ഭാര്യമാര്‍ക്കൊപ്പം മോഹന്‍ലാലും പൃഥ്വിരാജും! സുചിത്രയെ കുറിച്ച് സുപ്രിയ പറയുന്നതിങ്ങനെ..

2018 ല്‍ നടന്‍ മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയിരുന്നു. എന്നാല്‍ 2019 ല്‍ ആ കുറവ് മാറിയിരിക്കുകയാണ്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഇത് അനുഗ്രഹത്തിന്റെ കാലമാണ്. ഈ വര്‍ഷത്തെ ആദ്യ നൂറ് കോടി ചിത്രമായി ലൂസിഫര്‍ മാറിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. നൂറ് കോടിയ്ക്ക് പിന്നാലെ മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി സ്വന്തമാക്കാനും ലൂസിഫറിന് സാധിച്ചിരുന്നു. അടുത്തിടെയാണ് ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടത്.

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ സിനിമയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ലൂസിഫര്‍ വിജയത്തിലെത്തിയതോടെ രണ്ട് താരകുടുംബങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദം തുടങ്ങി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. നടന്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കാര്യമാണ് പറഞ്ഞ് വരുന്നത്. സിനിമ വിജയാഘോഷങ്ങളില്‍ താരപത്‌നിമാരുമായി എത്തിയ ഇരുവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

പുറത്ത് വന്ന ചിത്രങ്ങള്‍

രാജപത്‌നിക്കൊപ്പം, ആഗ്രഹം സാധിച്ചപ്പോള്‍ എന്നും പറഞ്ഞ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു സുപ്രിയ ആദ്യം പുറത്ത് വിട്ടത്. പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രവും പുറത്ത് എത്തി. ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും കൂടെ അവരുടെ ജീവിതത്തിലെ സ്ത്രീകളും എന്നും പറഞ്ഞായിരുന്നു ഈ മറ്റൊരു ചിത്രം കൂടി സുപ്രിയ പങ്കുവെച്ചത്. മോഹന്‍ലാലും പൃഥ്വിരാജും ഭാര്യമാര്‍ക്കൊപ്പം അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നില്‍ക്കുന്നതെന്ന് ഈ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എല്ലാവരും ലൂസിഫറിന്റെ വിജയത്തിലാണ്.

200 കോടി നേടി ലൂസിഫര്‍

2019 ല്‍ ഏറ്റവുമധികം പ്രതീക്ഷകളുമായിട്ടെത്തിയ ലൂസിഫര്‍ അതെല്ലാം നിറവേറ്റിയിരിക്കുകയാണ്. എട്ട് ദിവസം കൊണ്ട് നൂറ് കോടിയും 21 ദിവസം കൊണ്ട് നൂറ്റിയമ്പത് കോടിയും 50 ദിവസം കൊണ്ട് ഇരുന്നൂറ് കോടിയുമായിരുന്നു ലൂസിഫറിന്റെ കളക്ഷന്‍. അമ്പത് ദിവസം പൂര്‍ത്തിയായ അന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടത്. ലൂസിഫര്‍ നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാലും എത്തിയിരുന്നു. മലയാള സിനിമയില്‍ നിന്നും ആദ്യ ഇരുന്നൂറ് കോടിയാണിതെന്നുള്ളത് കേരളത്തിലും ആഘോഷിക്കാനുള്ള വകയായി.

 പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സ്

പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സ്

മലയാള സിനിമാ ഇന്‍ഡസ്ട്രിയെ ലോകസിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടന്‍, ഗായകന്‍, നിര്‍മാതാവ്, എന്നിങ്ങനെ സിനിമയിലെ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. സംവിധാനത്തിലെത്തിയ കന്നിച്ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്നത് പോലെയാണ് ഭാവിയില്‍ സിനിമ സംവിധാനം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന് ധൈര്യമായി ഇനിയും സിനിമ സംവിധാനം ചെയ്യാമെന്ന് സൂചനയാണ് ലൂസിഫര്‍ നല്‍കിയത്.

  കൂട്ടുകെട്ടിലെ സിനിമ

കൂട്ടുകെട്ടിലെ സിനിമ

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. മോഹന്‍ലാല്‍ ഇന്ന് സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ നാളെ താരരാജാവിന്റെ പദവിയിലേക്ക് ഉയരാന്‍ നൂറ് ശതമാനം സാധ്യതയുള്ള ആളാണ് പൃഥ്വിരാജ്. ഇരുവരും ഒന്നിച്ചൊരു സിനിമ നിര്‍മ്മിച്ചതോടെ ആരാധകരുടെ കാര്യത്തിലും തീരുമാനമായി. റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ യുമായിട്ടായയിരുന്നു ലൂസിഫര്‍ എത്തിയത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി മറ്റ് നിരവധി താരങ്ങളെയും ചിത്രത്തില്‍ അണിനിരത്തിയിരുന്നു. ഇതെല്ലാം സിനിമയുടെ വിജയത്തിലേക്ക് എത്തിച്ചു. നടി മഞ്ജു വാര്യരുടെ ശക്തമായ കഥാപാത്രങ്ങളിലൊന്ന് ലൂസിഫറിലേതായിരുന്നു.

 ബിഗ് ബജറ്റും ബിഗ് റിലീസും

ബിഗ് ബജറ്റും ബിഗ് റിലീസും

വമ്പന്‍ മുതല്‍ മുടക്ക് ആവശ്യമായ വന്ന സിനിമയ്ക്ക് അമ്പത് കോടിയോളം മുടക്കി നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരായിരുന്നു. ഒടിയന് ശേഷം ആശീര്‍വാദ് സിനിമ നിര്‍മ്മിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ടായിരുന്നു. മാര്‍ച്ച് ഇരുപത്തിയെട്ടിന് കേരളത്തിലും ഇന്ത്യയിലെ പ്രമുഖ സെന്ററുകളിലും വിദേശത്തുമടക്കം വലിയ റിലീസായിട്ടാണ് ലൂസിഫറെത്തിയത്. ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X