സുപ്രിയയ്‌ക്കൊപ്പം ഉറക്കമിളച്ചിരുന്ന് സിനിമ കണ്ടതിനെക്കുറിച്ച് പൃഥ്വിരാജ്! കമന്‍റുമായി താരങ്ങളും
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് അരങ്ങേറിയത്. ഫാസിലായിരുന്നു താരത്തിനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ആ സിനിമയ്ക്ക് അനുയോജ്യമായ ശരീരഭാഷ ആയിരുന്നില്ല പൃഥ്വിയുടേതെന്ന് പറഞ്ഞ് താരത്തെ രഞ്ജിത്തിന് അരികിലേക്ക് വിടുകയായിരുന്നു ഫാസില്‍. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്.
സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറിയത്. ഭാവിയില്‍ ഏതൊക്കെ മേഖലകളില്‍ താന്‍ തിളങ്ങുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും സംവിധായകനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറിലൂടെയായിരുന്നു താരം സംവിധായകനായി അരങ്ങേറിയത്. ചിത്രം വന്‍വിജയമായി മാറിയതോടെയായിരുന്നു രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

പൃഥ്വിരാജും സുപ്രിയയും
സിനിമയ്ക്ക് പുറമെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തുറന്നുപറയാറുണ്ട് പൃഥ്വിരാജും സുപ്രിയയും. അധികം സുഹൃത്തുക്കളില്ലാത്തയാളാണ് താനെന്നും, എല്ലാ രീതിയിലും തന്നെ മനസ്സിലാക്കിയ ആളാണ് സുപ്രിയ എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. പൃഥ്വി എന്നും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും അപ്പോഴാണ് തനിക്കും സമാധാനമാവുന്നതെന്നും താരപത്‌നി പറഞ്ഞിരുന്നു.

കണ്ട സിനിമ
കഴിഞ്ഞ ദിവസം രാത്രിയില്‍ സുപ്രിയയ്‌ക്കൊപ്പം സിനിമ കണ്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കമല്‍ഹാസനും ഉര്‍വശിയും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമായ മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയായിരുന്നു ഇരുവരും കണ്ടത്. ലോകസിനിമയുടെ തന്നെ മഹാനടന്‍മാരിലൊരാളാണ് കമല്‍ഹാസനെന്നായിരുന്നു പൃഥ്വി കുറിച്ചത്്. ഇതിഹാസമെന്നായിരുന്നു ഉര്‍വശിയെ പൃഥ്വിരാജ് വിശേഷിപ്പിച്ചത്. വ്യത്യസ്തമായ 4 കഥാപാത്രങ്ങളുമായാണ് കമല്‍ഹാസന്‍ എത്തിയത്. ത്രിപുരസുന്ദരി എന്ന കഥാപാത്രത്തെയായിരുന്നു ഉര്‍വശ അി അവതരിപ്പിച്ചത്.

താരങ്ങളും ആരാധകരും
താരങ്ങളും ആരാധകരുമെല്ലാം പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. ഡേറ്റ് നൈറ്റെന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന്‍ എത്തിയത്. നിങ്ങള്‍ രണ്ടാളും വീട്ടിലല്ലേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഭാര്യഭര്‍ത്താക്കന്‍മാരുടെ സംഭാഷണമാണ് ഇതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഷറഫുദ്ദീന്‍, നരേന്‍, ഷാന്‍ റഹ്മാന്‍, ശ്രീറാം രാമചന്ദ്രന്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം
പൃഥ്വിരാജ് മാത്രമല്ല സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇവരുടെ മകളായ അലംകൃതയ്ക്കും ആരാധകരേറെയാണ്. ആലിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളൂ. ആരാധകര്‍ തന്നെ ഇതേക്കുറിച്ച് പരാതിയും പരിഭവങ്ങളും അറിയിക്കാറുണ്ട്.


Click it and Unblock the Notifications