For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയെ തള്ളിമാറ്റി മാധ്യമങ്ങൾക്ക് മുമ്പിൽ കുറുമ്പുമായി നസ്രിയ, 83യെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ!

  |

  സിനിമയിൽ സജീവമെല്ലെങ്കിലും നസ്രിയ എന്നും മലയാളികൾക്കിടയിൽ ലൈവായുള്ള താരമാണ്. ഇരുപത്തിയേഴുകാരിയായ നസ്രിയയെ കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഓമനിക്കുന്നതാണ്. അതുകൊണ്ട് തന്നെ താരം വിവാഹിതയാണ് എന്നതൊന്നും പരി​ഗണിക്കാതെ ഇന്നും കൊച്ചുകുട്ടിയെപോലെയോ സഹോദരിയെപ്പോലെയൊക്കെയാണ് സിനിമാ പ്രേമികൾക്ക് നസ്രിയ. സിനിമാ മേഖലയിൽ ഉള്ളവർക്കും തങ്ങളുടെ അനിയത്തിക്കുട്ടിയാണ് നസ്രിയ. ദുൽഖറും പൃഥ്വിയുമെല്ലാം കുഞ്ഞനിയത്തിപ്പോലെയാണ് നസ്രിയയെ കൊണ്ടുനടക്കുന്നത് എന്ന് നടിയുമായുള്ള അവരുടെ സംഭാഷണങ്ങളിൽ നിന്നും ഫോട്ടോകളിൽ നിന്നുമെല്ലാം വ്യക്തമാണ്.

  ഒറ്റക്കെട്ടായി സുമിത്രയും മക്കളും, ഇന്ദ്രജയെ പൊക്കാൻ മൊട്ട പൊലീസ്, വേദിക കൂടെ നന്നായാൽ എല്ലാം ശുഭം!

  നടിയും ​ഗായികയും അവതാരകയുമെല്ലാമായി ടെലിവിഷനിലും സിനിമയിലും നിറഞ്ഞ് നിന്നിരുന്ന നസ്രിയ 2014ൽ ഫഹദിനെ വിവാഹം ചെയ്തതോടെയാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. ബാം​ഗ്ലൂർ ഡെയ്സ് ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. ​പളുങ്കായിരുന്നു നസ്രിയയുടെ ആദ്യ സിനിമ. ​മമ്മൂട്ടിയുടെ മകളായിരുന്നു ചിത്രത്തിൽ നസ്രിയ. പിന്നീട് പ്രമാണി, മാഡ് ഡാഡ്, ഒരു നാൾ വരും ചിത്രങ്ങളിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. നായിക ആയി അഭിനയിക്കുന്നത് അൽഫോൺസ് പുത്രന്റെ നേരത്തിലൂടെയാണ്. നിവിൻ പോളി നായകനായ ചിത്രം വലിയ വിജയമായിരുന്നു.

  'വിവാദമായ വിവാഹം, ആര്യയുമായുള്ള പ്രായവ്യത്യാസം, മകളുടെ ജനനം'; മനസ് തുറന്ന് നടി സയേഷ

  പിന്നീട് തമിഴിൽ‌ നിന്ന് നിരവധി അവസരങ്ങൾ നസ്രിയയ്ക്ക് ലഭിച്ചു. രാജാ റാണിയായിരുന്നു നസ്രിയയുടെ ആദ്യ തമിഴ് സിനിമ. ആര്യയുടെ നായികയായിരുന്നു ചിത്രത്തിൽ നസ്രിയ. പിന്നീട് ധനുഷിനൊപ്പം നയ്യാണ്ടി എന്ന സിനിമയിലും നസ്രിയ അഭിനയിച്ചു. ശേഷമാണ് ഓം ശാന്തി ഓശാന, സലാലാ മൊബൈൽസ്, വായ് മൂടി പേസുവോം, ബാം​ഗ്ലൂർ ഡെയ്സ്, തിരുമണം എൻട്രും നിക്കാഹ് തുടങ്ങിയ സിനിമകൾ നസ്രിയ ചെയ്തത്. വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുനിന്ന നസ്രിയ അ‍ഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി ആയി അഭിനയിച്ചുകൊണ്ടാണ് തിരിച്ചെത്തിയത്. ശേഷം ഭർത്താവും നടനുമായ ഫഹ​ദിനൊപ്പം നസ്രിയ ട്രാൻസ് സിനിമ ചെയ്തു. മണിയറയിലെ അശോകനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നസ്രിയ നസീം സിനിമ.

