സുപ്രിയ മേനോനൊപ്പം പൃഥ്വിരാജിന്‍റെ കൊലമാസ് എന്‍ട്രി, ടിയാന്‍ ഗെറ്റപ്പില്‍ വിവാഹവിരുന്നിലേക്ക് താരമെത്തി

നാളുകള്‍ക്ക് ശേഷമായി സിനിമാമേഖലയിലുള്ളവരെല്ലാം ഒത്തുചേര്‍ന്നിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകളായ അനീഷയുടെ വിവാഹ വിരുന്നിലേക്കായിരുന്നു താരങ്ങളെത്തിയത്. കൊവിഡായതുകൊണ്ടാണ് അല്ലെങ്കില്‍ ഇതിലും വലിയ രീതിയില്‍ നടക്കേണ്ട ചടങ്ങായിരുന്നു, ആന്റണി എല്ലാവരേയും വിളിച്ചിട്ടുണ്ട്. കുറച്ച് പേര്‍ക്കൊന്നും എത്തിച്ചേരാനായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സ്വന്തം വീട്ടിലെ ചടങ്ങ് പോലെയാണ് തനിക്ക് ഇത് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാഹ ചടങ്ങിലും വിരുന്നിലുമെല്ലാം മോഹന്‍ലാലും കുടുംബവും നിറഞ്ഞുനിന്നിരുന്നു. ഒരേ ഡ്രസ് കോഡുമായാണ് താരകുടുംബം എത്തിയത്. ഫഹദ് ഫാസിലും നസ്രിയയുമൊഴികെ റിസപ്ക്ഷനില്‍ പങ്കെടുത്തവരെല്ലാം ധരിച്ചത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു. ആന്റണി പെരുമ്പാവൂരുമായി അടുത്ത സൗഹൃദമുണ്ട് പൃഥ്വിരാജിനും സുപ്രിയയ്ക്കും. ഇവരും ചടങ്ങില്‍ പങ്കെടുക്കാനായെത്തിയിരുന്നു. ഇവരുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിയും സുപ്രിയയും

പൃഥ്വിയും സുപ്രിയയും

സുപ്രിയയ്‌ക്കൊപ്പമായാണ് പൃഥ്വിരാജ് ചടങ്ങിലേക്ക് എത്തിയത്. കറുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞായിരുന്നു പൃഥ്വി വന്നത്. സുപ്രിയയും മാച്ചിങ് കളറിലായിരുന്നു. ഇരുവരും വന്നിറങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.സിനിമയുടെ പിന്നണിയില്‍ സജീവമായ സുപ്രിയ മേനോനും പൊതുവേദികളിലും പരിപാടികളിലുമെല്ലാം താരമായി മാറാറുണ്ട്. നാളുകള്‍ക്ക് ശേഷമായാണ് ഇരുവരും പൊതുപരിപാടിയില്‍ ഒരുമിച്ചെത്തുന്നത്. മാസ്‌ക് ധരിച്ചായിരുന്നു ഇരുവരുമെത്തിയത്.

ടിയാന്‍ ലുക്കില്‍

ടിയാന്‍ ലുക്കില്‍

ടിയാന്‍ ലുക്കിലായിരുന്നു പൃഥ്വിയുടെ വരവ്. നമസ്‌കാരം പറഞ്ഞിറങ്ങിയ പൃഥ്വിക്ക് പിന്നാലെയായാണ് സുപ്രിയയും എത്തിയത്. ടിയാനിലെ പോലെയുള്ള വസ്ത്രധാരണമാണല്ലോ പൃഥ്വിയുടേതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കോള്‍ഡ് കേസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി പുതിയ സിനിമയിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് താരം. ആടുജീവിതത്തിന്റെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോഴായിരുന്നു കട്ടത്താടി മാറ്റിയത്. മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ആന്റണിയുടെ പിന്തുണ

ആന്റണിയുടെ പിന്തുണ

ആന്റണി പെരുമ്പാവൂരുമായുള്ള സൗഹൃദത്തെക്കുറിച്ച് പൃഥ്വിരാജ് നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. ടിയാന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ആന്റണി പൃഥ്വിയെ വിളിച്ചത്. മുരളി ഗോപിയുടെ തിരക്കഥ സിനിമയാക്കിക്കൂടേയെന്നായിരുന്നു ചോദ്യം. മോഹന്‍ലാലിന്റെ ഡേറ്റ് റെഡിയാണെന്നും അദ്ദേഹം പറഞ്ഞാണ് വിളിക്കുന്നതെന്നും ആന്റണി പറഞ്ഞിരുന്നു. അങ്ങനെയാണ് താന്‍ ലൂസിഫറിലേക്ക് എത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടയില്‍ ആന്റണി നല്‍കിയ പിന്തുണയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

Recommended Video

Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception
കറുപ്പില്‍ തിളങ്ങി

കറുപ്പില്‍ തിളങ്ങി

എല്ലായ്‌പ്പോഴും വെളുത്ത നിറത്തിലുള്ള ഷര്‍ട്ടുമായെത്തുന്ന ആന്റോ ജോസഫുള്‍പ്പടെയുള്ളവര്‍ വരെ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്. കറുപ്പായിരുന്നു ഡ്രസ് കോഡ്. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, ജയസൂര്യ, സരിത ജയസൂര്യ, ദുര്‍ഗ കൃഷ്ണ, സിജു വില്‍സണ്‍ ഇവരെല്ലാം കറുപ്പിലായിരുന്നു ചടങ്ങിനായെത്തിയത്. ഫഹദും നസ്രിയയുമായിരുന്നു ഡ്രസ് കോഡ് തെറ്റിച്ചതെന്നുള്ള കണ്ടെത്തലുമായാണ് ആരാധകരെത്തിയത്.

കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X