കൊച്ചിയിലേക്ക് എത്തിയത്. ഡാഡ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച അലംകൃതയെക്കുറിച്ച് വാചാലയായി സുപ്രിയ എത്തിയിരുന്നു. ഷൂട്ടിംഗൊന്നുമില്ലാതെ പൃഥ്വിയെ വീട്ടില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ദുല്‍ഖറും പൃഥ്വിരാജും കുടുംബസമേതമുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. എന്നത്തെ ഫോട്ടോയാണെന്നോ ഏത് ചടങ്ങായിരുന്നുവെന്നോ ഇരുവരും വ്യക്തമാക്കിയിട്ടില്ല.

കുഞ്ഞുമറിയവും അലംകൃതയും

കുഞ്ഞുമറിയവും അലംകൃതയും

കട്ടത്താടിയിലുള്ള പൃഥ്വിരാജിനെയാണ് ചിത്രത്തില്‍ കാണുന്നത്. ദുല്‍ഖറാണെങ്കില്‍ മുടി നീട്ടിവളര്‍ത്തി സ്റ്റൈലിഷ് ലുക്കിലുമാണ്. സുപ്രിയയും അമാലും പതിവ് പോലെ തന്നെ അതീവ സന്തോഷത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. പൃഥ്വിയേയും ദുല്‍ഖറിനേയും കുടുംബസമേതം കണ്ടപ്പോള്‍ ആരാധകര്‍ ചോദിച്ചത് മക്കളെക്കുറിച്ചായിരുന്നു. അലംകൃതയും മറിയം അമീറ സല്‍മാനും എവിടെയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.

ഷെഫിന് ആശംസകള്‍

ഷെഫിന് ആശംസകള്‍

ലോക് ഡൗണ്‍ സമയത്തായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പാചക പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞത്. താനുണ്ടാക്കുന്ന വിഭവങ്ങളുടെ ചിത്രവും സവിശേഷതകളും അദ്ദേഹം പോസ്റ്റ് വെച്ചിരുന്നു. താരങ്ങളും ദുല്‍ഖറിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്താറുണ്ടായിരുന്നു. കൊച്ചിയിലെ മികച്ച ബര്‍ഗര്‍ ഷെഫുമാരിലൊരാളായ ദുല്‍ഖറിന് പിറന്നാളാശംസയെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ദുല്‍ഖറിനെ ടാഗ് ചെയ്തായിരുന്നു താരം കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തത്.

സുപ്രിയയുടെ ആശംസ

സുപ്രിയയുടെ ആശംസ

പൃഥ്വിക്കും ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ചിത്രമായിരുന്നു സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്തത്. ഹാപ്പി ബര്‍ത് ഡേ ഡിക്യു, വരാനിരിക്കുന്ന വര്‍ഷം മികച്ചതാവട്ടെ, ഒരുപാട് അവസരങ്ങള്‍ ലഭിക്കട്ടെയെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. ഇത്തരത്തിലുള്ളൊരു സമാഗമത്തിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ദുല്‍ഖറിന്റെ ആരാധകര്‍ കുറിച്ചത്. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമായും സുപ്രിയ എത്താറുണ്ട്.

ഒരുമിച്ചുള്ള സിനിമ

ഒരുമിച്ചുള്ള സിനിമ

പൃഥ്വിയും ദുല്‍ഖറും ഒരുമിച്ചുള്ള സിനിമ എന്ന് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ വീട് സന്ദര്‍ശിക്കാനായി പോയ പൃഥ്വിയുടെ ഫോട്ടോ അടുത്തിടെ വൈറലായി മാറിയിരുന്നു. തങ്ങളുടെ ആഡംബര കാറുകളില്‍ നടത്തിയ യാത്രയുടെ വീഡിയോയും വൈറലായി മാറിയിരുന്നു. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ എന്നാണ് ഒരു ചിത്രവുമായി എത്തുന്നതെന്ന് മുന്‍പും ആരാധകര്‍ ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X