അലംകൃതയ്‌ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തിലൂടെയല്ലെങ്കിലും സുപ്രിയ മേനോനും ആരാധകരേറെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരപത്‌നി എത്താറുണ്ട്. സിനിമയിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ചെല്ലാമാണ് താരപത്‌നി പറയാറുള്ളത്.

വെക്കേഷന്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ ഇപ്പോള്‍. പൃഥ്വിക്കും ആലിക്കുമൊപ്പമായി മാലി ദ്വീപിലേക്ക് എത്തിയിരിക്കുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി ഈ സന്തോഷം പങ്കുവെച്ചത്. മൊബൈല്‍ ക്യാമറയില്‍ സൂര്യാസ്തമയം പകര്‍ത്തുന്ന സുപ്രിയയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വെക്കേഷന്‍ ആഘോഷത്തിനിടയില്‍ ആലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്‌സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെന്നായിരുന്നു സുപ്രിയ നല്‍കിയ മറുപടി. അല്ലിയെവിടയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളായ അലംകൃതയ്ക്ക് ആരാധകരേറെയാണ്.

Supriya Menon

അല്ലിയെന്നാണ് ആരാധകര്‍ താരപുത്രിയെ വിളിക്കുന്നത്. ആലിയെന്നാണ് തങ്ങള്‍ മകളെ വിളിക്കുന്നതെന്ന് പൃഥ്വിരാജും സുപ്രിയയും പറഞ്ഞിരുന്നു. ഡാഡയുമായി നല്ല കൂട്ടാണ് അല്ലി. പൃഥ്വി വീട്ടിലുണ്ടെങ്കില്‍ മകള്‍ തന്നെ മൈന്‍ഡ് ചെയ്യാറേയില്ലെന്ന് സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വി ഷൂട്ടിനായി പോയാല്‍ എന്നാണ് മടങ്ങി വരുന്നതെന്നാണ് മകള്‍ എല്ലായ്പ്പോഴും ചോദിക്കാറുള്ളതെന്നും സുപ്രിയ പറഞ്ഞിരുന്നു.

അലംകൃതയുടെ സംശയങ്ങളക്കുറിച്ചും കൊവിഡിനെക്കുറിച്ചുള്ള കുറിപ്പുകളെല്ലാം പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു. മകളുടെ സ്വകാര്യതയെ മാനിക്കുന്ന മാതാപിതാക്കളാണ് തങ്ങളെന്ന് പൃഥ്വിരാജും സുപ്രിയ മേനോനും പറഞ്ഞിരുന്നു. അപൂര്‍വ്വമായി മാത്രമേ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിടാറുള്ളൂ. ആലിയെവിടെയെന്നായിരുന്നു എല്ലാവരും പൃഥ്വിയോടും സുപ്രിയയോടും ചോദിച്ചത്.

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X