സുപ്രിയക്കും അലംകൃതയ്ക്കും ആശ്വസിക്കാം! താടിക്കാരന്‍ ഇനി ക്വാറന്‍റൈനിലേക്ക്! ചിത്രങ്ങള്‍ വൈറല്‍!

പൃഥ്വിരാജിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ആടുജീവിതം സംഘം കേരളത്തിലേക്ക് തിരിച്ചെത്തിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള പൃഥ്വിരാജിന്റെയും ബ്ലസിയുടേയും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മാസ്‌കും ഗ്ലൗസുമണിഞ്ഞ് മൊബൈല്‍ നോക്കിയിരിക്കുന്നതും ലഗേജുമായി വരുന്നതിന്റേയും ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ശരീരം മെലിഞ്ഞ് കട്ടത്താടിയിലുള്ള താരത്തിന്റെ ചിത്രമായിരുന്നു നേരത്തെ വൈറലായത്.

കൂളിങ് ഗ്ലാസും മാസ്‌ക്കും ധരിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. മെയ് 22ന് പൃഥ്വിരാജും സംഘവും നാട്ടിലേക്ക് തിരിച്ചെത്തുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലേക്ക് എത്തുന്നത്. പിന്നീട് ആരോഗ്യവകുപ്പിന്‍രെ നിര്‍ദേശം അനുസരിച്ചുള്ള ക്വാറന്റൈനില്‍ പോവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ക്വാറന്റൈനില്‍ പോവേണ്ടി വന്നാലും മകന്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ സമാധാനമുണ്ടാവുമെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.പൃഥ്വിരാജ് തിരിച്ചെത്തുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി സുപ്രിയ എത്തിയിരുന്നു. ഇതാദ്യമായാണ് ഇത്രയും കാലം പിരിഞ്ഞിരിക്കുന്നത്.

Prithviraj

ഇത്തവണത്തെ വിഷുവിനോ വെഡ്ഡിങ് ആനിവേഴ്‌സറിക്കോ പൃഥ്വിരാജ് ഒപ്പമില്ലാത്തതിന്റെ സങ്കടവും സുപ്രിയ പങ്കുവെച്ചിരുന്നു. എന്നാണ് ലോക് ഡൗണ്‍ തീരുന്നതെന്നാണ് ആലി ചോദിക്കുന്നതെന്നും ഡാഡ എന്ന് വരുമെന്നാണ് അവള്‍ക്കറിയേണ്ടതെന്നും താരപത്‌നി പറഞ്ഞിരുന്നു.

ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞതോടെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ക്വാറന്റൈന്‍ കഴിഞ്ഞ് തന്റെ രാജകുമാരിക്കും റാണിക്കും അരികിലേക്ക് എത്താനായി ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. മൈ ഫാദര്‍ ഈസ് കമിങ് എന്ന് ബോര്‍ഡിലെഴുതുന്ന അലംകൃതയുടെ വീഡിയോയുമായി സുപ്രിയയും പൂര്‍ണിമയും എത്തിയിരുന്നു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തരായവരാണ് പൃഥ്വിരാജും സുപ്രിയയുമെന്നും പൂര്‍ണിമ പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് പൃഥ്വി എത്തട്ടെയെന്നായിരുന്നു നേരത്തെ താരം പറഞ്ഞത്. തങ്ങള്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് എത്തിയതോടെയാണ് കുടുംബത്തില്‍ എല്ലാവര്‍ക്കും സമാധാനമായത്. ഇടയ്ക്ക് വീഡിയോ കോളിലൂടെ താന്‍ മകനുമായി സംസാരിച്ചിരുന്നുവെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നുമായിരുന്നു മകന്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X