എനിക്ക് ഭാര്യ സുപ്രിയയെ പേടിയില്ല; പക്ഷേ ലിസ്റ്റിന് പേടിയുണ്ടാവും, തമാശ പറഞ്ഞ് പൃഥ്വിരാജും ലിസ്റ്റിനും

ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ജന ഗണ മന. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകള്‍ തന്നെ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്മാരും സംവിധായകനും നിര്‍മാതാവുമൊക്കെ വാര്‍ത്ത സമ്മേളനം നടത്തിയിരിക്കുകയാണ്.

ചിത്രീകരണത്തിന് ഇടയില്‍ നിന്നുള്ള ചില രസകരമായ കഥകളായിരുന്നു താരങ്ങള്‍ പങ്കുവെച്ചത്, അതേ സമയം പൃഥ്വിരാജും നിര്‍മാതാവ് ലിസ്റ്റിനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സിനിമാ നിര്‍മാണത്തെ പറ്റിയുള്ള രസകരമായ കാര്യങ്ങളും താരങ്ങള്‍ സംസാരിച്ചു.. വിശദമായി വായിക്കാം...

മേക്ക് റൈറ്റ്സ് കൊടുക്കുന്നില്ല എന്ന ധീരമായ തീരുമാനം എടുത്ത ആളാണ് ലിസ്റ്റിൻ

ഇനി റീമേക്ക് റൈറ്റ്സ് കൊടുക്കുന്നില്ല എന്ന ധീരമായ തീരുമാനം എടുത്ത ആളാണ് ലിസ്റ്റിനെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഞങ്ങളുടെ പല സിനിമകളും റീമേക്കിന് വിറ്റു പോകുന്ന സാഹചര്യത്തിലാണ് അങ്ങനൊരു തീരുമാനം എടുത്തത്. അതിന് പകരമായി ആ സിനിമ ഞങ്ങള്‍ തന്നെ നിര്‍മ്മിക്കാം എന്ന് ലിസ്റ്റിന്‍ പറയുകയായിരുന്നു. 21 ആം വയസ്സില്‍ ആദ്യത്തെ സിനിമ നിര്‍മിച്ച ലിസ്റ്റിന്‍ നിര്‍മാണ മേഖലയില്‍ നല്ല പരിചയമുള്ള ആളാണ്. ഒരു പ്രൊജക്ടിനെ കുറിച്ച് ഞാന്‍ സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ ബാക്കി എല്ലാം ലിസ്റ്റിന്‍ നോക്കി കൊള്ളുമെന്നും പൃഥ്വിരാജ് പറയുന്നു.

നല്ലൊരു സൗഹദം രാജുവുമായി സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് അഭിമാനം തോന്നിയ കാര്യം

അതേ സമയം പൃഥ്വിയിലൂടെയാണ് സിനിമകള്‍ വരുന്നതെന്ന് ലിസ്റ്റിനും പറയുന്നു. നല്ലൊരു സൗഹദം രാജുവുമായി സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് എനിക്ക് അഭിമാനം തോന്നിയ കാര്യം. ചിലപ്പോള്‍ എന്നെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും വന്ന് പറഞ്ഞ്, നമ്മുടെ പാര്‍ട്ട്‌നര്‍ഷിപ്പ് കളയാന്‍ ശ്രമിക്കും. അങ്ങനെ എന്ത് കേട്ടാലും എന്നോട് വന്ന് കാര്യം എന്താണെന്ന് ക്ലിയര്‍ ചെയ്ത ശേഷം വേണമെങ്കില്‍ പിരിയാം എന്നാണ് ഞാന്‍ രാജുവിനോട് പറഞ്ഞത്. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി. പൃഥ്വിയുമായിട്ടുള്ള കോര്‍ഡിനേഷനാണ് ഇഷ്ടമെന്ന് ലിസ്റ്റിന്‍ പറയുന്നു.

ലിസ്റ്റിന് സുപ്രിയയെ പേടിയുണ്ടാവും' എന്നാണ് പൃഥ്വി കളിയായി പറഞ്ഞത്

പൃഥ്വിയോട് മാത്രമല്ല അദ്ദേഹത്തോടുള്ള അതേ സൗഹൃദം അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്കുണ്ടെന്നും ലിസ്റ്റിന്‍ സൂചിപ്പിച്ചു. ഇത് കേട്ടതോടെ 'എനിക്ക് എന്റെ ഭാര്യ സുപ്രിയയെ പേടിയില്ല, പക്ഷെ ലിസ്റ്റിന് സുപ്രിയയെ പേടിയുണ്ടാവും' എന്നാണ് പൃഥ്വി കളിയായി പറഞ്ഞത്. ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അപ്പോള്‍ ലിസ്റ്റിന്‍ യെസ് പറഞ്ഞ് പോകുമെന്നും നടന്‍ സൂചിപ്പിച്ചു. എന്നാല്‍ പൃഥ്വിയും സുപ്രിയയും വഴക്കിടുന്നത് എങ്ങനെയാണെന്ന് ലിസ്റ്റിനാണ് വെളിപ്പെടുത്തിയത്. ഇരുവരും ഭയങ്കര സ്റ്റാന്റേര്‍ഡില്‍ ആണ് വഴക്കിടുക. അതിനിടയില്‍ നമ്മള്‍ പോയാല്‍ ലോക്കലവുമെന്നും താരം സൂചിപ്പിച്ചു.

Recommended Video

സേക്രഡ് ഹാർട്ട് കോളേജ് ഇളക്കി മറിച്ച് Prithviraj and Suraj | Janaganamana Team At Sacred Heart
മകള്‍ അല്ലിയുടെ കാര്യങ്ങളുടെ പിന്നില്‍ ഭാര്യ സുപ്രിയ ആണ്

മകള്‍ അല്ലിയുടെ കാര്യങ്ങളുടെ പിന്നില്‍ പ്രത്യേകിച്ച് ഡയറി എഴുത്തിനൊക്കെ പിന്നില്‍ ഭാര്യ സുപ്രിയ ആണ്. അതിലൊന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ ഇഗ്ലീഷ് സംസാരത്തെ ശശി തരൂരുമായി താരതമ്യപ്പെടുത്തരുതെന്ന് കൂടി താരം സൂചിപ്പിച്ചു. എന്റെ ഇംഗ്ലീഷിനെ കുറിച്ച് പറയുന്നവര്‍ എന്തു കൊണ്ട് ഞാന്‍ ശുദ്ധമലയാളം സംസാരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നും പൃഥ്വിരാജ് ചോദിക്കുന്നു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മാണം. ഏപ്രില്‍ 28 നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X