  ഇപ്പോൾ ഒരു തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമ കൂടിയാണിത്. അന്റെ സുന്ദരനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ‌ നാനിയാണ് നായകൻ. അഭിനേതാക്കൾ എന്നതിലുപരി നസ്രിയയുമായി അടുത്ത ആന്മബന്ധമുള്ളയാളാണ് പൃഥ്വിരാജ് അതുകൊണ്ട് തന്നെ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസ് വിതരണത്തിനെത്തിക്കുന്ന 83 എന്ന ബോളിവുഡ് സിനിമയുടെ പ്രിവ്യു കാണാൻ‌ നസ്രിയയ്ക്കും ക്ഷണം ഉണ്ടായിരുന്നു. നസ്രിയ മാത്രമല്ല അമലാ പോൾ അടക്കം മലയാള സിനിമയിലെ ഒട്ടനവധി താരങ്ങൾ പൃഥ്വിയുടെ ക്ഷണ പ്രകാരം പിവിആറിൽ പ്രിവ്യു കാണാൻ എത്തിയിരുന്നു. സിനിമ കണ്ട് പുറത്തിറങ്ങിയ പൃഥ്വിരാജ് മാധ്യമങ്ങളോട് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നതിനിടെ ഇടിച്ചു കയറി എത്തി നസ്രിയ കാണിച്ച കുറുമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  Recommended Video

  83 Movie Malayalam Press Meet | Ranveer Singh | Prithviraj | Kapil Dev | FilmiBeat Malayalam

  പോകാനൊരുങ്ങിയ പൃഥ്വിരാജിനെ വലിച്ചുകൊണ്ട് വന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ‌ എത്തിച്ച് എല്ലാവരും പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിന് എത്തിച്ച 83 എല്ലാവരും കാണ‌ണമെന്നാണ് നസ്രിയ ആവശ്യപ്പെടുന്നത്. നസ്രിയയുടെ പ്രവൃത്തിയും വർത്തമാനവും കണ്ട് നിർത്താതെ ചിരിക്കുന്ന പൃഥ്വിരാജിനേയും വൈറൽ വീഡിയോയിൽ കാണാം. സിനിമയേയും, സ്പോർട്സിനേയും ഒരുപോലെ സ്നേഹിക്കുന്നവർക്ക് മതിമറന്ന് ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് 83 എന്നാണ് സിനിമ കണ്ട താരങ്ങൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായകൻ രൺവീറും സംവിധായകൻ കബീർ ഖാനും കൊച്ചിയിലെത്തിയിരുന്നു. 1983ലെ ഇന്ത്യയുടെ ​ക്രിക്കറ്റ്​ ലോകകപ്പ്​ വിജയത്തിൻറെ കഥ പറയുന്ന സിനിമയാണ് '83'. 1983ലെ ലോകകപ്പ് ഫൈനലിൽ വെസ്റ്റ്‌ ഇൻഡീസിനെ തോൽപിച്ച് കപിൽ ദേവിൻറെ നായകത്വത്തിൽ ഇന്ത്യ നേടിയ വിജയമാണ് '83'യുടെ പ്രമേയം. ഹിന്ദി, തമിഴ്​, തെലുങ്ക്​, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്​ സിനിമ റിലീസ്​ ചെയ്യുന്നത്​. കപിൽ ദേവ്​ ആയിട്ടാണ്​ രൺവീർ സിങ്​ സിനിമയിലെത്തുന്നത്​. കപിലിൻറെ ഭാര്യ റോമിയായി ദീപിക പദുക്കോണും വേഷമിടുന്നു. പങ്കജ്​ ത്രിപാഠി, താഹിർ രാജ്​ ഭാസിൻ, ജീവ, സാഖിബ്​ സലീം, ജതിൻ സർന, ചിരാഗ്​ പാട്ടീൽ, ദിൻകർ ശർമ്മ, നിഷാന്ത്​ ദഹിയ, ഹർദി സന്ധു, സാഹിൽ ഖട്ടാർ, എമ്മി വിർക്​, ആദിനാഥ്​ കോത്താരി, ധൈര്യ കർവ, ആർ. ബദ്രി തുടങ്ങിയവരാണ്​ സിനിമയിലെ മറ്റ്​ താരങ്ങൾ.

  Read more about: prithviraj nazriya nazim
  English summary
  prithviraj and nazriya nazim funny video during bollywood movie 83 preview show goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X