സംവൃത സുനിലിനൊപ്പം പൃഥ്വിരാജും ജയസൂര്യയും! ചോക്ലേറ്റ് താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി!
വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്ന നടി സംവൃത സുനില്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യം ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി എത്തിയ സംവൃത സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ബിജു മേനോന്‍ നായകനാവുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ച് വരവ്.
ഇപ്പോഴിതാ പഴയൊരു സൗഹൃദം പുതുക്കിയ സന്തോഷത്തിലാണ് നടി. നടന്‍ ജയസൂര്യയ്ക്കും പൃഥ്വിരാജിനുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ സംവൃത തന്നെ പുറത്ത് വിട്ടത്. ഏറെ നാളുകള്‍ക്ക് ശേഷമുള്ള സൗഹൃദം പുതുക്കുകയാണെന്നും പറഞ്ഞാണ് നടി ഈ ചിത്രം പങ്കുവെച്ചത്.

പുറത്ത് വന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹിറ്റ് ചിത്രം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയും പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്നത്. വാസ്തവം, തിരക്കഥ, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായിട്ടും സംവൃത അഭിനയിച്ചിരുന്നു.
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചു. 2012 ലായിരുന്നു അഖില്‍ ജയരാജുമായിട്ടുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത മകന്‍ കുറച്ച് വലുതായതിന് ശേഷമാണ് സിനിമയിലേക്ക് എത്തിയത്. ജി പ്രജീത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രമാണ് സംവൃത നായികയാവുന്ന ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications