പൃഥ്വിരാജിന്റെ തോളിന് ചെരിവ്! മോഹന്‍ലാലിന് കട്ട ഇംഗ്ലീഷും! ലൂസിഫറിന് ശേഷം സംഭവിച്ചത്? കാണൂ!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ് പൃഥ്വിരാജ് എന്ന് സംവിധായകനെ. മോഹന്‍ലാല്‍ എന്ന താരത്തെ കൃത്യമായി വിനിയോഗിച്ച് ആരാധകരുടെ കൈയ്യടിയും സ്വന്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. ചിരകാല സ്വപ്‌നങ്ങളിലൊന്നായ സംവിധാനത്തിലേക്ക് ഇറങ്ങുമ്പോള്‍ നായികനായകന്‍മാരായി ആരെത്തണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരുവിധ സംശയങ്ങളുമുണ്ടായിരുന്നില്ല. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മാര്‍ച്ച് 28നായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി അവതരിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും ഇവര്‍ക്കായി വഴിമാറിയിരുന്ന കാഴ്ച കൂടിയാണ് ഇപ്പോള്‍ കാണുന്നത്. 100 കോടി ക്ലബ് എന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് സിനിമ.
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചിത്രീകരണത്തിനിടയില്‍ മഞ്ജു വാര്യര്‍ വണ്ടറടിച്ച് നിന്ന സംഭവത്തെക്കുറിച്ചൊക്കെ നേരത്തെ അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുമ്പോള്‍ അത് മനസ്സിലാക്കുന്നതിനായി ട്രാന്‍സലേറ്ററെക്കൂടി വെക്കണമായിരുന്നുവെന്ന് ആരാധകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രസകരമായ ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സഹവാസത്തിനിടയില്‍ പൃഥ്വിരാജിന്‍രെ തോള്‍ ചെരിഞ്ഞുവെന്ന തരത്തിലുള്ള കണ്ടെത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു.

സ്ഥിരമായി മലയാളത്തില്‍ ബ്ലോഗെഴുതിയിരുന്ന മോഹന്‍ലാല്‍ അത് ഇംംഗ്ലീഷിലേക്ക് മാറ്റിയതിന് പിന്നില്‍ പൃഥ്വിയുടെ സ്വാധീനമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അത്തരത്തിലൊരു ട്വീറ്റാണ് കഴിഞ്ഞ ദിവസവും അദ്ദേഹം പോസ്റ്റ് ചെയ്തത്. ലൂസിഫര്‍ 100 കോടിയിലേക്കെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ചെത്തിയ മോഹന്‍ലാലിന്റെ ട്വീറ്റ് വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് രസകരമായ കണ്ടെത്തലുമായി സോഷ്യല്‍ മീഡിയയും എത്തിയിട്ടുള്ളത്. ഇതായിരുന്നു ആ ട്വീറ്റ്. കാണൂ.


Click it and Unblock the Notifications