For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയസൂര്യയ്ക്ക് സര്‍പ്രൈസുമായി പൃഥ്വിരാജും ഇന്ദ്രജിത്തും! ഓണത്തിനൊപ്പം ഇരട്ടിമധുരവുമായി പിറന്നാളും!

  |

  മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരേറെയാണ്. ആ ലിസ്റ്റിലാണ് ജയസൂര്യയും ഇടംപിടിച്ചിട്ടുള്ളത്. മിമിക്രിയും അവതാരകനായുമൊക്കെ മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന് സിനിമയില്‍ അവസരം ലഭിച്ചത്. ആള്‍ക്കൂട്ടത്തിലൊരാളായും നായകന്റെ അടി കൊള്ളുന്നതുമൊക്കെയായിരുന്നു തുടക്കത്തിലെ കലാപരിപാടികള്‍. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന് ശേഷമായിരുന്നു താരത്തിന്റെ സിനിമാജീവിതം തന്നെ മാറിമറിഞ്ഞത്.

  അവസരങ്ങളുടെ അഭാവം നേരിട്ടിരുന്നുവെങ്കിലും പിന്നീട് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ തേടിയെത്തുകയായിരുന്നു ജയസൂര്യയെ. ഏത് തരം കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു പിന്നീടുള്ള പോക്ക്. അച്ഛന് പിന്നാലെയായി മകനും സിനിമയിലേക്കെത്തുകയായിരുന്നു പിന്നീട്. അച്ഛന്‍ അഭിനയത്തിലാണ് തിളങ്ങിയതെങ്കില്‍ മകന്‍ സംവിധാനത്തിലായിരുന്നു കഴിവ് തെളിയിച്ചത്. ജയസൂര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്.

  ജയസൂര്യയുടെ പിറന്നാള്‍

  ജയസൂര്യയുടെ പിറന്നാള്‍

  ഇത്തവണ ഓണവും പിറന്നാളും ഒരുമിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ജയസൂര്യയും കുടുംബവും. ചിത്രീകരണ തിരക്കുകളൊന്നുമില്ലാതെ കുടുംബത്തിനൊപ്പം കഴിയുകയാണ് താരം. അതിനിടയിലാണ് ഇരട്ടിമധുരവുമായി ഓണവും പിറന്നാളുമെത്തിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയത്. ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ടീസറും പിറന്നാള്‍ ദിനത്തിലായിരുന്നു പുറത്തുവന്നത്.

  പൂര്‍ണിമയും സംഘവും

  പൂര്‍ണിമയും സംഘവും

  ടൊവിനോ തോമസ്, അനു സിത്താര, രഞ്ജിത് ശങ്കര്‍, നിവിന്‍ പോളി, അശ്വതി ശ്രീകാന്ത്, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പ്രാര്‍ത്ഥന, നക്ഷത്ര, അദ്വൈത്, വേദ, സരിത തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു പൂര്‍ണിമ എത്തിയത്.

  Meenakshi Raveendran Exclusive Interview | FilmiBeat Malayalam
  പൃഥ്വിയുമായുള്ള സൗഹൃദം

  പൃഥ്വിയുമായുള്ള സൗഹൃദം

  പൃഥ്വിരാജുമായി അടുത്ത സൗഹൃദമുണ്ട് ജയസൂര്യയ്ക്ക്. സ്വപന്ക്കൂടില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ജയസൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു പൃഥ്വി എത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ജയേട്ടാ എന്നായിരുന്നു താരം കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ ആശംസാപോസ്റ്റ് വൈറലായി മാറിയത്. സുപ്രിയ മേനോനും പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

  മക്കള്‍ക്കൊപ്പമാണെന്ന് ജയസൂര്യ

  മക്കള്‍ക്കൊപ്പമാണെന്ന് ജയസൂര്യ

  എല്ലാ മലയാളികളെയുംപോലെ തനിക്കും ഓണം പ്രിയപ്പെട്ടത് തന്നെയാണെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അ്ഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഓണം എല്ലാവർഷവും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ശ്രമിക്കാറുണ്ട് . പലവിധ പ്രതിസന്ധികളിൽ കൂടി കടന്നുപോകുന്ന ഈ സമയത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് ബുദ്ധിമുട്ടു നേരിടുന്നതിന്റെ വിഷമം ഉള്ളിലുണ്ട്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ എല്ലാവരെയുംപോലെ തനിക്കും പ്രിയപ്പെട്ടതു തന്നെയാണ്. അതുകൊണ്ടു തന്നെ ഇത്തവണ മക്കളുടെ സന്തോഷത്തിൽ പങ്കുചേരാനാണ് ശ്രമിക്കുന്നത്.

  ജാഗ്രതയും കരുതലും

  ജാഗ്രതയും കരുതലും

  ആഘോഷങ്ങൾ ഫോട്ടോയിൽ മാത്രം ഒതുക്കാതെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ നെയ്തെടുക്കാൻ നമുക്ക് ശ്രമിക്കാം, എങ്കിൽ മാത്രമേ നമ്മുടെ ഓർമകളും സമൃദ്ധമാവുകയുള്ളൂ. കോവിഡിനോടൊപ്പം സാധാരണ ജീവിതം നയിക്കാൻ നാമെല്ലാവരും നിർബന്ധിതരാവുകയാണ്. ഈ സമയവും കടന്നു പോകും. സമാധാനവും സന്തോഷവും ഐശ്വര്യവും കളിയാടുന്ന മറ്റൊരു ഓണക്കാലം സമാഗതമാകുമെന്ന പ്രത്യാശയിൽ ജാഗ്രതയോടും കരുതലോടും കൂടി ഈ ഓണത്തെ നമുക്ക് വരവേൽക്കാമെന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്.

  English summary
  Prithviraj and other celebrities birthday wishes to Jayasurya, photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X