For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണ് നിറച്ച് പൃഥ്വി! ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍! ഫസ്റ്റ് ഷോ കണ്ട ആരാധകന്‍റെ കുറിപ്പ് വൈറലാവുന്നു

  |
  പേര് എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പൃഥ്വി | filmibeat Malayalam

  മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതമാണ് ലൂസിഫര്‍ കാണാനെത്തിയത്. എറണാകുളം കവിത തിയേറ്ററില്‍ ഇവര്‍ക്കൊപ്പം ടൊവിനോ തോമസും ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. മാസങ്ങളായുള്ള കഠിന പ്രയത്‌നത്തിനൊടുവിലാണ് പൃഥ്വിരാജ് ലൂസിഫര്‍ സാക്ഷാത്ക്കരിച്ചത്. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്. താരങ്ങളുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരികെ ലഭിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞത്. സാനിയ മുതല്‍ വിവേക് ഒബ്‌റോയ് വരെയുള്ള താരങ്ങള്‍ അതിഗംഭീരമായാണ് അഭിനയിച്ചതെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

  ലൂസിഫറിലെ വലിയ ട്വിസ്റ്റ് അതായിരുന്നോ? ആരാധകരെ പുളകം കൊള്ളിച്ച് പൃഥ്വിയുടെ വരവ്! കാണൂ!

  ആരാധകരുടെ ആവേശത്തിനിടയിലേക്കായിരുന്നു പൃഥ്വിരാജും മോഹന്‍ലാലും കുടുംബസമേതം എത്തിയത്. കൊട്ടും ഘോഷവുമൊക്കെയായി ഗംഭീര വരവേല്‍പ്പായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രോമകൂപങ്ങളെപ്പോലും എഴുന്നേറ്റ് നില്‍ക്കുന്ന തരത്തിലുള്ള സിനിമയാണിതെന്നാണ് ആരാധകരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ലൂസിഫര്‍ സംഘത്തിനൊപ്പം സിനിമ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. സ്‌ക്രീനിലെ കാഴ്ചകള്‍ മാത്രമല്ല മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും മുഖഭാവത്തെക്കുറിച്ചും താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ജീവിതത്തിലെ തന്നെ അതുല്യ നിമിഷങ്ങളിലൊന്നായി ഈ അവസരത്തെ കാണുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

  താരങ്ങള്‍ക്ക് തൊട്ടുപിന്നില്‍

  താരങ്ങള്‍ക്ക് തൊട്ടുപിന്നില്‍

  മോഹന്‍ലാലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനൊപ്പമാണ് താന്‍ തിയേറ്ററിലേക്ക് പോയതെന്നും താരങ്ങള്‍ക്ക് പിറകിലായുള്ള സീറ്റാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്. മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോയും ആന്റണി പെരുമ്പാവൂരും ഇരുന്നതിന് പിന്നിലായാണ് തങ്ങളും ഇരുന്നത്. സ്വപ്‌നമെന്ന് മാത്രമേ ഈ അവസരത്തെ വിശേഷിപ്പിക്കാനാവൂ. ലാലേട്ടന്റേയും പൃഥ്വിരാജിന്റേയും സിനിമകള്‍ ആദ്യദിനം കണ്ടിരുന്ന തന്നെ സംബന്ധിച്ച് അവര്‍ക്ക് പുറകിലിരുന്ന് സിനിമ കാണാനുള്ള അവസരം ലഭിച്ചാല്‍ സ്വപ്‌നമെന്നല്ലാതെ എന്ത് പറയും.

  അവരുടെ മുഖത്ത് നോക്കിയിരുന്നു

  അവരുടെ മുഖത്ത് നോക്കിയിരുന്നു

  രോമാഞ്ചിഫിക്കേഷന്‍ രംഗങ്ങള്‍ ഒന്നൊന്നായി വരുമ്പോഴും ഇടയ്ക്ക് തന്റെ കണ്ണ് അടുത്തിരിക്കുന്ന നായകനിലും സംവിധായകനിലും ഉടക്കിയിരുന്നു. പ്രേക്ഷകരുടെ ആവേശവും ആരവവുമൊക്കെ കാണുമ്പോള്‍ അവരുടെ മുഖഭാവം എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു അതിന് പിന്നില്‍. വിന്റേജ് ലാലേട്ടനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള പല ഡയലോഗുകളും മാനറിസങ്ങളും ചിത്രത്തിലുണ്ട്. ലാലേട്ടന്റെ മുഖത്ത് സന്തോഷവും രാജുച്ചേട്ടന്റെ മുഖത്ത് അഭിമാനവുമായിരുന്നു അപ്പോളുണ്ടായിരുന്നത്.

  കണ്ണുനിറഞ്ഞു

  കണ്ണുനിറഞ്ഞു

  സംവിധാനം പൃഥ്വിരാജ് സുകുമാരന്‍ എന്നെഴുതി കാണിച്ചിരുന്ന സമയത്ത് പൃഥ്വിരാജിന്റെ കണ്ണ് നിറഞ്ഞിരുന്നു. തിയേറ്ററിലെ കൈയ്യടികള്‍ക്കിടയില്‍ ആ മുഖത്തുണ്ടായ വികാരം പറഞ്ഞറിയിക്കാനാവുന്നതല്ല. ഇടയ്ക്ക് ഫാന്‍ ബോയ് യെപ്പോലെ കൈയ്യടിയുമായി ആന്റണി ചേട്ടന്‍ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടായിരുന്നു. തിയേറ്ററില്‍ നിന്നിറങ്ങിയതിന് ശേഷമുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളില്‍ കണ്ണിലെ നനവ് വ്യക്തമായിരുന്നതായി ആരാധകരും ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതികരണങ്ങളില്‍ അദ്ദേഹം സന്തോഷവാനാണെന്ന് മനസ്സിലാക്കാന്‍ മറ്റെന്തെങ്കിലും വേണോയെന്നാണ് ആരാധകര്‍ ചോദിച്ചത്.

  മോഹന്‍ലാല്‍ ചേര്‍ത്തുപിടിച്ചു

  മോഹന്‍ലാല്‍ ചേര്‍ത്തുപിടിച്ചു

  ഇടയ്ക്ക് ചില രംഗങ്ങള്‍ വന്നപ്പോള്‍ ലാലേട്ടന്‍ പൃഥ്വിയുടെ കൈയ്യില്‍ പിടിച്ചിരുന്നു. ആ രംഗം താന്‍ എന്നും തന്റെ ഹൃദയത്തിലെ ക്യാമറയില്‍ ഇത് സൂക്ഷിക്കുമെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്. അടുത്ത കാലത്ത് മോഹന്‍ലാലിനെ ഇത്രത്തോളം ഉപയോഗിച്ച് വിജയിച്ച മറ്റൊരു സംവിധായകനുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്.

  പോസ്റ്റ് കാണൂ

  ആരാധകന്റെ പോസ്റ്റ് കാണൂ.

  English summary
  Prithviraj and Mohanlal in Kavitha theatre, see the post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X