പൃഥ്വിയും സുപ്രിയയും നച്ചുവിന് നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്, നന്ദി പറഞ്ഞ് താരം, ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരമാണ് നസ്രിയ നസീം. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരം ട്രാന്‍സിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ബാംഗ്ലൂര്‍ ഡേയ്‌സിനിടയിലായിരുന്നു നസ്രിയയും ഫഹദ് ഫാസിലും പ്രണയത്തിലായത്. സ്‌ക്രീനിലെപ്പോലെ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. ട്രാന്‍സിലൂടെ ഫഹദിനൊപ്പമെത്തി ഞെട്ടിച്ചതോടെ ആരാധകരും സന്തോഷത്തിലായിരുന്നു.

നസ്രിയയുടേയും സഹോദരന്‍ നവീന്‍ നസീമിന്റേയും പിറന്നാളാണ് ഞായറാഴ്ച. 26ലേക്ക് കാലെടുത്ത് വെച്ച നസ്രിയയ്ക്ക് ആശംസയുമായി താരങ്ങളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്. പ്രിയപ്പെട്ട അനിയത്തിക്കുട്ടിക്ക് ആശംസ അറിയിച്ച് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. പൃഥ്വിക്കും സുപ്രിയയ്ക്കും ഇടയില്‍ നില്‍ക്കുന്ന നസ്രിയയുടെ ചിത്രവും പൃഥ്വി പോസ്റ്റ് ചെയ്തിരുന്നു. പൃഥ്വിയുടെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന നസ്രിയയുടെ ചിത്രവുമായാണ് സുപ്രിയ മേനോന്‍ എത്തിയത്. ഇവരുടെ ആശംസ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഹാപ്പി ബര്‍ത്ത് ഡേ സിസ്റ്ററെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. താങ്ക് യൂ ബ്രദറെന്ന മറുപടിയുമായി നസ്രിയയും എത്തിയിരുന്നു. നസ്രിക്ക് പിറന്നാളാശംസ നേര്‍ന്നുള്ള കമന്റുമായി സുപ്രിയയും എത്തിയിരുന്നു. പൃഥ്വിയും സുപ്രിയയും മാത്രമല്ല അലംകൃതയെന്ന ആലിയുമായും കൂട്ടുണ്ട് നസ്രിയയ്ക്ക്, ഇടയ്ക്ക് ആലിയെ കാണാനായി ഫഹദും നസ്രിയയും എത്തിയിരുന്നു. നച്ചുവെന്നാണ് പൃഥ്വി നസ്രിയയെ വിളിക്കുന്നത്. കൂടെയില്‍ അഭിനയിച്ചതോടെയായിരുന്നു ഇരുവരും ശരിക്കും സഹോദരി സഹോദരന്‍മാരായി മാറിയത്.

Nazriya Nazim

ഇതുപോലൊരു സഹോദരിയെ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയത് നസ്രിയയെ പരിചയപ്പെട്ടതിന് ശേഷമായിരുന്നുവെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. സിനിമയിലുള്ളവരുമായെല്ലാം സൗഹൃദമുണ്ടെങ്കിലും സഹോദരിയായി തോന്നിയത് നച്ചുവിനെയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇടയ്ക്ക് നച്ചു വീട്ടിലേക്ക് വരാറുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു.

എല്ലായിടത്തും ഭര്‍ത്താവിനാണ് കിറുക്കുകളെങ്കില്‍ നച്ചുവിന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. അവിടെ നച്ചുവാണ് കിളി പോയി നടക്കാറുള്ളതെന്നും പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിയുടെ പോസ്റ്റിന് കീഴില്‍ കമന്‍റുമായി സ്ഥിരമായെത്താറുണ്ട് നസ്രിയ. കോള്‍ഡ് കേസിലെ ലുക്ക് പങ്കുവെച്ചപ്പോഴും കിടുക്കിയെന്ന് പറഞ്ഞ് താരമെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X