സുപ്രിയയെ ചേര്‍ത്തുപിടിച്ച് ആശംസയുമായി പൃഥ്വിരാജ്, നാളുകള്‍ക്ക് ശേഷം ജന്മനാട്ടിലെത്തിയ സന്തോഷമാണ്

സോഷ്യല്‍ മീഡിയയില്‍ സജീവമായവരെല്ലാം ദീപാവലി ആശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് പല താരങ്ങളുടേയും പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സിനിമകളിലേയും കുടുംബത്തിനൊപ്പമുള്ളതുമായ ചിത്രങ്ങളാണ് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിട്ടുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ പൃഥ്വിരാജും സുപ്രിയ മേനോനും ആശംസ അറിയിച്ചെത്തിയിരുന്നു.

സുപ്രിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. സുപ്രിയ മേനോനും ഇതേ ഫോട്ടോയുമായാണ് എത്തിയത്. ആഘോഷത്തിന് പറ്റിയ സമയമല്ലെങ്കിലും ഇരുട്ടിനെ അകറ്റുന്ന ദീപങ്ങള്‍ ആശ്വാസമാണെന്നായിരുന്നു സുപ്രിയ മേനോന്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്.

കൊവിഡ് നെഗറ്റീവായതിന് പിന്നാലെയായി നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു പൃഥ്വിരാജ്. അമ്മയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു താരം കുടുംബത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. അസ്വസ്ഥതകളൊന്നും തോന്നിയിരുന്നില്ലെന്നും താന്‍ സുരക്ഷിതനാണെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. നാളുകള്‍ക്ക് ശേഷമായി ചിത്രീകരണത്തിരത്തിലേക്ക് വീണ്ടും നീങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്.

Prithviraj

കോള്‍ഡ് കേസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ജോയിന്‍ ചെയ്തത്. എസിപി സത്യജിത്തായുള്ള വരവിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പൃഥ്വിരാജ് എത്തിയത്. ആടുജീവിതത്തിന് ശേഷം വ്യത്യസ്ത ലുക്കില്‍ താരത്തെ കണ്ടപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

പൃഥ്വിരാജിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുപ്രിയ മേനോന്‍ നല്‍കുന്നത്. അഭിനേതാവായി താരം മുന്നേറുമ്പോള്‍ നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സുപ്രിയയും സജീവമാണ്. ഇവരുടെ മകളായ അലംകൃതയെന്ന ആലിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. കൊവിഡിനെക്കുറിച്ചുള്ള സംശയങ്ങള്‍ മകള്‍ ചോദിച്ചിരുന്നുവെന്നും അതിന് പിന്നാലെയായാണ് കുറിപ്പും കവിതയും ചിത്രങ്ങളുമൊക്കെയായി എത്തിയതെന്നും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X