അലംകൃതയുടെ പിറന്നാളിന് അത് സംഭവിച്ചു! പൃഥ്വിക്കും സുപ്രിയയ്ക്കും നന്ദി! അല്ലിക്ക് ആശംസാപ്രവാഹമാണ്!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് അലംകൃത. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ആലിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ആരാധകര്‍. അല്ലിമോളുടെ പിറന്നാളിനെക്കുറിച്ച് ആരാധകര്‍ നേരത്തെ തന്നെ ചര്‍ച്ച തുടങ്ങിയിരുന്നു. താരപുത്രിയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും ബര്‍ത്ത് ഡേ കാര്‍ഡുകളുമെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മകളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് പൃഥ്വിയും സുപ്രിയയും ഇടയ്ക്ക് എത്താറുണ്ട്.

സിനിമയില്‍ അഭിനയിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അലംകൃത മേനോന്‍ പൃഥ്വിരാജ്. 6ാം പിറന്നാളാഘോഷിക്കുകയാണ് താരപുത്രി. പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും പൃഥ്വിരാജും സുപ്രിയയും ആശംസയുമായെത്തിയത്. മകള്‍ വന്നതോടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് പൃഥ്വി എത്തിയിരുന്നു. അലംകൃതയുടെ ക്യൂട്ട് ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അലംകൃതയുടെ പുതിയ ഫോട്ടോ

അലംകൃതയുടെ പുതിയ ഫോട്ടോ

പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകളായ അലംകൃതയ്ക്ക് ആരാധകരേറെയാണ്. 6ാമത്തെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരപുത്രി. പതിവ് പോലെ തന്നെ പിറന്നാള്‍ ദിനത്തില്‍ മകളുടെ മുഖം വ്യക്തമാവുന്ന ചിത്രവുമായാണ് പൃഥ്വിരാജും സുപ്രിയയും എത്തിയത്. ആരാധകരെല്ലാം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, മകളെക്കുറിച്ത് വാചാലരാവാറുണ്ടെങ്കിലും മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ലായിരുന്നു ഇരുവരും.കാത്തിരിപ്പിനൊടുവിലായി അല്ലി മോളുടെ മുഖം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

പൃഥ്വിരാജിന്റെ ആശംസ

വികാരഭരിതനായി പൃഥ്വിരാജിന്റെ ആശംസ

മകള്‍ക്ക് പിറന്നാളാശംസ നേര്‍ന്ന് പൃഥ്വിരാജും എത്തിയിട്ടുണ്ട്. എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേയെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

സുപ്രിയ മേനോന്റെ പോസ്റ്റ്

സുപ്രിയ മേനോന്റെ പോസ്റ്റ്

ആലി മോളെക്കുറിച്ച് പറഞ്ഞ് സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. ഇന്ന് 6 വയസ്സ് തികയുന്ന ഞങ്ങളുടെ കുഞ്ഞുമകള്‍ക്ക് ജന്മദിനാശംസകൾ! അല്ലി, നീ വളരെ വേഗത്തിൽ വളരുകയാണ്, പഴയ കാലം തിരിച്ച് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്ക് ആഗ്രഹിക്കാറുണ്ട്. എന്നാൽ നീ എങ്ങനെയുള്ള വ്യക്തിയായി മാറുന്നുവെന്ന് കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിന്‍റെ കരുതലും സ്നേഹവുമെല്ലാ കാണുന്നതില്‍ സന്തോഷമുണ്ട്. എന്നും സന്തോഷത്തിന്‍റെ നാളുകളായിരിക്കട്ടെ നിനക്ക്. ഹാപ്പി ബര്‍ത്ത് ഡേ കുട്ടയെന്നായിരുന്നു സുപ്രിയ മേനോന്‍ കുറിച്ചത്.

മകള്‍ വന്നപ്പോഴുള്ള മാറ്റം

മകള്‍ വന്നപ്പോഴുള്ള മാറ്റം

പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സിനിമ, പുസ്തകം, യാത്ര ഇതായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. എല്ലാ അവസ്ഥയിലും തന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയയാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. മകള്‍ വന്നതോടോയൊണ് പൃഥ്വി കൂടുതല്‍ ക്ഷമിക്കാന്‍ പഠിച്ചത്. അവള്‍ എന്ത് കാണിച്ചാലും ഒന്നും പറയാനാവില്ലല്ലോ, റിമോട്ടിന്റെ കാര്യത്തിലായാലും മറ്റെന്തെങ്കിലുമായാലും പൃഥ്വി ഒന്നും പറയാറില്ല. മകള്‍ വന്നതോടെ ജീവിതം മാറിയെന്ന് പൃഥ്വിയും പറഞ്ഞിരുന്നു.

അച്ഛന്റെ മകള്‍

അച്ഛന്റെ മകള്‍

അച്ഛന്റെ മകളാണ് അല്ലിയെന്നായിരുന്നു അമ്മൂമ്മയായ മല്ലിക സുകുമാരന്‍ സാക്ഷ്യപ്പെടുത്തിയത്. പൃഥ്വി വീട്ടിലുണ്ടെങ്കില്‍ അത് തന്നെ ധാരാളമാണ് അവള്‍ക്ക്. ഡാഡ കൂടെയുണ്ടെങ്കില്‍ മകള്‍ നിലത്തൊന്നുമായിരിക്കില്ലെന്നായിരുന്നു സുപ്രിയയും പറഞ്ഞത്. ആടുജീവിതത്തിന്റെ ഷൂട്ടിനായി പൃഥ്വി വിദേശത്തക്ക് പോയപ്പോള്‍ നിത്യേന അലംകൃത ചോദിച്ചത് ഡാഡയുടെ തിരിച്ചുവരവിനെക്കുറിച്ചും ലോക് ഡൗണ്‍ തീരുന്നതിനെക്കുറിച്ചുമായിരുന്നു.

Recommended Video

Shaji Kailas Movie Kaduva Rolling Soon
ആരാധകരുടെ അല്ലി

ആരാധകരുടെ അല്ലി

ആലിയെന്നാണ് പൃഥ്വിയും സുപ്രിയയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ്. അല്ലിയുടെ പിറന്നാള്‍ ദിനം ആരാധകരും ആഘോഷിക്കുന്നുണ്ട്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ചിട്ടുള്ളത്. സംവൃത സുനില്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരെല്ലാം പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X